Connect with us

കേരളം

ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക

Published

on

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രനേട്ടമാണ് വയനാട്ടിലെ കുറിച്യ സമുദായാംഗമായ പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് കരസ്ഥമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം എത്തിപ്പിടിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. വയനാട്ടിൽ നിന്നുള്ള ആദ്യ ജേതാവും കൂടിയാണ് ശ്രീധന്യ. ഈ നേട്ടം ധന്യയെ തേടിയെത്തിയപ്പോൾ അഭിനന്ദിക്കാൻ മന്ത്രി എ.കെ ബാലനും എത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ ഈ പൊള്ളത്തരം വെളിവാക്കുന്ന കുറിപ്പുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിരിക്കുകയാണ് ഒരു മാദ്ധ്യമപ്രവർത്തക.

2016 17 ല്‍ പട്ടികജാതി വികസന വകുപ്പിന്റെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രീധന്യ. മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നുമായിരുന്നു എ.കെ ബാലന്റെ അവകാശവാദം. എന്നാല്‍ ഇതേ മന്ത്രി തന്നെ മൂന്ന് വര്‍ഷം മുമ്പ് ശ്രീധന്യ അടക്കമുള്ള വിദ്യാര്‍ത്ഥികളെ 30 വിദ്യാര്‍ത്ഥികളെ തന്റെ ക്യാബിനില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് മാദ്ധ്യമ പ്രവര്‍ത്തകയായ ശരണ്യമോള്‍ കെ.എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

മന്ത്രി എ കെ ബാലന് ഒരു മറുപടി

സാര്‍,
നിങ്ങള്‍ ക്യാബിനില്‍ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോള്‍ IAS കിട്ടിയെങ്കില്‍ ആ കുട്ടി (കാണാന്‍ വന്നവര്‍ ഉള്‍പ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാല്‍ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരില്‍ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോള്‍ ആ 30 പേരുടെ വാക്കിനേക്കാള്‍ അങ്ങേയ്ക്കു വലുത് ആ പ്രിന്‍സിപ്പല്‍ ആയിരുന്നു.. അതിനെ തുടര്‍ന്നാണ് എസി കമ്മിഷണര്‍ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാന്‍ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു IAS കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സര്‍ ഇതുവരെ സ്വന്തമായി IAS നേടിയെടുക്കാന്‍ സാധിക്കാത്ത സിവില്‍ സര്‍വീസ് അക്കദമി ല്‍ ഈ വര്‍ഷം 300 കുട്ടികളെ ചേര്‍ത്തത്.. ഞങ്ങള്‍ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍… മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളുടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നല്‍കി..

2015 മുതല്‍ ICSETS പഠിച്ച 10 കുട്ടികള്‍ എങ്കിലും prelims ക്ലിയര്‍ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികള്‍ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കന്‍ മാര്‍ക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാന്‍ പറ്റാത്തത് കൊണ്ടല്ലഞങ്ങള്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാന്‍ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തില്‍) മാതാപിതാക്കളെ ഓര്‍ത്താണ്.. അവിടെയും കൊടിയ പീഡനങ്ങള്‍ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികള്‍ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, സംഘടനകളെ സമീപിച്ചു.. നിരവധിപേര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലുപേക്ഷിച്ചതുപോലെ ആ കുട്ടികളെ പിന്തള്ളി. അവര്‍ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓര്‍ത്താണ്.

അങ്ങയെ കാണാന്‍ അയ്യങ്കാളിയുടെ കൊച്ചുമോന്‍ എത്തിയപ്പോള്‍ ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍ പിന്നീട് നിങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ അയ്യങ്കാളിയും അംബേദ്കറും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്കവിടെ നിലനില്‍ക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയര്‍ത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങള്‍ ഉയര്‍ന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോള്‍ ശ്രീധന്യ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്ക് കിട്ടാത്തത് എന്ന് താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? എത്രയോ തവണ അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങള്‍ നല്ല ടീച്ചേഴ്സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല. ICSETS വന്ന് അഡ്മിഷന്‍ എടുത്ത ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവില്‍ സര്‍വീസ് എക്സാമിനെപറ്റിയും.

അതുകൊണ്ട് നിങ്ങള്‍ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയര്‍ത്തിയതും. ജനറല്‍ കാറ്റഗറിയിലെ കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്ന് തേങ്ങാ പറിക്കുമ്പോള്‍ തെങ്ങില്‍ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും.. ഞങ്ങള്‍ക്കും ഇത്തരത്തില്‍ ഏറ്റവും നല്ല സംവിധാനങ്ങള്‍ തന്നു നോക്കൂ ഒന്നല്ല ഞങ്ങള്‍ക്കിടയില്‍ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തില്‍ എത്തിക്കാന്‍ സാധിക്കും.. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.

കേരളം

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

Published

on

By

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട് വയസ് കാരിയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു.

ഇതോടെയാണ് പോലിസ് വിശദമായ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരുടെ ഡിഎൻഎ സാമ്പിളുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചത്. ഇതിൽ മൂന്ന് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.

കേസ് ക്രൈംബ്രാ‍ഞ്ചിന് തിങ്കളാഴ്ച വിടാനിരിക്കെയാണ് ലോക്കല്‍ പൊലീസ് ഇന്ന് അറസ്റ്റ് നടത്തിയത്. . കൊല്ലം ജില്ലയിലെ ദുരൂഹ മരണ കേസുകള്‍ ആത്മഹത്യയായി പൊലീസ് എഴുതി തള്ളുന്നത് പതിവായിരിക്കുകയാണ്.

Continue Reading

കേരളം

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

Published

on

By

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു.

നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും.30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും നോർക്ക നൽകും.

തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന, പലിശ സബ്സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ www.norkaroots.org ലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Continue Reading

കേരളം

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

Published

on

By

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Continue Reading

Updates

ചരിത്രം18 hours ago

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍...

ആനുകാലികം20 hours ago

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ...

കേരളം20 hours ago

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട്...

കേരളം21 hours ago

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ...

നാഷണൽ21 hours ago

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം...

കേരളം21 hours ago

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍...

Uncategorized23 hours ago

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ...

ആനുകാലികം24 hours ago

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന...

ഇന്റർനാഷണൽ1 day ago

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ,...

കേരളം1 day ago

ദലിത് സഹോദരിമാർക്ക് ലാപ്​ടോപ്​ നൽകാൻ പഞ്ചായത്തിന്​ നിർദേശം നല്‍കി ഹൈക്കോടതി വിധി

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനോട് അഞ്ചാഴ്ചക്കുള്ളിൽ സഹോദരങ്ങളായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നൽകാൻ ഹൈകോടതി വിധി. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ബാബുവി​െൻറ മക്കളായ അനഘ ബാബു, ആർദ്ര...

Trending