Connect with us

കേരളം

118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഡോ.സുനില്‍ പി ഇളയിടം

Published

on

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി -118 A ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനില്‍ പി ഇളയിടം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റ പൂര്‍ണരൂപം

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി (118 A) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്. നിശ്ചയമായും ആളുകളുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലെ അത്യന്തം ഹീനമായ അധിക്ഷേപങ്ങള്‍ തടയേണ്ടത് അനിവാര്യവും അതിനായുള്ള നിയമനിര്‍മ്മാണം സ്വാഗതാര്‍ഹവുമാണ്.

എന്നാല്‍ , അതിനായുള്ള നടപടികള്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാവരുത്. പുതിയ ഭേദഗതിയില്‍ അത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്നതും വിപരീതഫലം ഉളവാക്കാവുന്നതുമായ വ്യവസ്ഥകളുണ്ട്. അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കേരളം

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

Published

on

By

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. സമിതി ചെയർമാനായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗത്തല്‍ പങ്കെടുത്തില്ല

സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സംവരണ ജാതി വിഭാഗങ്ങൾ ആശങ്കയിലാണ്. അവരെ വിശ്വാസത്തിലെടുക്കാനോ അതിനൊരു പരിഹാരം നിർദ്ദേശിക്കാനോ ഇടതുസർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിട്ടു നിന്നവർ പറയുന്ന കാരണം. മുന്നാക്ക സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട സംവരണ വിഭാഗങ്ങളുമായി ചർച്ച പോലും സർക്കാർ നടത്തിയിട്ടില്ല.

അതേ സമയം നവോത്ഥാന സമിതിയെ ഇടതു രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നവോത്ഥാന സമിതിയുടെ യോഗം വിളിച്ചത്. പട്ടികജാതി പിന്നോക്ക സംഘടനയുടെ സാന്നിധ്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.പി.എം.എസ് നേതൃത്വം വിലയിരുന്നു. അതിനാൽ സംവരണ കാര്യത്തിൽ സർക്കാർ വ്യക്തമായി നിലപാട്​ സ്വീകരിക്കാതെ സർക്കാരിനൊപ്പം നിൽക്കേണ്ടിതില്ലെന്നാണ് കെ.പി.എം.എസ് നേതൃത്വത്തിൻെറ നിലപാട്.

അതിനാൽ സംഘടനാ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് കെ.പി.എം.എസ് നവോത്ഥാന സമിതിയുടെ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പങ്കെടുക്കാതിരുന്നത്. മുന്നോക്ക സംവരണ വിഷയത്തിൽ വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിക്കും അതൃപ്തിയുണ്ട്.

ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നത്തിൽ സർക്കാരിനോട് ഒപ്പംനിന്ന് ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ കെ.പി.എം.എസ് യോഗത്തിൽ നിന്ന വിട്ടുനിന്നത് സമിതിയുടെ പ്രവർത്തനത്തിന് തിരിച്ചടിയാവും

Continue Reading

കേരളം

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

Published

on

By

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്സിനുകളാണ് ലഭിക്കുന്നത്. ആലപ്പുഴ 19,000, എറണാകുളം 59000, ഇടുക്കി 7500, കണ്ണൂർ 26500, കാസർഗോഡ് 5500, കൊല്ലം 21000, കോട്ടയം 24000, കോഴിക്കോട് 33000, മലപ്പുറം 25000, പാലക്കാട് 25500, പത്തനംതിട്ട 19000, തിരുവനന്തപുരം 50500, തൃശൂർ 31000, വയനാട് 14000 എന്നിങ്ങനെ ഡോസ് കോവിഡ് വാക്സിനുകളാണ് ജില്ലകൾക്കായി അനുവദിക്കുന്നത്. ബുധനാഴ്ച എറണകുളത്തും തിരുവന്തപുരത്തും എയർപോർട്ടുകളിൽ വാക്സിനുകൾ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ മൂന്നാം ദിനം 8548 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.

മൂന്നാം ദിവസം തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (759) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 523, എറണാകുളം 701, ഇടുക്കി 626, കണ്ണൂർ 632, കാസർഗോഡ് 484, കൊല്ലം 655, കോട്ടയം 580, കോഴിക്കോട് 571, മലപ്പുറം 662, പാലക്കാട് 709, പത്തനംതിട്ട 604, തിരുവനന്തപുരം 551, തൃശൂർ 759, വയനാട് 491 എന്നിങ്ങനെയാണ് മൂന്നാം ദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 പേരും ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും തിങ്കളാഴ്ച 7891 പേരുമാണ് വാക്സിനെടുത്തത്. ഇതോടെ ആകെ 24,558 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.

വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ആർക്കും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചു.

സംസ്ഥാനത്താകെ 4,59,853 ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,75,673 പേരും സ്വകാര്യ മേഖലയിലെ 1,99,937 പേരും ഉൾപ്പെടെ 3,75,610 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2932 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 74,711 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും 6,600 മുൻസിപ്പൽ വർക്കർമാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

കേരളം

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

Published

on

By

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും.

കഴിഞ്ഞ ദിവസമാണ് കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തത്. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചത്. ഈ ഫലം പുറത്ത് വന്നപ്പോഴാണ് ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധ തന്നെയാണ് കൈനകരിയിലും സ്ഥിരീകരിച്ചിട്ടുള്ളത്.

വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. കൈനകരിയിലെ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. ഒരു മൃഗഡോക്ടര്‍ ഉള്‍പ്പെടുന്ന 10 അംഗ റാപ്പിഡ് റസ്‌പോണ്‍സ് ടീമാണ് പ്രക്രിയ നടത്തുന്നത്. നിലവില്‍ മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും വിലയിരുത്തല്‍.

Continue Reading

Updates

കേരളം12 hours ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌15 hours ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌16 hours ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം18 hours ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം18 hours ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം18 hours ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌18 hours ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

മൂവി18 hours ago

പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്

പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന്...

മൂവി19 hours ago

‘പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666...

പൊളിറ്റിക്സ്‌19 hours ago

ഐഎന്‍എല്‍ സീറ്റ് നല്‍കിയില്ല; പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യം വെച്ച് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി. തിരുവനന്തപുരം കോര്‍പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ മത്സരിപ്പിക്കാം...

Trending