Connect with us

പൊളിറ്റിക്സ്‌

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ

Published

on

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും. ജോസിന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി.

ഇടത് മുന്നണിക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്. 39 വർഷം യു.ഡി.എഫിന്‍റെ ഭാഗമായ മാണി വിഭാഗം വിട്ട് പോയത് തൃപ്തികരമല്ലാത്ത കാര്യങ്ങൾ കൊണ്ടാണ്. യു.ഡി.എഫിന്‍റെ ഭാഗമായി നിന്നപ്പോഴാണ് അവരെ എതിർത്തത് .

എൽ.ഡി.എഫ് ശരിയെന്ന് പറയുമ്പോൾ എന്തിന് എതിർക്കണം. ജോസ് കെ മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പാർട്ടി നിലപാട് നാളെ എൽ.ഡി.എഫിൽ അറിയിക്കും. യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള അവസരം ഉപയോഗിക്കണം.

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ല. ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തിൽ നാളെ അഭിപ്രായം അറിയിക്കും. എല്ലാ കക്ഷികളേയും വളരെക്കാലം പുറത്ത് നിർത്തിയിട്ടില്ല. ബാർ കോഴയിൽ പുതിയ ആരോപണങ്ങൾ ഉയർന്ന് വരുന്നുണ്ട്. ആര് വന്നാലും ഇടത് നയങ്ങൾക്കായിരിക്കും മേൽക്കെ എന്നും കാനം പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ ജോസിന്റെ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു.

പൊളിറ്റിക്സ്‌

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

Published

on

By

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു.

സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​. യൂത്ത് ലീഗ് സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അപമാനിച്ച്​ ഫേസ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ്​ പരാതി.

സി.പി.എം പ്രവർത്തകൻ എ.കെ. തിലകനെതിരെ മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി.എ. ഫഹദ് റഹ്‌മാനാണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത് എന്നാല്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി കെ ഫിറോസ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും.
സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.
ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?
NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്.

 

Continue Reading

പൊളിറ്റിക്സ്‌

ജോസ് കെ മാണി എൽഡിഎഫിൽ, ഔദ്യോഗിക പ്രഖ്യാപനമായി

Published

on

By

തിരുവനന്തപുരം:  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറിൽ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

38 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമാകുന്നത്. മുൻപ് എടുത്ത തീരുമാനം ഇന്ന് എൽഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Continue Reading

പൊളിറ്റിക്സ്‌

ഫോണില്‍ ഒരെണ്ണം ലഭിച്ചത് കോടിയേരിയുടെ സ്റ്റാഫിന് ഫോണ്‍ വാങ്ങിയ മൂന്നു പേരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

Published

on

By

ഐ ഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തിരുന്നു. കോണ്‍സുലേറ്റ് മൊബൈല്‍ വിതരണം ചെയ്തത് ലക്കി ഡ്രിപ്പിലൂടെയാണ്.

ഇതില്‍ ഒരു മൊബൈല്‍ ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവനാണെന്നും ചെന്നിത്തല പറഞ്ഞു.

‘2019 ഡിസംബര്‍ രണ്ടിന് നടന്ന ചടങ്ങിന്റെ വിശദമായ രേഖകള്‍ ഞാന്‍ പരിശോധിച്ചു. ചടങ്ങില്‍ ഫോണ്‍ വിതരണം ചെയ്തിട്ടുണ്ടെന്നും എയര്‍ ടിക്കറ്റുകളും വാച്ചും മറ്റും കൊടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അവിടെ വന്നവരെ ഉള്‍പ്പെടുത്തിയാണ് ലക്കി ഡിപ്പ് നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അന്ന് വിവാദമൊന്നും ഇല്ലാതിരുന്ന സാഹചര്യമായതുകൊണ്ട് വിളിച്ചപ്പോള്‍ പരിപാടിക്ക് ഞാനും പോയി. ഒളിച്ചും പാത്തുമല്ലാതെ എല്ലാ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് ഞാനവനിടെ പ്രസംഗിച്ചത്. ഒ രാജഗോപാലുമുണ്ടായിരുന്നു’, ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,.

