Connect with us

ആനുകാലികം

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം: വി മുരളീധരന്‍

Published

on

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.

അതേസമയം ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ആനുകാലികം

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

Published

on

By

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

തീരശോഷണം പരിഹരിക്കുന്നതിന് വലിയ ഒരു പദ്ധതി നടപ്പാക്കാൻ ലോകബാങ്കുമായി സർക്കാർ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനത്തിന് കാത്തിരിക്കാതെ തന്നെ കിഫ്ബി മുഖേന പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുകയാണ്. തീരശോഷണം എന്നാൽ രാജ്യ അതിർത്തിയുടെ ശോഷണമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. തീരശോഷണം പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റേയും സഹായം അനിവാര്യമാണ്. അതേസമയം, കേരളത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണ തോതിൽ കുറവ് വരരുതെന്ന ശക്തമായ നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഇതിന്റെ പേരിൽ ആശങ്ക പടർത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തിൽ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ കമ്മിഷൻ പഠനം നടത്തുന്നുണ്ട്. കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. ആദിവാസികളുടെയും മത്‌സ്യത്തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. അറബി ഭാഷ ഉൾപ്പെടെ എല്ലാ ഭാഷകളെയും പ്രോത്‌സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. പ്രാദേശികമായ തയ്യാറെടുപ്പ് ദുരന്തങ്ങൾ നേരിടുന്നതിൽ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധ സേനയ്ക്ക് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ ഒരു ലക്ഷം വോളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കും. ചില സാമൂഹ്യ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പൊതുവായ അന്തരീക്ഷം അതേരീതിയിൽ നിലനിർത്തുക പ്രധാനമാണ്. നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി മികച്ച ഇടപെടൽ നടത്തിയിട്ടുണ്ട്. കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതി പ്രവർത്തന പരിപാടി തയ്യാറാക്കണം. സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ വിപുലമായി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനം കഴിഞ്ഞ നാലര വർഷത്തിനിടെ വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഓർഗനൈസിംഗ് സെക്രട്ടറി പി. രാമഭദ്രൻ സ്വാഗതം പറഞ്ഞു. ഓർത്തഡോക്‌സ് സഭാ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, സമിതി വൈസ് പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി അഡ്വ. വി. ആർ. ദേവദാസ്, എസ്. എൻ. ഡി. പി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി. കെ. സജീവ്, വീരശൈവ സഭ പ്രതിനിധി ടി. പി. കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രൊഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എ. കെ. സി. എച്ച്. എം. എസ് പ്രതിനിധി അഡ്വ. രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശേരി എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ അഭിപ്രായങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകി.

Continue Reading

ആനുകാലികം

വാളയാർ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ

Published

on

By

വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. നിശാന്തിനി ഐപിഎസാണ് അന്വേഷണ സംഘത്തിന്റെ മേധാവി.

തുടരന്വേഷണത്തിന് അനുമതി തേടി പുതിയ അന്വേഷണ സംഘം. പാലക്കാട് പോക്‌സോ കോടതിയിൽ നാളെ അപേക്ഷ നൽകും.

സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം വാളയാർ കേസിൽ പുനർ വിചാരണ നടപടി നാളെ തുടങ്ങാനിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്നത്. നിശാന്തിനി ഐപിഎസ് ആണ് സംഘത്തിന്റെ മേധാവി പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്-രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ സംഘത്തി ഉണ്ട്.

തുടരന്വേഷണത്തിന് അനുമതി തേടി നാളെ പാലക്കാട് പോക്‌സോ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം വരും വരെ കേസന്വേഷണം മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് പുതിയ അന്വേഷണ സംഘത്തിന്റെ ചുമതല.

