Connect with us

ആനുകാലികം

ജയന് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകം – മന്ത്രി കെ രാജു

Published

on

അനശ്വര നടനായ ജയന്റെ സ്മരണാര്‍ത്ഥം കൊല്ലം ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ചത് ഉചിതമായ സ്മാരകമാണെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. ജില്ലാ പഞ്ചായത്ത് ജയന്റെ പേരില്‍ നാമകരണം ചെയ്ത് പുതുക്കിപ്പണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജയനെ സ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ ഒരിടമാണ് സ്മാരകമായ ഹാള്‍. ജയന്‍ മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് ജയന്റെ വീടിനടുത്ത് തന്നെ അദ്ദേഹത്തിനായി സ്മാരകം ഒരുക്കിയത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ജയന്റെ പേരിലാണ് ഹാള്‍ നിര്‍മ്മിക്കുന്നതെന്നറിഞ്ഞ് ആരാധകരില്‍ നിന്നും നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചതായി അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ജനഹൃദയങ്ങളില്‍ ജയന്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.

ജയന്റെ സിനിമ സംഭാഷണ ശൈലി അദ്ദേഹം സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയെടുത്തതാണോ എന്നറിയാന്‍ ജയനെ കാണാന്‍ പോയ കഥ എംഎല്‍എ മുകേഷ് വിവരിച്ചു. സംഭാഷണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി ആണെന്നും മിമിക്രിക്കാര്‍ അദ്ദേഹത്തെ തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ താന്‍ ഒരിക്കല്‍ പ്രതിഷേധിച്ചതും മുകേഷ് ഓര്‍മപ്പെടുത്തി. ജയന്റെ ഛായചിത്രം മുകേഷ് അനാച്ഛാദനം ചെയ്തു.

കോളേജില്‍ പഠിക്കുന്ന കാലത്ത് ജയന്റെ സംഭാഷണങ്ങള്‍ ഉപയോഗിച്ച് കൂട്ടുകാരുമായി രസിച്ചു നടന്ന കാലഘട്ടം മനസ്സില്‍ നിന്നും മായുന്നില്ലെന്നും താന്‍ ജയന്‍ ഫാനാണെന്നും എം നൗഷാദ് എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്റെ സഹോദരപുത്രി ഡോ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ഫിനാന്‍സ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു

ആനുകാലികം

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 42,786 നിലവിൽ ചികിത്സയിൽ.

51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകൾ ആയിരുന്നു. 2590 പേ‍ർ ഇന്ന് രോ​ഗമുക്തി നേടി. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ർധനാവാണ് ഇന്നുള്ളത്

Continue Reading

ആനുകാലികം

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Published

on

By

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇത്തുടര്‍ന്നാണ് അനേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്.

സെപ്റ്റംബര്‍ മൂന്നിനാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. സംഭവത്തില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പരാതി.

Continue Reading

ആനുകാലികം

മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി

Published

on

By

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പിഡിപി സംസ്ഥാന നേതാക്കള്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവ് നായകളുടെ ജീവനുവേണ്ടി പോലും ഭരണകൂടങ്ങള്‍ ഇടപെടുന്ന കാലത്താണ് മലയാളിയായ ഒരു പൊതുപ്രവര്‍ത്തകനും പ്രമുഖനായ ഇസ്‌ലാമിക മതപണ്ഡിതനുമായ മഅ്ദനിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായ സാഹചര്യത്തില്‍ അധികാരകേന്ദ്രങ്ങള്‍ കുറ്റകരമായ മൗനം തുടരുന്നത് ആരെ ഭയപ്പെട്ടാണെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്.

മഅ്ദനിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ നിലയിലും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ജിഎഫ്ആര്‍ അപകടകരമായ നിലയില്‍ കുറയുകയും ചെയ്ത അവസ്ഥ മാസങ്ങളായി നിലനില്‍ക്കുകയാണ്. അടിയന്തരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ മതിയായ സുരക്ഷയോടെ ചികില്‍സ ലഭ്യമാക്കാനും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനും കഴിയുന്ന സാഹചര്യം ലഭ്യമായിട്ടില്ല. വിചാരണ ഒച്ചിഴയുന്ന വേഗതയില്‍ നടക്കുന്നതിനാല്‍ കോടതിയില്‍നിന്ന് പോലും ചികില്‍സയ്ക്ക് വേണ്ടുന്ന ഇളവുകള്‍ ലഭ്യമാവുന്നില്ല.

അടിയന്തരമായി വിദഗ്ധചികില്‍സ ലഭ്യമാവാത്ത സാഹചര്യമുണ്ടായാല്‍ മഅ്ദനിയുടെ ജീവന്‍തന്നെ അപകടത്തിലാവുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിദഗ്ധപരിശോധനയ്ക്കായി ബംഗളൂരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് മഅ്ദനിയുടെ ആരോഗ്യകാര്യത്തിലെ ആശങ്ക പിഡിപി നേതാക്കള്‍ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍, ഈ സമയം വരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന ട്രഷറര്‍ എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, യൂസുഫ് പാന്ത്ര, സുബൈര്‍ പടുപ്പ്, പിടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി നടയറ ജബ്ബാര്‍, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല, ജില്ല ഭാരവാഹികളായ അഷ്‌റഫ് നഗരൂര്‍, ബീമാപള്ളി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കാനോടുന്ന പ്രതിപക്ഷം മഅ്ദനി വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

ജനാധിപത്യവ്യവസ്ഥയില്‍ പ്രതിപക്ഷത്തിനും വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. പ്രതിപക്ഷത്തിന്റെ ഈ മൗനം ജനാധിപത്യത്തിന് ഭൂഷണമല്ല. മലയാളിയായ ഒരു പൊതുപ്രവര്‍ത്തകന്‍ അന്തര്‍സംസ്ഥാനത്ത് ജീവന്‍ അപകടാവസ്ഥയിലായി കഴിയുമ്പോഴും ഇടപെടാന്‍ മടിക്കുന്ന അധികാര- രാഷ്ട്രീയനേതൃത്വങ്ങളുടെ നിലപാടിനെതിരെയുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കാഞ്ഞിരമറ്റം സിറാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ്, അന്‍വര്‍ താമരക്കുളം, സഫര്‍ മണക്കാട്, സുല്‍ഫി അണ്ടൂര്‍ക്കോണം, അജീര്‍ കിള്ളി, നവാസ് പ്ലാമൂട്ടില്‍, സത്താര്‍ പള്ളിത്തെരുവ്, അബ്ദുല്‍ മജീദ് വിഴിഞ്ഞം തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Updates

കേരളം4 hours ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി5 hours ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം6 hours ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം6 hours ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം7 hours ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

ഇന്റർനാഷണൽ9 hours ago

കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കോവിഡ് 19 മഹാമാരിയ്ക്ക് കാരണമായ വൈറസിനെ കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍...

പൊളിറ്റിക്സ്‌9 hours ago

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി...

ആനുകാലികം10 hours ago

മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ...

ആനുകാലികം10 hours ago

ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്: നിവേധനവുമായി യുവ സംവിധായിക

കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം...

കേരളം10 hours ago

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലനിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്.പാലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത കരാറുകാരനാണ്‌. തന്നെ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഒന്നും...

Trending