‘പ്രസംഗശേഷം തിരിച്ചുവരാന്‍ നേരത്ത് എന്നോട് സമ്മാനം കൂടി കൊടുത്തിട്ട് പോകണമെന്ന് പറഞ്ഞു. സമ്മാനം കൊടുത്ത് ഫോട്ടോയുമെടുത്തു. മൂന്ന് പേര്‍ക്കാണ് സമ്മാനം കിട്ടിയത്. അതില്‍ ഒരാള്‍ മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എപി രാജീവനാണ്. അദ്ദേഹം ഇപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കൂടിയാണ്. അദ്ദേഹത്തിന് ലക്കി ഡ്രോയില്‍ മൊബൈല്‍ സമ്മാനം കിട്ടയത് വലിയ അപരാധമായി ഞാന്‍ കാണുന്നില്ല.

എന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ഒരു വാച്ചും കിട്ടി. അതിലും ഒരു അപാകത ഞാന്‍ കാണുന്നില്ല. ഈ പരിപാടിയുടെ മുഖ്യാഥിതി മുഖ്യമന്ത്രിയായിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു പരിപാടിയെന്നാണ് ഇതിനര്‍ത്ഥം. ഇതില്‍ എന്ത് പ്രോട്ടോക്കോള്‍ ലംഘനമാണ് ഉണ്ടായത്? ‘, അദ്ദേഹം വ്യക്തമാക്കി.

‘സന്തോഷ് ഈപ്പന്‍ നല്‍കിയെന്ന് പറയുന്ന ബാക്കി ഫോണുകള്‍ എവിടെ എന്ന ചോദ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഈ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം.

ഇതാണ് ഞാന്‍ ഡിജിപിയോട് രേഖാ മൂലം ആവശ്യപ്പെട്ടത്. ഏതായാലും ഞാന്‍ അവരുടെ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. അവരുടെ ഫോണ്‍ ഉപയോഗിച്ചിട്ടുമില്ല. ഇപ്പോള്‍ മൂന്നെണ്ണത്തിന് ഏകദേശം ധാരണയായി. മറ്റ് ഫോണുകളെവിടെ എന്നതാണ് ചോദ്യം. ഈ വിഷയത്തില്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ചത് കൊണ്ടാണ് എനിക്ക് കുറച്ച് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വന്നത്’, ചെന്നിത്തല വ്യക്തമാക്കി.

Continue Reading

Updates

കേരളം13 hours ago

കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസ്; പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ

തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നും ഇര സത്യവാങ്മൂലത്തിൽ പറയുന്നു. ആരോപണ...

കേരളം18 hours ago

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം...

പൊളിറ്റിക്സ്‌19 hours ago

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു. സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​....

കേരളം20 hours ago

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു

എന്താണീ വിവാദ 118 എ ഭേദഗതി…; അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്നു പൗരാവകാശ-സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒറ്റ നോട്ടത്തില്‍ തന്നെ എതിര്‍ത്ത വിവാദ ഭേദഗതിയെ കുറിച്ച് ഹൈക്കോടതിയിലെ യുവ...

കേരളം21 hours ago

118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡോ.സുനില്‍ പി ഇളയിടം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം...

ആനുകാലികം22 hours ago

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും...

കേരളം4 days ago

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ

ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കണമെന്ന കേന്ദ്ര നിർദേശം തള്ളി ശോഭാ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ ശോഭ പങ്കെടുക്കില്ല. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ...

മൂവി5 days ago

ഉറങ്ങാത്തവരുടെ കഥയുമായി റഷ്യ

മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍...

ആനുകാലികം5 days ago

‘എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട’; ചിത്ര ലേഖ

കണ്ണൂര്‍: ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്‌ലാം മതം സ്വീകരിക്കാന്‍ പോകുകയാണെന്ന വാര്‍ത്തക്ക് പിന്നാലെ വിവാദങ്ങള്‍ ശക്തമാകുന്നു. ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന ഏഷ്യാനെറ്റ് ന്യൂസ്...

നാഷണൽ5 days ago

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണുള്ളത്. പ്രിലിമിനറി എക്‌സാം ഈവര്‍ഷം ഡിസംബര്‍ 31 നും 2021 ജനുവരി രണ്ട്,...

Trending