Connect with us

നാഷണൽ

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

Published

on

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ് 23 പു​തി​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 12 ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ടോം ​വ​ട​ക്ക​ൻ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി. പൂ​നം മ​ഹാ​ജ​ന് പ​ക​ര​മാ​യാണ് തേ​ജ്വ​സി സൂ​ര്യ യു​വ​മോ​ർ​ച്ച അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു.

അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.

നാഷണൽ

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

Published

on

By

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സംഭവം

വെടിവെപ്പില്‍ ബിജെപി അടക്കമുന്ന പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. ബുലന്ദ്ഷഹര്‍ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നതായും, ഭീം ആര്‍മിയുടെ റാലി അവരെ ആശങ്കപ്പെടുത്തുന്നതായും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു. ഈ ഭീരുത്വമാണ് എന്റെ പ്രവര്‍ത്തകര്‍ക്കെതിരെ വെടിവെപ്പ് നടത്താന്‍ അവരെ പ്രകോപിപ്പിക്കുന്നത്. വെടിവെപ്പ് അവരുടെ നിരാശയാണ് കാണിക്കുന്നത്, പ്രദേശത്തെ സമാധാനന്തരീക്ഷം വിഷലിപ്തമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഞങ്ങള്‍ത് അനുവദിക്കില്ല, ആസാദ് ട്വീറ്റില്‍ പറഞ്ഞു.

ഇന്നലെ, ബുലന്ദ്ശഹറില്‍ ആസാദ് സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹസി യാമീന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ആസാദ് നിശ്ചയിച്ചിരുന്നത്. ബുലന്ദ്ഷര്‍ അടക്കം യുപിയിലെ ഏഴു സീറ്റുകളില്‍ നവംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഹാഥ്‌റസ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

Continue Reading

നാഷണൽ

ഹാത്രസ് കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

Published

on

By

ലക്‌നൗ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അമ്പേഷണസംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്തു.

ഹാത്രസ് കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയിലെ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു പുഷ്പയെ കണ്ടെത്തിയത്. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചു.

‌യുപി പൊലീസിനെ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം എസ്‌ഐടിയ്ക്ക് കൈമാറിയത്. എന്നാല്‍ പിന്നീട് യുപി സര്‍ക്കാറിന്റെ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു.

Continue Reading

നാഷണൽ

രാഹുലും പ്രിയങ്കയും വീണ്ടും ഹത്രാസിലേക്ക്;ഇന്ന് ഉച്ചയോടെ ഡൽഹിയിൽ നിന്നും പുറപ്പെടും

Published

on

By

ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വീണ്ടും ഹത്രാസിലേക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാകും ഇവര്‍ പുറപ്പെടുകയെന്ന്‌ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും വ്യാഴാഴ്ച നോയ്ഡയ്ക്ക് സമീപം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വാഹനം തടഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും പൊലീസ് ലാത്തിച്ചാര്‍ജുമുള്‍പ്പടെയുള്ള നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്.

ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ച ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

Continue Reading

Updates

നാഷണൽ6 days ago

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സംഭവം വെടിവെപ്പില്‍...

കേരളം6 days ago

ഇന്ന് 6843 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം...

ആനുകാലികം7 days ago

സംസ്ഥാനത്ത് മുന്നോക്കസംവരണം നടപ്പിലായി

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനമാണ് സാമ്പത്തികസംവരണം....

കേരളം7 days ago

കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ...

നാഷണൽ7 days ago

ഹാത്രസ് കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ലക്‌നൗ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അമ്പേഷണസംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ഹാത്രസ് കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയിലെ ഡിഐജി...

കേരളം1 week ago

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണി എൽഡിഎഫിൽ, ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം:  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക്...

കേരളം1 week ago

കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള...

കേരളം1 week ago

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946,...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി. ഇടത് മുന്നണിക്കെതിരെ സംഘടിതമായ...

Trending