Connect with us

മൂവി

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

Published

on

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ.
അന്ന് സവിത ഒരു ഓല തിയ്യേറ്ററാണ്.

പിന്നെ പന്നിത്തടം ഹേമ, മരത്തംകോട് ഐശ്വര്യ, പെരുമ്പിലാവ് കാസിനോ, മറ്റം യൂണിയൻ, കുന്നംകുളം ഗീത, വേലൂർ ജോൺസൺ, വടക്കാഞ്ചേരി അലങ്കാർ അങ്ങനെ എൻ്റെ ചെറുപ്പകാലം ചിലവഴിച്ച നിരവധി ടാക്കീസുകൾ.

മറ്റത്തും, വടക്കാഞ്ചേരിയിലുമൊക്കെ ബന്ധുവീടുകളിൽ പോകുന്ന സമയത്ത് അവരോടൊപ്പം പോയിരുന്നതാണ്. എൻ്റെ മനസ്സിൽ സിനിമയോടുള്ള അഭിനിവേശത്തിന് വിത്തുപാകിയത് ഈ ടാക്കീസുകളായിരുന്നു.

കാലക്രമേണ പിടിച്ചു നിൽക്കാനാവാതെ ഇവയിലോരോന്നായി പ്രവർത്തനം നിലച്ചു. ഇന്നിപ്പോൾ അക്കൂട്ടത്തിൽ ബാക്കിയുള്ളത് കേച്ചേരി സവിത മാത്രം.ഇന്ന് സവിത ഏ.സി. തിയ്യേറ്ററാണ്. അറിയപ്പെടുന്ന റിലീസ് കേന്ദ്രവും കൂടിയാണ്.

ആദ്യമായി സിനിമ കണ്ട തിയ്യേറ്റർ എന്ന നിലയിൽ, സിനിമയോടുള്ള എൻ്റെ ഇഷ്ടത്തിൻ്റെ വിത്ത് മുളച്ച ഇടം എന്ന നിലയിൽ എൻ്റെ ഏറ്റവും പ്രിയപ്പെട്ട തിയ്യേറ്റർ.

കാഴ്ച്ചക്കാരനിൽ നിന്നും സിനിമാക്കാരനായി എൻ്റെ വളർച്ചയ്ക്കൊപ്പം,
ഓല ടാക്കീസിൽ നിന്നും റിലീസ് കേന്ദ്രമായുള്ള സവിതയുടെ വളർച്ചയും എനിക്ക് അഭിമാനവും, സന്തോഷവും നൽകുന്നതായിരുന്നു.

കോഴിക്കോട് സ്ഥിരതാമസമായതിൽ പിന്നെ വല്ലപ്പോഴും മാത്രമായിരുന്നു എൻ്റെ സന്ദർശനങ്ങളെങ്കിലും,
സവിതയുടെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ ഞാൻ മനസ്സ് കൊണ്ട് ആ പഴയ കുട്ടിയായ് മാറുമായിരുന്നു.

കടലയും കൊറിച്ച്, ബഞ്ചിലിരുന്ന് മൂലധനം കണ്ട ആ ചെറിയ കുട്ടി. ലോക്ക് ഡൗണിൽ പെട്ട് ഫ്ലാറ്റിനുളളിലൊതുങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വീണ്ടും എൻ്റെ വേരുകൾ പടർന്ന തൃശ്ശൂരിലേക്ക് ഞാൻ പോയി.

ഒരു സിനിമയുടെ പ്രാരംഭഘട്ട ചർച്ചകൾക്കായായിരുന്നു ആ യാത്ര. കൂട് തുറന്ന് പുറത്ത് വന്ന ഒരു പക്ഷിയുടെ സന്തോഷത്തിലായിരുന്നു ഞാൻ .
ദിവസങ്ങൾ നീണ്ട മടുപ്പിൽ നിന്നും ഒരു മോചനം ; ഒരു യാത്ര! അതും സിനിമാ സംബന്ധിയായ ഒരു യാത്ര ! ആ യാത്രയിൽ ഞാൻ വീണ്ടും എൻ്റെ പ്രിയപ്പെട്ട സവിത തിയ്യേറ്റർ കണ്ടു. ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞിരുന്ന,കരഘോഷങ്ങൾ മുഴങ്ങിയിരുന്ന,
ജനസാഗരം ഇരമ്പിയെത്തിയിരുന്ന, ഹൗസ്ഫുൾ ബോർഡുകൾ നിരന്തരം തൂങ്ങിയിരുന്ന എൻ്റെ പ്രിയപ്പെട്ട തിയ്യേറ്റർ !