Continue Reading

ആനുകാലികം

രാമമംഗലം പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായവരെ പോലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

Published

on

By

എര്‍ണകുളത്ത് രാമമംഗലം പഞ്ചായത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന പതിനാലുകാരി അയല്‍വാസികള്‍ മര്‍ദ്ധിച്ചതില്‍ മനം നൊന്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കേരള ഭിം ആര്‍മിയുടെയും കേരള ഉള്ളാട മഹാസഭയുടെയും നേതൃത്വത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കേരള ഉള്ളാട മഹാസഭ ജില്ല പ്രസിഡന്റ സലിം തുരുത്തേല് മാർച്ച് ഉദ്ഘാടനം ചെയ്തു.

ഏഴ് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തില്ലങ്കില്‍ ഭിം ആര്‍മി ദേശിയ ചീഫ് ചന്ദ്രശേഖര്‍ ആസാദിനെ പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ഭിം ആര്‍മി സംസ്ഥാന ചീഫ് റോബിന്‍ ആലപുഴ രാമമംഗലം പോലീസിന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ സെത്ബംര്‍ ഏഴിനാണ് രാമമംഗലത്ത് പഞ്ചായത്തിലെ 5ാം വാര്‍ഡില് രണ്ട് സെന്‍റ് ഭുമിയില്‍ താമസിക്കുന്ന പ്രകാശന്‍റെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രജീഷ പ്രകാശന്‍ വീട്ടില്‍ വച്ച് മണ്ണെണയൊഴിച്ച് തീ കൊളുത്തി ആത്മ ഹത്യക്ക് ശ്രമിച്ചത് തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജിലേക്കും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജലേക്കും മാറ്റുകയായിരുന്നു ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.

ഇവരുടെ അയല്‍വാസിയായ സ്ത്രി മരിച്ച പെണ്‍കുട്ടി മറ്റൊരാളുമായി സംസാരിക്കുന്നത് മൊബെലില്‍ പകര്‍ത്തുകയും ഇത് കാണിച്ച് കുട്ടിയെ കുട്ടിയെ നിരന്തരം ശല്യം ചെയ്യ്തു വന്നിരുന്നതായും സംഭവം നടന്ന ദിവസം കുട്ടിയെ രണ്ട് പുരുഷമാരും അയല്‍വാസിയായ സ്ത്രിയും ചേര്‍ന്ന് മര്‍ദ്ധിക്കുകയും ഇതിന് അരമണിക്കൂറിന് ശേഷമാണ് കുട്ടി ആത്മ ഹത്യക്ക് ശ്രമിച്ചത്

അയല്‍വാസിയായ സ്ത്രിയുടെ ഭീഷണിയിലും മര്‍ദ്ദനത്തിലും മനം നൊന്താണ് മകള്‍ മരിച്ചത് എന്നും ഇതിനെല്ലാം ദൃക്സാക്ഷിയായിരുന്ന ഇളയകുട്ടിയുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തെയ്യാറായിട്ടില്ല

പ്രതികളെ അറസ്റ്റു ചെയ്യുവരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അടുത്ത പ്രതിഷേധത്തില്‍ കേരള കേരള ഭീം ആര്‍മി ദേശിയ ചീഫ് ചന്ദ്രശേഖര്‍ ആസാദിനെ പങ്കെടുപ്പിക്കുമെന്ന് കേരള ഭിം ആര്‍മിസംസ്ഥാന ചീഫ് റോബിന്‍ ആലപുഴ എ ഐ എം ന്യൂസിനോട് പറഞ്ഞു

Continue Reading

Updates

കേരളം12 hours ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌16 hours ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌16 hours ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം18 hours ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം18 hours ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം18 hours ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌18 hours ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

മൂവി18 hours ago

പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്

പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന്...

മൂവി19 hours ago

‘പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666...

പൊളിറ്റിക്സ്‌19 hours ago

ഐഎന്‍എല്‍ സീറ്റ് നല്‍കിയില്ല; പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യം വെച്ച് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി. തിരുവനന്തപുരം കോര്‍പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ മത്സരിപ്പിക്കാം...

Trending