Connect with us

നാഷണൽ

ഭീം ആര്‍മി പിന്തുണ കോണ്‍ഗ്രസിന്; ചന്ദ്രശേഖര്‍ ആസാദും മായാവതിയുമായുള്ള തര്‍ക്കം വഴിത്തിരിവില്‍

Published

on

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശ് രാഷട്രീയത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഭീം ആര്‍മിയുടേത്. ഇത്തവണ ഇലക്ഷനില്‍ മോദിക്കെതിരെ വാരണസിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നേടിയിരുന്നു. സഹാറന്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് സംഘടന തീരുമാനമെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യത്തെ വിഷമവൃത്തത്തിലാക്കുന്ന തീരുമാനമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇംറാന്‍ മസൂദിനു ദലിത് സമുദായം വോട്ട് ചെയ്യണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റാലി പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റുകയായിരുന്നുവെന്ന് ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് രോഹിത് രാജ് ഗൗതം പറഞ്ഞു.

2017 മെയില്‍ ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കേസുകളില്‍ ഇംറാന്‍ മസൂദ് ഭീം ആര്‍മിയെ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയല്ല, ഇംറാന്‍ മസൂദിനെ വ്യക്തിപരമായാണ് പിന്തുണയ്ക്കുന്നത്. അദ്ദേഹം ഞങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നു.

ബിഎസ്പി നേതാവ് മായാവതിയുമായി നല്ല ബന്ധമല്ല ഭീം ആര്‍മിക്കുള്ളത്. കഴിഞ്ഞ ദിവസം ഭീം ആര്‍മി സ്ഥാപകന്‍ ആസാദിനെ ബിജെപി ഏജന്റെന്ന് വിളിക്കുകയും ദലിത് വോട്ടുകള്‍ ഭിന്നിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തിയിരുന്നു. ആരോപണം തെളിയിക്കാനാണ് ചന്ദ്രശേഖര്‍ വെല്ലുവിളിച്ചത്.

ഞായറാഴ്ച ദയൂബന്തില്‍ നടന്ന സംയുക്ത റാലിയില്‍ മുസ്ലിംകള്‍ ഫൈസുര്‍റഹ്മാനെ പിന്തുണയ്ക്കണമെന്നും വോട്ട് ഭിന്നിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. റാലിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ പോസ്റ്ററുകളുമായി നിരവധി ഭീം ആര്‍മി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. മോദിക്കെതിരേ വാരണാസിയില്‍ മല്‍സരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചതോടെയാണ് മായാവാതിയും അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായെത്തിയത്.

2014ല്‍ സഹാറന്‍പൂരില്‍ ബിജെപിയുടെ ലഖന്‍പാല്‍ 4,27,999 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഇംറാന്‍ മസൂദ് 4,07,909 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തി. വെറും 20000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിനു സീറ്റ് നഷ്ടപ്പെട്ടത്. മണ്ഡലത്തില്‍ ആകെയുള്ള 1722580 വോട്ടര്‍മാരില്‍ ആറു ലക്ഷം മുസ്ലിംകളാണ്. മൂന്നുലക്ഷത്തോളം എസ്സി, എസ്ടി വിഭാഗക്കാരുണ്ട്. ഏപ്രില്‍ 11നു നടക്കുന്ന ഒന്നാംഘട്ടത്തിലാണ് സഹാറന്‍പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

നാഷണൽ

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

Published

on

By

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ് 23 പു​തി​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 12 ഉ​പാ​ധ്യ​ക്ഷ​ന്മാ​രും എ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്. ടോം ​വ​ട​ക്ക​ൻ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ ബി.​ജെ.​പി ദേ​ശീ​യ വ​ക്താ​ക്ക​ളാ​യി. പൂ​നം മ​ഹാ​ജ​ന് പ​ക​ര​മാ​യാണ് തേ​ജ്വ​സി സൂ​ര്യ യു​വ​മോ​ർ​ച്ച അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ബി.എല്‍.സന്തോഷ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. എൻ.ടി.ആറിന്റെ മകൾ പുരന്ദേശ്വരിയും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. റാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ദേശീയ വക്താക്കളുടെ എണ്ണം 23 ആക്കി വർധിപ്പിച്ചു.

അനിൽ ബലൂനി എംപിയാണ് മുഖ്യവക്താവ്. മീഡിയ ചുമതലയും അദ്ദേഹത്തിനായിരിക്കും. നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി പുനഃസംഘടന.

Continue Reading

നാഷണൽ

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

Published

on

By

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്.

മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു.

പാർലമെന്റ് ചേരുന്നതിന് മുൻപാണ് ജനപ്രതിനിധികളിൽ കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതൽ എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Continue Reading

നാഷണൽ

മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published

on

By

ന്യൂഡല്‍ഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന്‌ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. വാട്‌സാപ്പ്‌, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്‌.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഉത്തരവാദിത്തപെട്ട മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവില്‍ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനിടെ, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്‌സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്‍ശന്‍ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്‍ശന്‍ ടി വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. സുദര്‍ശന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബിന്ദാസ്‌ ബോല്‍’ എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന്‌ വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.

 

Continue Reading

Updates

കേരളം10 hours ago

പാലാരിവട്ടം മേൽപ്പാലം പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും

പാലാരിവട്ടം മേൽപ്പാലത്തിന്റെ പൊളിക്കൽ നടപടി തിങ്കളാഴ്ച തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയും നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. പാലം പൊളിച്ച ഉടൻ പുനഃനിർമാണം തുടങ്ങാനാണ് ഡിഎംആർസിയുടെ...

ആനുകാലികം10 hours ago

അശ്ലീല പ്രചരണം നടത്തിയെന്ന് ആരോപണം; ഡോ.വിജയ് പി നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ചു. നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റും റിയാലിറ്റി...

മൂവി10 hours ago

തിരികെയെത്തട്ടെ ആ നല്ലനാളുകൾ

മൂലധനം എന്ന സിനിമ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എൻ്റെ ചെറുപ്പത്തിൽ ഞാൻ ആദ്യം കണ്ട സിനിമയാണത്. കണ്ടത് കേച്ചേരി സവിത തിയ്യേറ്ററിൽ. അന്ന് സവിത ഒരു ഓല...

മൂവി10 hours ago

ഭക്തിയുടെ നിറവിൽ എസ് പി.ബി.ബി.എ. ചിദംബരനാഥ് മാഷിനെ കണ്ടപ്പോൾ, ചലച്ചിത്ര സംവിധായകനും, സംഗീത സംവിധായകനുംമായ വിജിത്ത് നമ്പ്യാർ എഴുതുന്നു.

എന്റെ സംഗീത ഗുരു ബി.എ. ചിദംബരനാഥ് മാഷിനൊപ്പം ഉള്ള കാലം..1999ൽ മാഷ് ഏഷ്യാനെറ്റിന് വേണ്ടി സ്വാമി അയ്യപ്പൻ എന്ന മെഗാ സീരിയലിനു വേണ്ടി പന്ത്രണ്ടു സോങ്‌സ് കമ്പോസ്...

നാഷണൽ11 hours ago

എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷന്‍

ബി​.ജെ.​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. തേ​ജ​സ്വി സൂ​ര്യ​യാ​ണ് യു​വ​മോ​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​ൻ. പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യാ​ണ്...

കേരളം12 hours ago

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട്...

ആനുകാലികം19 hours ago

ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി

സര്‍ക്കാര്‍​ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി...

ഗൾഫ്20 hours ago

കോവിഡ് വ്യാപനം രൂക്ഷം; ദുബൈയിൽ നിയന്ത്രണം

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ദുബൈയിലെ ഹോട്ടലുകളുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കി. രാത്രി ഒരു മണിക്ക് മുമ്പ് വിനോദപരിപാടികൾ അവസാനിപ്പിക്കണം. യു എ ഇയിൽ ഇന്ന്...

ആനുകാലികം20 hours ago

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം കാണാൻ വൻ തിരക്ക് ഉണ്ടായതിനെ തുടർന്ന് ചെനൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതു ദർശനം പാതി...

ആനുകാലികം20 hours ago

ബിനീഷ് കോടിയേരി കുരുക്കില്‍

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ്. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കള്ളക്കടത്ത്...

Trending