ഇന്നവിടം വിജനമാണ്. മൂകത തളം കെട്ടിക്കിടക്കുന്നു. വെയിലേറ്റ് നിറം മങ്ങിയ പഴയ പോസ്റ്ററുകളും, നശിച്ചു തുടങ്ങിയ ഫ്ലക്സ് ബോർഡുകളും. വല്ലാതെ വേദനിപ്പിക്കുന്നു ആ കാഴ്ച്ച.

കൊറോണ ലോക്ക് ഡൗണിൻ്റെ ഭാഗമായി 2020 മാർച്ച് പത്തിന് അടച്ചതാണ് കേരളത്തിലെ തിയ്യേറ്ററുകൾ. അറുനൂറ്റി ഇരുപത്തിയഞ്ചോളം വരുന്ന സ്ക്രീനുകളിൽ വെളിച്ചം വീണിട്ട് ഈ സെപ്തംബർ ഇരുപത്തിയാറിന് ഇരുന്നൂറ് ദിവസം തികയുന്നു. ചരിത്രത്തിൽ തന്നെ ആദ്യമായി !എത്ര തിയ്യേറ്റർ ജീവനക്കാരാണ് പട്ടിണിയിലായത്!
എത്ര തിയേറ്ററുടമകൾക്കാണ് വരുമാനമില്ലാതായത് ?

മാത്രമോ, QUBE, UFO, PXD, Scrabble, TSR, SONY, Velox Streams തുടങ്ങി എത്ര ഡിജിറ്റൽ സ്ഥാപനങ്ങൾ കഴിഞ്ഞ ഇരുന്നൂറ് ദിവസമായി അടഞ്ഞുകിടക്കുന്നു!
അവിടങ്ങളിൽ ജോലി ചെയ്തിരുന്ന എത്ര ജീവനക്കാരാണ് പെട്ടന്ന് വരുമാനമില്ലാത്തവരായി മാറിയത്.

തിയ്യേറ്ററുകളിൽ പോസ്റ്റർ ഒട്ടിച്ചു ജീവിച്ചിരുന്നവർ, ആ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരുന്നവർ, പോസ്റ്റർ പ്രിൻ്റ് ചെയ്തിരുന്ന സ്ഥാപനങ്ങൾ,
അവിടത്തെ ജീവനക്കാർ അങ്ങനെ എത്ര പേർ ? എത്ര കുടുംബങ്ങൾ !

മറ്റുള്ള തൊഴിൽ മേഖലകളൊക്കെയും സാധാരണ നിലയിലേക്ക് പിച്ചവച്ചു തുടങ്ങിയപ്പോഴും തിയ്യേറ്ററുകളും അനുബന്ധ മേഖലകളും നിശ്ചലമായി തുടരുന്നു.ചിത്രീകരണം നിലച്ചതോടെ സിനിമയുമായി ബന്ധപ്പെട്ട എത്ര പേരാണ്, അവരുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്!

മറ്റെല്ലാ മേഖലകളും സജീവമായിക്കഴിഞ്ഞു. സിനിമയൊഴികെ. അവിടവിടെയായി ചില ചിത്രങ്ങൾ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

പക്ഷേ ഏറ്റവും കുറഞ്ഞത് നൂറു പേർ ജോലി ചെയ്തിരുന്ന ഒരു സിനിമാ സെറ്റിൽ ഇപ്പോൾ അൻപത് പേർക്കു മാത്രമാണ് അനുമതി.

