മൂവി
സദാചാരവാദികളുടെ വായടപ്പിക്കുന്ന രീതിയിൽ: അനശ്വരക്ക് പിന്തുണയുമായി നായികമാർ

വസ്ത്രത്തിന്റെ ഇറക്കത്തിന്റെ പേരിൽ സമൂഹമാധ്യമത്തിൽ അനശ്വര രാജന് കുറച്ചുദിവസങ്ങളായി അസഭ്യവർഷം നേരിടേണ്ടിവന്നിരുന്നു.
തുടര്‍ന്ന് മലയാളത്തിലെ നായികമാർ. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവർ പിന്തുണയുമായി എത്തിയരിക്കുകയാണ്.
കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്.
കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ‘അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകളുണ്ടത്രേ!!’ എന്ന അടിക്കുറിപ്പ് നൽകിയാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന രീതിയിൽ റിമ മറുപടി നൽകിയത്.
ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ഇന്ന് കാലുകളുടെ ദിവസം എന്നായിരുന്നു ഈ വിഡിയോയ്ക്ക് റിമയുടെ കമന്റ്.
‘ഞാൻ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസ്സ് അല്ല. നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ മാത്രം കാര്യമാണ്. ഞാൻ ഇതുപോലെ ഷോർട്സ് ധരിക്കും, സാരി, ഷർട്ട്, സ്വിം സ്യൂട്ട് അങ്ങനെ പലതും. എന്റെ കാരക്ടർ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് ആർക്കും അധികാരമില്ല. നിങ്ങളുടെ ചിന്തകളെ നോക്കൂ, എന്റെ വസ്ത്രത്തെ അല്ല.’–അഹാന പറഞ്ഞു.
ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റ ബോക്സ് നിറഞ്ഞിരുന്നു. അതേസമയം ഇത്തരം കമന്റുകൾ കണ്ട് മിണ്ടാതിരിക്കാനായിരുന്നില്ല അനശ്വരയുടെ തീരുമാനം.
എന്നാൽ ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. “ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,” എന്നായിരുന്നു അനശ്വര മറുപടി നൽകിയത്. ഇതേതുടർന്ന് അനശ്വരയുടെ നിലപാടിനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തുകയാരിരുന്നു.
മൂവി
പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്

പ്രശസ്ത സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന് ഷൗക്കത്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റി പ്രവര്‍ത്തനാനുമതി നല്‍കിയതോടെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുകയാണ്.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡെല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഒരു കൊമേഴ്ഷ്യല്‍ ഫിലിമിന്റെ എല്ലാ ചേരുവകളും അടങ്ങിയതാണ് ‘വര്‍ത്തമാനം’ എന്ന് സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ പറയുന്നു.
കുടുംബ പ്രേക്ഷകര്‍ക്കും എല്ലാ ചലച്ചിത്ര ആസ്വാദകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. ഒരു പാന്‍ ഇന്ത്യ മൂവി എന്നു വേണമെങ്കില്‍ വര്‍ത്തമാനത്തെ വിശേഷിപ്പിക്കാമെന്നും സംവിധായകന് പറഞ്ഞു.
വലിയ തിരനാര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് വര്‍ത്തമാനം. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏറെ സാമൂഹ്യ പ്രസക്തിയുള്ള ‘പാഠം ഒന്ന് ഒരു വിലാപം,’ ‘ദൈവനാമത്തില്‍’, ‘വിലാപങ്ങള്‍ക്കപ്പുറം’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന് ഷൗക്കത്ത് കഥയും തിരുക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് ‘വര്‍ത്തമാനം’. പാര്‍വ്വതി തെരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് വര്‍ത്തമാനത്തിലെ ഫൈസാസൂഫിയ.
ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം – സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം – ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം – ആര്യാടന് ഷൗക്കത്ത്, ക്യാമറ – അഴകപ്പന്‍, ഗാനരചന – റഫീക് അഹമ്മദ്, വിശാല്‍ ജോണ്സണ്, പശ്ചാത്തല സംഗീതം – ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡിക്സന് പൊടുത്താസ്, പി.ആര്.ഒ. – പി.ആര്.സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്)
മൂവി
‘പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍.
ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടൈനറാണ് ലാല്‍ജോസ്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന് ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ – ഭഗത് മാനുവല്‍, ജെന്സണ്, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍ – 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്.ഒ. പി.ആര്. സുമേരന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പി.ആര്. സുമേരന്‍ (പി.ആര്.ഒ.)
9446190254
മൂവി
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭാസുരേന്ദ്രന്

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തുവരുന്നത്.
ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും ഉള്‍ക്കൊള്ളല്‍ മനോഭാവവുമാണ്. നമ്മുടെ നാട്ടില്‍ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ചു നില്ക്കുമ്പോള് തന്നെ, അവരില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടത് നാം ഉള്‍ക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍, പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന് അവര്‍ ആദ്യം ആക്രമിക്കാന്‍ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാന്‍ ഒരു സിനിമയെടുക്കുമ്പോള്‍ പോലും ശരണം വിളികള്‍ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടര് മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടര് തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകള്‍’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?
ശരാശരി മധ്യവര്‍ഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകള്‍ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകര്‍ത്തു കഴിഞ്ഞാല്‍ ജീവിതത്തിന്റെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങള്‍ക്ക് പുരോഗമനം കണ്ടെത്താന്‍ കഴിയൂ. ഇന്‍ക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാന്‍ കഴിയില്ല.
-
ആനുകാലികം9 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം9 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
ചരിത്രം9 months ago
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം9 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം