Connect with us

ആനുകാലികം

ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

Published

on

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമായ കൊടിക്കുന്നില്‍ സുരേഷ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നതെന്നും പോരാട്ടത്തിന് പൂർണ പിന്തുണ നല്‍കുന്നതായും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പ്

തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായി ഒരു കിടപ്പാടത്തിനും വേണ്ടിയുള്ള അവകാശത്തിനായുള്ള ഒരു ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്.

ഈ മനുഷ്യാവകാശങ്ങള്‍ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല “തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന” സി.പി.എമ്മാണ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്. ഇപ്പോഴിതാ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിക്കുന്നു.

2005 ൽ ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ച ചിത്രലേഖ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമാണിത്. പാർട്ടിയുടെ ശത്രുപക്ഷത്തായി മാറിയ അവരുടെ ഓട്ടോ കത്തിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയും സഹായവും കൊണ്ട് പുതിയൊരു ഓട്ടോറിക്ഷ അവർക്ക് നൽകാനായി. എന്നാല്‍ ഡ്രൈവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടോ ഓടിച്ചു ഉപജീവനം നടത്താനായില്ല. അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തുക വരെ ഉണ്ടായി.

നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നും ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയതെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്നും ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ പോരാട്ടത്തിന് പൂർണ പിന്തുണ.

ആനുകാലികം

സംസ്ഥാനത്ത് മുന്നോക്കസംവരണം നടപ്പിലായി

Published

on

By

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനമാണ് സാമ്പത്തികസംവരണം.

വിജ്ഞാപനമിറങ്ങിയതിനാല്‍ ഇനിമുതലുള്ള എല്ലാ പിഎസ്‌സി നിയമനങ്ങള്‍ക്കും മുന്നോക്ക സംവരണം ബാധകമാകും. നാലുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. 2019 ജനുവരിയില്‍ കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യാഗസ്ഥനിയമനതത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍പുതന്നെ തീരുമാനമെടുത്തിരുന്നു.

സാമ്പത്തിക സംവരണം നിലവിലുള്ള സംവരണവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഓപ്പണ്‍ ക്വാട്ടയിലെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെയ്ക്കുക. ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്ന് 10 ശതമാനം സാമ്പത്തികസംവരണത്തിന് നീക്കിവെയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് പിഎസ്സി അംഗീകാരം നല്‍കിയിരുന്നു. സംവരണം നടപ്പിലാക്കാന്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ആ സമയം മുന്‍പുതന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി ജസ്റ്റിസ് കെ ശ്രീധരന്‍ നായര്‍ കമ്മീഷനെ നിയമിച്ചിരുന്നു.

കുടുംബത്തിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷത്തില്‍ കൂടുതലുള്ളവരോ പഞ്ചായത്തില്‍ 2.5 ഏക്കര്‍, മുന്‍സിപ്പാലിറ്റിയില്‍ 75 സെന്റ്, കോര്‍പ്പറേഷനില്‍ 50 സെന്റ് എന്നതില്‍ കൂടുതല്‍ ഭൂമിയുള്ളവരോ ആയ മുന്നോക്ക വിഭാഗക്കാര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാകില്ല.

Continue Reading

ആനുകാലികം

കൃഷ്ണ ജന്മഭൂമി തർക്കം | മഥുരയിലെ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന ഹർജി കോടതി തള്ളി

Published

on

By

ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ് ഗാഹ് മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര കോടതി തള്ളി.

മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിനോട് ചേർന്നു നിൽക്കുന്ന ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ വിരാജ്മാനു വേണ്ടി സമർപ്പിച്ച സിവിൽ കേസ് ആണ് ബുധനാഴ്ച മഥുര കോടതി തള്ളിയത്.

1991ലെ ആരാധനസ്ഥലങ്ങൾ സംബന്ധിച്ച നിയമം പരാമർശിച്ചാണ് കോടതി ഹർജി തള്ളിയത്. 1947 ഓഗസ്റ്റ് 15ന് നിലവിൽ ഉണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയം പരിവർത്തനം ചെയ്യുന്നത് ഇത് നിരോധിക്കുന്നു.

രാമക്ഷേത്രത്തിനു ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിനും കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനും വിമോചനം ആവശ്യമാണെന്ന് കർണാക മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞിരുന്നു.

Continue Reading

ആനുകാലികം

ടിക് ടോക് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

By

നീലംപേരൂർ(ആലപ്പുഴ): ടിക് ടോക് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലംപേരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ചക്കച്ചംപാക്ക നാൽപ്പത്താറിൽച്ചിറയിൽ ലതീഷിന്റെ മകൻ ലിതിൻ(22) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചേ വീടിന് സമീപത്തെ മരത്തിലാണ് ലിതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.സ്ഥിരമായി ടിക് ടോക്കിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഇയാൾക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്.

ലിതിൻ ക്രൂസ് എന്നാണ് ടിക് ടോക്കിൽ അറിയപ്പെട്ടിരുന്നു. കൈനടി പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: മെറിൻ. ഒരു കുട്ടിയുണ്ട്. ശവസംസ്കാരം പിന്നീട്.

Continue Reading

Updates

നാഷണൽ6 days ago

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സംഭവം വെടിവെപ്പില്‍...

കേരളം6 days ago

ഇന്ന് 6843 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം...

ആനുകാലികം7 days ago

സംസ്ഥാനത്ത് മുന്നോക്കസംവരണം നടപ്പിലായി

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനമാണ് സാമ്പത്തികസംവരണം....

കേരളം7 days ago

കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ...

നാഷണൽ7 days ago

ഹാത്രസ് കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ലക്‌നൗ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അമ്പേഷണസംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ഹാത്രസ് കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയിലെ ഡിഐജി...

കേരളം1 week ago

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണി എൽഡിഎഫിൽ, ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം:  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക്...

കേരളം1 week ago

കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള...

കേരളം1 week ago

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946,...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി. ഇടത് മുന്നണിക്കെതിരെ സംഘടിതമായ...

Trending