അവിടെ താരങ്ങളെ കുറയ്ക്കാൻ കഴിയില്ല !
വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരായ,
ദിവസ വേതനക്കാരായ പാവം തൊഴിലാളികളെയാണ്.

പ്രൊഡക്ഷൻ ബോയ്സ്, ക്രെയ്ൻ – യൂണിറ്റ് അംഗങ്ങൾ, ഡ്രൈവേഴ്സ്, വിവിധ മേഖലകളിലെ അസിസ്റ്റൻ്റ്മാർ അവരെയാണ് കുറയ്ക്കുന്നത്.
പിന്നെ ജൂനിയർ ആർട്ടിസ്റ്റുകളെയും.
വേറാരെയാണ് കുറയ്ക്കാൻ കഴിയുക ?

അപ്പോഴും പട്ടിണിയിലാവുന്നത് സാധാരണക്കാരനായ തൊഴിലാളിയുടെ കുടുംബമാണ്.

പ്രതിസന്ധിയെ നേരിടാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നെങ്കിലും,
പലരും അതിന് തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ഒരു വിഭാഗം പഴയതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് ആവശ്യപ്പെടുന്നത്.

ഒരു വിഭാഗം കൊറോണമൂലം രക്ഷപെടുകയും,
മറുവിഭാഗം മുഴുപ്പട്ടിണിയിലാവുകയും ചെയ്യുന്നു.

പലരും ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിലേക്കും, പച്ചക്കറിക്കച്ചവടത്തിലേക്കും ഒക്കെ തിരിഞ്ഞു കഴിഞ്ഞു.

എന്നാണിതിനൊരു മാറ്റം ?

എന്നാണ് പഴയകാലം തിരിച്ചു കിട്ടുക ?

മറ്റെല്ലാ മേഖലയെയും പോലെ സിനിമയും അതിൻ്റെ പ്രൗഢഗംഭീരമായ ആ കാലത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

ഞാൻ മാത്രമല്ല,
എന്നെപ്പോലെ ആയിരങ്ങൾ ആ പ്രാർത്ഥനയിലാണ്.

ആ നല്ല നാളുകൾ തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും !

ഈ മഹാമാരി മാറും !
ജീവിതം സാധാരണ നിലയിലാവും.
സിനിമാ മേഖല ഉണരും.
തിയ്യേറ്ററുകൾ നിറയും.
കരഘോഷങ്ങൾ മുഴങ്ങുന്ന തിയ്യേറ്ററിൻ്റെ ഗേറ്റിൽ ഹൗസ്ഫുൾ ബോർഡുകൾ തൂങ്ങും.

ഈ മഹാമാരി മാറട്ടെ എന്ന് നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം ….
പ്രാർത്ഥനയോടൊപ്പം നമ്മുടെ ശ്രദ്ധയും കൂടിയുണ്ടെങ്കിൽ നമുക്ക് വേഗം തിരിച്ചുവരാം..

അങ്ങനെയൊരു
തിരിച്ചുവരവുണ്ടാകട്ടെ ..

#ഷാജി_പട്ടിക്കര

മൂവി

‘വട്ടവട ഡയറീസ്’ രണ്ടാമത്തെ എപ്പിസോഡ് റിലീസായി

Published

on

By

മലയാള വെബ് സീരീസിൻ്റെ ചിരിത്രത്തിലാദ്യമായി പ്രൊഡ്യൂസർ പ്രൊഡ്യൂസറായും ഡയറക്ടർ ഡയറക്ടറായും കൺ ടോളർ കൺട്രോളറയും അഭിനയിക്കുന്ന വട്ടവട ഡയറീസ്, രണ്ടാമത്തെ എപ്പിസോഡ് റിലീസായി.

ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ഡയറീസിൻ്റെ ഇതിവൃത്തം. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്‍റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.

മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്‍റെ പ്രധാന ലൊക്കേഷന്‍. യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍ – ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സ്, കഥ, സംവിധാനം – ഷാന്‍ ബഷീര്‍, നിര്‍മ്മാണം – അനി തോമസ്, തിരക്കഥ, സംഭാഷണം – ഷാന്‍ ബഷീര്‍, അരവിന്ദ് എ.ആര്‍., ക്യാമറ – പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍ – ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി ജോണ്‍, സംഗീതം – സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന – അനൂപ്, എഡിറ്റര്‍ – പീറ്റര്‍ സാജന്‍, എക്സി. പ്രൊഡ്യൂസര്‍ – വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം – റിജോ ജോസഫ്, ഡിസൈനിംഗ് – മനു ഭഗവത്, പി.ആര്‍.ഒ. – പി.ആര്‍. സുമേരന്‍

Continue Reading

മൂവി

നടി തമന്നയ്ക്ക് കോവിഡ്

Published

on

By

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്.

നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.

Continue Reading

മൂവി

ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി

Published

on

By

ഒരു പിടി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി .പത്മശ്രീ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.ചിത്രത്തിലെ ആദ്യം റിലീസായ രണ്ട് ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.

No description available.

മൂന്നാമത്തെ ഗാനം പ്രശസ്ത ഗായകരായ പി.കെ.സുനിൽകുമാറും ജ്യോത്സ്നയും ആലപിച്ചിരിക്കുന്നു. ഗാനരചന- പ്രഭാകരൻ നറുകര, സംഗീതം-രാജേഷ് ബാബു കെ ശൂരനാട്.
ദക്ഷിണേന്ത്യൻ ഗായികസന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിശങ്കറും ചേർന്ന് പാടിയതായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിൻ്റയും പാർവ്വതിയുടെയും കാൽപനിക ശബ്ദ പിൻതുണയോടെ ‘എൻ ശ്വാസക്കാറ്റേ’ എന്ന രണ്ടാമത്തെതമിഴ് ഗാനവും സംഗീത പ്രേമികൾ എറ്റെടുത്തിരുന്നു

https://youtu.be/546y-WXBta0%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേർന്നാണ് ഒരുക്കിയത്. രാജേഷ് ബാബു കെശൂരനാടാണ് ഈണം നൽകിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ആ ഗാനം റിലീസായത്.

നജീം അർഷാദിനും പാർവ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, ഹരിശങ്കർ, പി.കെ.സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.

No description available.

ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

No description available.
ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. പ്രഭാകരൻ നറുകര,സംഗീതം – രാജേഷ് ബാബു കെ ശൂരനാട്. ബി.ജി.എം-രാജേഷ് ബാബു കെ ശൂരനാട്, പ്രബൽ കുസും. സൗണ്ട് ഡിസൈൻ -പ്രബൽ കുസും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത് ലൂക്ക.ആര്‍ട്ട് ഡയറക്ടര്‍ – അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും – രാജേഷ്, മേക്കപ്പ് – പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ – ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ – ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈന്‍സ് – മനോജ് ഡിസൈന്‍ .റാസ് മൂവിസ് റിലീസ്. തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Continue Reading

Updates

നാഷണൽ6 days ago

ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സംഭവം വെടിവെപ്പില്‍...

കേരളം6 days ago

ഇന്ന് 6843 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം...

ആനുകാലികം7 days ago

സംസ്ഥാനത്ത് മുന്നോക്കസംവരണം നടപ്പിലായി

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനമാണ് സാമ്പത്തികസംവരണം....

കേരളം7 days ago

കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ...

നാഷണൽ7 days ago

ഹാത്രസ് കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

ലക്‌നൗ: ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ അമ്പേഷണസംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ഹാത്രസ് കേസില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടിയിലെ ഡിഐജി...

കേരളം1 week ago

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണി എൽഡിഎഫിൽ, ഔദ്യോഗിക പ്രഖ്യാപനമായി

തിരുവനന്തപുരം:  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക്...

കേരളം1 week ago

കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള...

കേരളം1 week ago

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946,...

പൊളിറ്റിക്സ്‌1 week ago

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി. ഇടത് മുന്നണിക്കെതിരെ സംഘടിതമായ...

Trending