Connect with us

നാഷണൽ

പുതിയ തന്ത്രവുമായി മമത , ബിജെപിയെ ചെറുക്കാൻ ഹെൽ‌പ്പ്‌ലൈൻ, ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തണമെന്ന് ആഹ്വാനം

Published

on

ജനങ്ങൾക്ക് നേരിട്ട് പരാതികൾ പങ്കുവെക്കാൻ ഹെൽപ്പ്‌ലൈൻ സംവിധാനമൊരുക്കി മുഖ്യമന്ത്രി മമതാ ബാനർജി. ‘ദീദി കെ ബോലോ’ എന്ന പരിപാടിയിലൂടെ മമതയുമായി ജനങ്ങൾക്ക് നേരിൽ കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ‘ദീദിയോട് പറയാം’ പരിപാടി നടക്കും. നൂറ് ദിവസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബംഗാളിലുടനീളമുള്ളവർക്ക് സോഷ്യൽ മീഡിയയിലൂടെയും മമതയെ സമീപിക്കാവുന്നതാണ്. ടെക്സ്റ്റ് മെസ്സേജോ വോയ്സ് മെസ്സേജോ അയയ്ക്കാം. ഇവയ്ക്കെല്ലാം കൃത്യമായി മറുപടി ലഭിക്കും. 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പായി ബൂത്ത് തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന് മമത ആഹ്വാനം ചെയ്തിരുന്നു. അതിന്റെ മുന്നോടിയായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ പദ്ധതികൾ മമത നടപ്പാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പ്രശ്നങ്ങളിൽ ഇടപെടണമെന്നും ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ നടത്തണമെന്നും അവർ ആഹ്വാനം ചെയ്തു.

നാഷണൽ

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

Published

on

By

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്.

മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു.

പാർലമെന്റ് ചേരുന്നതിന് മുൻപാണ് ജനപ്രതിനിധികളിൽ കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതൽ എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Continue Reading

നാഷണൽ

മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published

on

By

ന്യൂഡല്‍ഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന്‌ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. വാട്‌സാപ്പ്‌, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്‌.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഉത്തരവാദിത്തപെട്ട മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവില്‍ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനിടെ, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്‌സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്‍ശന്‍ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്‍ശന്‍ ടി വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. സുദര്‍ശന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബിന്ദാസ്‌ ബോല്‍’ എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന്‌ വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.

 

Continue Reading

നാഷണൽ

എസ്ബിഐ സ്ഥിരം നിക്ഷേപകരുടെ പലിശ കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ

Published

on

By

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഇതിന് പ്രാബല്യം ഉണ്ടാവുമെന്ന് ബാങ്ക് അറിയിച്ചു.

പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക. 50 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഏഴു ദിവസം മുതല്‍ 45 ദിവസം കാലാവധിയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് ഇനിമുതല്‍ 2.90 ശതമാനം ആയിരിക്കം. നേരത്തെ ഇത് 3.40 ആയിരുന്നു. രണ്ടു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്.

ഒരു വര്‍ഷം വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40 ശതമാനമായാണ് താഴ്ത്തിയത്. അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനമായി. ഇവിടെ 80 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

Continue Reading

Updates

കേരളം5 hours ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി7 hours ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം7 hours ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം7 hours ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം9 hours ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

ഇന്റർനാഷണൽ10 hours ago

കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

കോവിഡ് 19 മഹാമാരിയ്ക്ക് കാരണമായ വൈറസിനെ കൊറോണ എന്നല്ല ചൈന വൈറസ് എന്നാണ് വിളിക്കേണ്ടതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍...

പൊളിറ്റിക്സ്‌10 hours ago

ദലിത്-പിന്നാക്ക സംവരണത്തിൽ ഇടതുസർക്കാർ വൻ അട്ടിമറി നടത്തുന്നു – വെൽഫെയർ പാർട്ടി

ദലിത് – ആദിവാസി- മുസ്‍ലിം – ഈഴവ തുടങ്ങി വിവിധ പിന്നാക്ക സമുദായങ്ങളുടെ പി.എസ്.സി നിയമനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും ഇടതു സർക്കാർ ബോധപൂർവം സംവരണ അട്ടിമറി...

ആനുകാലികം11 hours ago

മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ...

ആനുകാലികം11 hours ago

ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്: നിവേധനവുമായി യുവ സംവിധായിക

കൊച്ചി: സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കുന്ന ലക്ഷദ്വീപ് ഇപ്പോള്‍ അതീവ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയാണ്. ദ്വീപുകളില്‍ ആധുനിക ചികിത്സാ സംവിധാനം...

കേരളം11 hours ago

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലനിര്‍മാണത്തില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്.പാലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ബാധ്യത കരാറുകാരനാണ്‌. തന്നെ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. സാമ്പത്തികമായി ഒന്നും...

Trending