Connect with us

മൂവി

നടി തമന്നയ്ക്ക് കോവിഡ്

Published

on

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്.

നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.

മൂവി

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ

Published

on

By

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്നു. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പൂര്‍ത്തിയായി.


ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. സെക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. ഒരാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട് പോയാല്‍ അയാളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധാകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ പറഞ്ഞു. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘര്‍ഷം പറയുന്നതിനോടൊപ്പം അതിന്‍റെ ശാസ്ത്രീയവശങ്ങള്‍ കൂടി ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നീണ്ടുപോകുന്ന ഒരു ഗൗരവമേറിയ കാര്യം കൂടിയാണ് മനുഷ്യരുടെ ഉറക്കം നഷ്ടപ്പെടല്‍. അതിലേക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് റഷ്യയെന്ന് സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ വ്യക്തമാക്കി. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ ചര്‍ച്ച ചെയ്യുന്നത്. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി. കൊച്ചി, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

അഭിനേതാക്കള്‍- രൂപേഷ് പീതാംബരന്‍ (ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വ്വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്.

 

മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്‍റോ തോമസ് തളിയത്ത,് ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ – സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഒടയഞ്ചാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് – അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് – ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ട്, സ്റ്റില്‍ – അഭിന്ദ് കോപ്പാളം. പി ആര്‍ ഒ – പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് – പി ആര്‍ സുമേരന്‍ 9446190254.

Continue Reading

മൂവി

‘വട്ടവട ഡയറീസ്’ രണ്ടാമത്തെ എപ്പിസോഡ് റിലീസായി

Published

on

By

മലയാള വെബ് സീരീസിൻ്റെ ചിരിത്രത്തിലാദ്യമായി പ്രൊഡ്യൂസർ പ്രൊഡ്യൂസറായും ഡയറക്ടർ ഡയറക്ടറായും കൺ ടോളർ കൺട്രോളറയും അഭിനയിക്കുന്ന വട്ടവട ഡയറീസ്, രണ്ടാമത്തെ എപ്പിസോഡ് റിലീസായി.

ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സിന്‍റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്‍റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ഡയറീസിൻ്റെ ഇതിവൃത്തം. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്‍റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.

മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്‍റെ പ്രധാന ലൊക്കേഷന്‍. യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍ – ആരോണ്‍ എന്‍റര്‍ടൈമെന്‍റ്സ്, കഥ, സംവിധാനം – ഷാന്‍ ബഷീര്‍, നിര്‍മ്മാണം – അനി തോമസ്, തിരക്കഥ, സംഭാഷണം – ഷാന്‍ ബഷീര്‍, അരവിന്ദ് എ.ആര്‍., ക്യാമറ – പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍ – ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി ജോണ്‍, സംഗീതം – സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന – അനൂപ്, എഡിറ്റര്‍ – പീറ്റര്‍ സാജന്‍, എക്സി. പ്രൊഡ്യൂസര്‍ – വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം – റിജോ ജോസഫ്, ഡിസൈനിംഗ് – മനു ഭഗവത്, പി.ആര്‍.ഒ. – പി.ആര്‍. സുമേരന്‍

Continue Reading

മൂവി

ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി

Published

on

By

ഒരു പിടി ഗാനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി .പത്മശ്രീ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.ചിത്രത്തിലെ ആദ്യം റിലീസായ രണ്ട് ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.

No description available.

മൂന്നാമത്തെ ഗാനം പ്രശസ്ത ഗായകരായ പി.കെ.സുനിൽകുമാറും ജ്യോത്സ്നയും ആലപിച്ചിരിക്കുന്നു. ഗാനരചന- പ്രഭാകരൻ നറുകര, സംഗീതം-രാജേഷ് ബാബു കെ ശൂരനാട്.
ദക്ഷിണേന്ത്യൻ ഗായികസന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിശങ്കറും ചേർന്ന് പാടിയതായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിൻ്റയും പാർവ്വതിയുടെയും കാൽപനിക ശബ്ദ പിൻതുണയോടെ ‘എൻ ശ്വാസക്കാറ്റേ’ എന്ന രണ്ടാമത്തെതമിഴ് ഗാനവും സംഗീത പ്രേമികൾ എറ്റെടുത്തിരുന്നു

https://youtu.be/546y-WXBta0%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AF

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേർന്നാണ് ഒരുക്കിയത്. രാജേഷ് ബാബു കെശൂരനാടാണ് ഈണം നൽകിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ആ ഗാനം റിലീസായത്.

നജീം അർഷാദിനും പാർവ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, ഹരിശങ്കർ, പി.കെ.സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.

No description available.

ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

No description available.
ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം – ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. പ്രഭാകരൻ നറുകര,സംഗീതം – രാജേഷ് ബാബു കെ ശൂരനാട്. ബി.ജി.എം-രാജേഷ് ബാബു കെ ശൂരനാട്, പ്രബൽ കുസും. സൗണ്ട് ഡിസൈൻ -പ്രബൽ കുസും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത് ലൂക്ക.ആര്‍ട്ട് ഡയറക്ടര്‍ – അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും – രാജേഷ്, മേക്കപ്പ് – പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ – ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് – അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ – ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് – അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈന്‍സ് – മനോജ് ഡിസൈന്‍ .റാസ് മൂവിസ് റിലീസ്. തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

Continue Reading

Updates

കേരളം13 hours ago

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു. ആരോപണ...

കേരളം18 hours ago

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം...

പൊളിറ്റിക്സ്‌19 hours ago

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു. സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​....

കേരളം20 hours ago

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ...

കേരളം21 hours ago

118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡോ.സുനില്‍ പി ഇളയിടം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം...

ആനുകാലികം22 hours ago

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും...

കേരളം4 days ago

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ...

മൂവി5 days ago

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍...

ആനുകാലികം5 days ago

‘എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട’; ചിത്ര ലേഖ

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തക്ക് പിന്നാലെ വിവാദങ്ങള്‍ ശക്തമാകുന്നു. ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ്...

നാഷണൽ5 days ago

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണുള്ളത്. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31 നും 2021 ജനുവരി രണ്ട്,...

Trending