Connect with us

പൊളിറ്റിക്സ്‌

പൊലീസ് ആക്ട് 118(എ) പ്രകാരമുള്ള പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ്

Published

on

കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിവാദമായ പൊലീസ് ആക്റ്റ് ഭേദഗതി നിയമമനുസരിച്ച്​ ആദ്യ പരാതി തൃശൂർ വലപ്പാട് പൊലീസ്​ സ്​റ്റേഷനിൽ ​ ലഭിച്ചിരുന്നു.

സി.പി.എം പ്രവർത്തകനെതിരെയായിരുന്നു പ്രഥമകേസ്​. യൂത്ത് ലീഗ് സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അപമാനിച്ച്​ ഫേസ്ബുക്കില്‍ വ്യാജ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ്​ പരാതി.

സി.പി.എം പ്രവർത്തകൻ എ.കെ. തിലകനെതിരെ മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പി.എ. ഫഹദ് റഹ്‌മാനാണ് വലപ്പാട് പൊലീസില്‍ പരാതി നല്‍കിയത് എന്നാല്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി കെ ഫിറോസ് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

118A നടപ്പിലാക്കിയാൽ ആദ്യം അകത്താകുന്നത് കള്ളം പ്രചരിപ്പിക്കുന്ന ദേശാഭിമാനിയിലുള്ളവരും കൈരളി ടി.വിയിലുമുള്ളവരുമാകും. ജയിലുകൾ സമ്പന്നമാകുക സി.പി.എം പ്രവർത്തകരെ കൊണ്ടുമായിരിക്കും. ഒരു പക്ഷേ ആറുമാസം വരെ പിണറായി വിചാരിച്ചാൽ അതിന് തടയിടാനാകുമായിരിക്കും.
സർക്കാറിനെ വിമർശിക്കുന്നവരെ മാത്രം തെരഞ്ഞ് പിടിച്ച് അകത്താക്കാനുമായേക്കും!! ശേഷം വരുന്ന യു.ഡി.എഫ് സർക്കാർ ഈ കരിനിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചാൽ സി.പി.എമ്മിന്റെ അവസ്ഥയെന്തായിരിക്കും? അത് കൊണ്ട് സ്വന്തം പാർട്ടിയുടെ ഭാവിയെ കരുതിയെങ്കിലും മുഖ്യമന്ത്രി ഈ നിയമം പിൻവലിക്കണം.
ഇങ്ങിനെയൊക്കെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ തലയിൽ കയറുമോ? അതോ ഇതൊക്കെ പറഞ്ഞതിന് പാർട്ടിയെയും പത്രത്തെയും ചാനലിനെയും അപമാനിച്ചു എന്നു പറഞ്ഞു കേസെടുക്കുമോ?
NB: എന്നെ അപകീർത്തിപ്പെടുത്തി എന്നു കാണിച്ച് നാട്ടികയിലെ യൂത്ത് ലീഗ് പ്രവർത്തകർ 118A പ്രകാരം നൽകിയ പരാതി പിൻവലിക്കാൻ നിർദ്ധേശം നൽകിയിട്ടുണ്ട്.

 

പൊളിറ്റിക്സ്‌

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

Published

on

By

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസ് വിട്ട് വന്നാൽ സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കും. ഇതുവരെ കെ.വി തോമസുമായി സി.പി.എം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി.എൻ മോഹനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കെ.വി തോമസ് സി.പി.എമ്മുമായി ചർച്ച നടത്തിയെന്നാണ് സൂചന.

ശനിയാഴ്ച രാവിലെ 11 മണിക്ക് വിളിച്ച വാർത്താസമ്മേളനത്തിൽ കെ.വി തോമസ് നിലപാട് വ്യക്തമാക്കുമെന്ന് കെ.വി തോമസ് അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി.ടി.എച്ചിൽ വെച്ചാണ് കെ.വി തോമസ് മാധ്യമപ്രവർത്തകരെ കാണുക.

കെ.വി തോമസിനെ വാർത്താസമ്മേളനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇടതുനേതാക്കളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് കെ.വി തോമസിന് ഒരു ചുമതലയും നൽകേണ്ടെന്ന് ഹൈക്കമാന്‍റ് തീരുമാനിച്ചത്.

Continue Reading

പൊളിറ്റിക്സ്‌

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

Published

on

By

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന.

കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അദ്ദേഹത്തെ ജില്ലയ്‌ക്ക് പുറത്തെ മറ്റ് ഏതെങ്കിലും മണ്ഡലത്തിൽ പരീക്ഷിക്കും എന്നും പറയപ്പെടുന്നു.

