നാഷണൽ
എസ്ബിഐ സ്ഥിരം നിക്ഷേപകരുടെ പലിശ കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഇതിന് പ്രാബല്യം ഉണ്ടാവുമെന്ന് ബാങ്ക് അറിയിച്ചു.
പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക. 50 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഏഴു ദിവസം മുതല്‍ 45 ദിവസം കാലാവധിയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് ഇനിമുതല്‍ 2.90 ശതമാനം ആയിരിക്കം. നേരത്തെ ഇത് 3.40 ആയിരുന്നു. രണ്ടു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്.
ഒരു വര്‍ഷം വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40 ശതമാനമായാണ് താഴ്ത്തിയത്. അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനമായി. ഇവിടെ 80 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.
നാഷണൽ
കാര്‍ഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിച്ചത്. കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
നാഷണൽ
വിട്ടുവീഴ്ചയ്ക്കില്ലാതെ കേന്ദ്രം ഏഴാംവട്ട ചർച്ചയും പരാജയം

കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഏഴാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
നാൽപത്തിയൊന്ന് കർഷക സംഘടന നേതാക്കളുമായി നടന്ന ചർച്ചക്ക് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ, വാണിജ്യ മന്ത്രി പിയുഷ് ഗോയാൽ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. സമരത്തിനിടയിൽ മരണപ്പെട്ട കർഷകർക്ക് വേണ്ടി രണ്ട് നിമിഷം മൗനം പാലിച്ച ശേഷമായിരുന്നു ഡൽഹിയിലെ വിഗ്യാൻ ഭവനിൽ ചർച്ച തുടങ്ങിയത്.
കർഷക പരിഷ്കരണ നിയമങ്ങൾ പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ. ഇത് അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തതിനെ തുടർന്നാണ് ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്.
വെള്ളിയാഴ്ചയാണ് അടുത്ത ചർച്ച നടക്കുക. അടുത്ത ചർച്ചയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര തോമർ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, നിയമം പിൻവലിക്കുക എന്നല്ലാതെ മറ്റൊരു പരിഹാരവും ഞങ്ങൾക്ക് ഈ വിഷയത്തിൽ ഇല്ലായെന്ന് ഓൾ ഇന്ത്യ കിസാൻ സഭ അദ്ധ്യക്ഷൻ ഹന്നാൻ മൊല്ലാഹ് പറഞ്ഞു.
റിലൈൻസിന്റെ ഉറപ്പല്ല, സര്‍ക്കാരിന്റെ ഉറപ്പാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകൾ പ്രതികരിച്ചു. അതിനിടെ പഞ്ചാബിലിലും ഹരിയാനയിലും ജിയോ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് റിലൈൻസ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ജിയോ ടവറുകൾ കര്‍ഷകര്‍ തകര്‍ത്തിരുന്നു.
മൂന്ന് നിയമങ്ങളും പിൻവലിക്കുന്നത് വരെ ഞങ്ങൾ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
നാഷണൽ
രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ നേതൃത്വം പുതിയ ചുമതല നല്‍കിയിരിക്കുന്നത്. .
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ.
2015ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് അധികാര സ്ഥാനത്തെത്തുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ സിപിഐഎമ്മിന്റെ സിറ്റിങ്ങ് എം പി പി കെ ബിജുവിനെ അട്ടിമറിച്ചാണ് ആലത്തൂരില്‍ നിന്ന് ലോക്സഭയിലെത്തിയത്.
കെഎസ്യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഗാന്ധിയനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ പി വി രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആദിവാസിദളിത് സമരങ്ങളില്‍ പങ്കെടുത്തു.
2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
-
ആനുകാലികം9 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം9 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം9 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം9 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം