Connect with us

പൊളിറ്റിക്സ്‌

ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

Published

on

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നു.

പലയിടത്തും യുവജന സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിലേക്കും ലാത്തിച്ചാർജിലും സമാപിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും മാർച്ച് നടത്തി. പോലിസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

പിന്തിരിയാത്ത യുവമോർച്ച പ്രവർത്തകർക്ക് നേരെ ലാത്തി വീശി. എസ്ഡിപിഐ, യൂത്ത് കോൺഗ്രസ് സംംഘടനകളും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

യുവമോർച്ച കോട്ടയത്ത് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം സമരക്കാർക്ക് നേരെ ലാത്തി വീശിയ പോലിസ് ബിജെപി ജില്ലാ പ്രസിഡൻ്റ് ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് യൂത്ത് ലീഗ് മാർച്ചിൽ രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു.

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചു. പ്രവർത്തകർ ചിതറിയോടി. കൊല്ലത്തും പ്രതിഷേധം. യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തുന്നു. ചിലയിടങ്ങളിൽ മന്ത്രിയുടെ കോലവും കത്തിച്ചു. തൃശ്ശൂരിൽ യുവമോർച്ച, യൂത്ത് ലീഗ് മാർച്ചുകൾക്ക് നേരെ ജലപീരങ്കി പ്രയോഗം. പ്രവർത്തകർ ചിതറിയോടി.

ഇവിടെ പോലിസുമായി വാക്കേറ്റമുണ്ടായി. പലതവണ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി.

കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിയും വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്തും കണ്ണൂരും കോട്ടയത്തും പത്തനംതിട്ടയിലും പ്രതിഷേധ മാര്‍ച്ചുക

പൊളിറ്റിക്സ്‌

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

Published

on

By

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി നടത്തുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.

പട്ടിക ജാതി – പട്ടിക വർഗ വിഭാഗങ്ങളുടെ നൂറ് കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ് നടത്തുന്നതിന് സർക്കാർ വിമുഖത കാട്ടുന്നു. ഈ സർക്കാറിന്റെ കാലത്ത് പിന്നാക്ക സംവരണത്തിന്റെ കാര്യത്തിൽ ഗുരുതരമായ അലംഭാവവും നിയമന നിരോധനവുമാണ് പി.എസ്.സി പോലുള്ള ഭരണഘടന സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വിവിധ തസ്തികകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ 99 ശതമാനത്തിലും നിയമനം നിരോധിക്കപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്.

മുന്നാക്ക-സവർണ്ണ സംവരണത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുകയും അശാസ്ത്രീയ സംവരണ വിഭജനത്തിലൂടെ പതിനായിരക്കണക്കിന് സീറ്റുകളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാഭ്യാസ സാമൂഹിക സംവിധാനങ്ങളിൽ പിന്നോക്കം നിൽക്കുന്ന സംവരണ സമുദായങ്ങളെ പിന്തള്ളി സാമ്പത്തിക സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഉത്സാഹം കാണിക്കുന്നത്.

നരേന്ദ്രൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയ പിന്നാക്ക സമുദായങ്ങൾക്ക് ഉണ്ടായ സംവരണ നഷ്ടത്തെ കൂടുതൽ രൂക്ഷമാക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കെ.എ.എസ്സിലും കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിലും തുടങ്ങി വിവിധ തസ്തികകളിൽ തുടരുന്ന അട്ടിമറി സംവരണ സമുദായങ്ങളോടുള്ള വഞ്ചനയാണ്. സവർണ സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്ക് ലക്ഷ്യംവെച്ച് ഇടതുസർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യസമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

പൊളിറ്റിക്സ്‌

‘സ്വപ്നയുടെ വീട്ടില്‍ കടകംപള്ളി പലതവണ പോയി’; ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ രണ്ടാംമന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ സ്വപ്ന സുരേഷിന്‍റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു.

സ്വപ്നനയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ. സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ കടകംപള്ളി സുരേന്ദ്രന്‍റെയും പേരുണ്ട്.

സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

 

Continue Reading

പൊളിറ്റിക്സ്‌

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Published

on

By

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Updates

കേരളം6 hours ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി7 hours ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം8 hours ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം8 hours ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം9 hours ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

ഇന്റർനാഷണൽ11 hours ago

കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കോവിഡ് 19 മഹാമാരിയ്ക്ക് കാരണമായ വൈറസിനെ കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍...

പൊളിറ്റിക്സ്‌11 hours ago

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി...

ആനുകാലികം12 hours ago

മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ...

ആനുകാലികം12 hours ago

ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്: നിവേധനവുമായി യുവ സംവിധായിക

കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം...

കേരളം12 hours ago

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലനിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്.പാലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത കരാറുകാരനാണ്‌. തന്നെ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഒന്നും...

Trending