കഴിഞ്ഞ തവണ മാദ്ധ്യമപ്രവർത്തകരായ നികേഷ് കുമാറിനേയും വീണ ജോർജിനേയും തിരഞ്ഞെടുപ്പ് രംഗത്ത് സി പി എം പരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ നിയമസഭ തിരഞ്ഞെടുപ്പിലും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ സി പി എമ്മിൽ നിന്നുണ്ടാകും എന്ന വാർത്തകൾക്കിടെയാണ് ജോൺ ബ്രിട്ടാസിന്റെ പേര് പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് സജീവമായി ഉയരുന്നത്.

പാർട്ടി മുഖപത്രത്തിന്റെ ഡൽഹി ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് വർഷങ്ങളായി പാർട്ടി ചാനലിന്റെ മാനേജിംഗ് ഡയറക്‌ടറും എഡിറ്ററും കൂടിയാണ്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവ് കൂടിയായ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നതിനോട് മുഖ്യമന്ത്രിക്കും താത്പര്യമുണ്ടെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് ബ്രിട്ടാസിന്റെ പേര് ഉയർന്നുകേട്ടിരുന്നെങ്കിലും പിന്നീടത് നടന്നില്ല. ജോൺ ബ്രിട്ടാസ് മത്സരിക്കണമോയെന്ന കാര്യത്തിൽ പിണറായി വിജയന്റെ നിലപാട് നിർണായകമാകും.

 

Continue Reading

പൊളിറ്റിക്സ്‌

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

Published

on

By

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. എകെ ആന്റണിയുടെ പിന്തുണയും സുധാകരനുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് സ്ഥാനവും ഏറ്റെടുക്കുമെന്ന് സുധാകരന്റെ നിലപാട്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍.

പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാക്കിയ പത്തംഗ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ് താനെന്നും നിലവില്‍ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് മുഴുവന്‍ കമ്മിറ്റിക്കാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Continue Reading

Updates

കേരളം12 hours ago

നവോത്ഥാന സമിതിയിൽ വിള്ളല്‍:കെ.പി.എം.എസും എസ് എന്‍ ഡി പിയും പങ്കെടുത്തില്ല

നവോത്ഥാന സമിതിയിൽ വിള്ളല്‍. മുന്നാക്ക സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും സമിതി കണ്‍വീനറുമായ പുന്നല ശ്രികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വിളിച്ച യോഗത്തിൽ...

പൊളിറ്റിക്സ്‌16 hours ago

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ നിലപാട് വ്യക്തമാക്കിയത്....

പൊളിറ്റിക്സ്‌16 hours ago

ജോൺ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന

മുഖ്യമന്ത്രിയുടെ  മാദ്ധ്യമ ഉപദേഷ്‌ടാവുമായ ജോൺ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂർ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തിൽ നിന്ന് സീറ്റ് ലഭിക്കുമെന്നാണ്...

ആനുകാലികം18 hours ago

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം....

കേരളം18 hours ago

സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചവർ 24,558 പേർ

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി 3,60,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കേരളത്തിന് അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ....

കേരളം18 hours ago

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

ആലപ്പുഴ കൈനകരിയില്‍ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എച്ച്-5 എന്‍-8 വിഭാഗത്തില്‍ പെട്ട വൈറസാണ് കൈനകരിയിലും കണ്ടെത്തിയത്. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ...

പൊളിറ്റിക്സ്‌18 hours ago

കെ.പി.സി.സി അധ്യക്ഷനാകാനൊരുങ്ങി കെ. സുധാകരന്‍

കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്നതിനാല്‍ അദ്ധ്യക്ഷ പദവി ഒഴിയുവാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ സുധാകരന്റെ പേര് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നത്. സുധാകരനെ താത്കാലിക അദ്ധ്യക്ഷനാക്കുന്നത്...

മൂവി19 hours ago

പാര്‍വ്വതി തെരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ തീയറ്ററിലേയ്ക്ക്

പ്രശസ്ത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തെരുവോത്തിനെ നായികയാക്കി ഒരുക്കുന്ന ‘വര്‍ത്തമാനം’ ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറും, ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്ന്...

മൂവി19 hours ago

‘പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666...

പൊളിറ്റിക്സ്‌20 hours ago

ഐഎന്‍എല്‍ സീറ്റ് നല്‍കിയില്ല; പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യം വെച്ച് പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്ക് മടങ്ങി. തിരുവനന്തപുരം കോര്‍പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ മത്സരിപ്പിക്കാം...

Trending