Connect with us

മൂവി

സുകുമാരനോടപ്പമുള്ള അതിമനോഹരമായ കുടുംബചിത്രം പങ്കുവച്ചു പൃഥ്വിരാജ്

Published

on

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച ചലച്ചിത്രതാരം സുകുമാരന്റേത്.

സിനിമയിലും ജീവിതത്തിലും മക്കളുടെ നേട്ടങ്ങള്‍ നേരില്‍ കാണാൻ സാധിക്കുന്നതിനു മുന്‍പെ വേര്‍പിരിയേണ്ടി വന്ന അദ്ദേഹത്തെ കുടുംബചിത്രത്തിലേക്ക് വരച്ചു ചേര്‍ത്ത് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുകയാണ് ആര്‍ടിസ്റ്റ് മുസു.

അതിമനോഹരമായ കുടുംബചിത്രം പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചു. സുകുമാരന്റെ മടിയിലിരിക്കുന്ന അല്ലി… മല്ലിക സുകുമാരന്റെ മടിയില്‍ നക്ഷത്ര. മുത്തശ്ശിയെ ചേര്‍ത്തു പിടിച്ച് പാത്തു. ഇവര്‍ക്കു പിന്നില്‍ പുഞ്ചിരി തൂകി ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിരാജും സുപ്രിയയും. ‘ഒരു നിറഞ്ഞ കുടുംബം’ എന്നായിരുന്നു ആര്‍ടിസ്റ്റ് മുസു താന്‍ വരച്ച ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ഈ കുടുംബചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സ്വന്തം പേജില്‍ പങ്കുവച്ചത്.

ഇതിനു മുന്‍പും കുടുംബത്തോടൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രത്തില്‍ സുകുമാരനെ വരച്ചു ചേര്‍ത്തിട്ടുണ്ട് ആര്‍ടിസ്റ്റ് മുസു.

മൂവി

വിനായകന്‍ സംവിധായകനാകുന്നു

Published

on

By

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ.

വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും.

ആഷിക് അബു നേതൃത്വം നൽകുന്ന ഒപിഎം സിനിമാസ് 2021ൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘പാർട്ടി’.

Continue Reading

മൂവി

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

Published

on

By

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

‘സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. . ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ?’ രേവതി കുറിച്ചു.

‘നാണക്കേട്’ എന്നായിരുന്നു റിമയുടെ പ്രതികരണം. ഒരുപാട് കാലം ജോലി ചെയ്‍തു. വളരെയധികം പ്രൊജക്റ്റുകള്‍. എന്നിട്ടും ഒരു സ്‍ത്രീക്ക് പ്രശ്‍നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ടാണെന്നും രേവതി ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

രമ്യനബിശന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യം വേദനിപ്പിക്കും പക്ഷേ ചതി? നിങ്ങളോടൊപ്പം നിന്ന് പൊരുതുകയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നയാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍ അത് ഒരുപാട് ആഴത്തില്‍ വേദനിപ്പിക്കും.

കേസുകളില്‍ സാക്ഷികളായവര്‍ കൂറുമാറാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അക്രമത്തെ അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ, എങ്ങനെയാണ് നിങ്ങള്‍ക്ക് അവളെ ചതിക്കാന്‍ പറ്റുക?

Continue Reading

മൂവി

‘നവാഗതനയ പി.സി.സുധീർ രചനയും, സംവിധാനവും നിർവഹിച്ച ‘ആനന്ദകല്ല്യാണം’ ചിത്രീകരണം പൂർത്തിയായി.

Published

on

By

നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം ചിത്രീകരണം പൂർത്തിയായി.

വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം’. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ ചിത്രം നിർമ്മിക്കുന്നു.

 

പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു . ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ പറഞ്ഞു.ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.


അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. സംഗീതം – രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ – അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും – രാജേഷ്, മേക്കപ്പ് – പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ – ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ് – മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Continue Reading

Updates

പൊളിറ്റിക്സ്‌2 days ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം2 days ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി2 days ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം3 days ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 days ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം3 days ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം3 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം3 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം4 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി4 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending