Connect with us

പൊളിറ്റിക്സ്‌

ആഗസ്റ്റ് -4 കല്ലറ സുകുമാരന്‍ പോള്‍ ചിറക്കരോട് സ്മൃതിദിനം: ബഹുജന മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന പ്രതിഭകള്‍

Published

on

കല്ലറ സുകുമാരന്‍ – പോള്‍ ചിറക്കരോട് സ്മൃതി ദിനം. ആഗസ്റ്റ് -4 മഹാനായ കല്ലറ സുകുമാരന്റെ ജനനദിവസവും ഡോ. പോള്‍ ചിറക്കരോടിന്റെ ചരമ ദിനവുമാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് പാത തെളിച്ച നേതാക്കളാണ് കല്ലറ സുകുമാരനും ഡോ.പോള്‍ ചിറക്കരോടും. പാര്‍ശ്വവത്കൃത ജനതയുടെ മുന്നേറ്റത്തിനായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ച ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയ സാമൂഹിക രാഷ്ട്രീയ മണ്ഡലമാണ് കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയായത്.

സംഘടനാ സംവിധാനത്തിലൂന്നിയ പ്രവര്‍ത്തന രംഗത്തും വൈജ്ഞാനിക രംഗത്തും സ്വന്തമായ ഇടം സൃഷ്ടിക്കുകയും അടിത്തട്ടിലെ ജനതയുടെ പ്രശ്‌നപരിഹാരത്തിനായി നിരന്തരം ശബ്ദിക്കുകയും ചെയ്തതിലൂടെ ചിരസ്മരണീയരാണ് ഇരുവരും. കല്ലറ സുകുമാരനിലൂടെയാണ് കേരളത്തില്‍ ദലിത് പ്രസ്ഥാനം ഉരുവം കൊള്ളുന്നത്. ബഹുജന രാഷ്ട്രീയത്തിന് തുടക്കമിട്ടതും അദ്ദേഹം തന്നെയായിരുന്നു. അവകാശബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുത്ത കല്ലറ സുകുമാരന്‍ രാഷ്ട്രീയരംഗത്തും വ്യക്തമായ ദിശാബോധം സൃഷ്ടിച്ചു. മൗലീകമായ രചനകളിലൂടെ രാഷ്ട്രീയ ചിന്തകളെ ജ്വലിപ്പിക്കുകയും ചെയ്തു അദ്ദേഹം.

വൈജ്ഞാനിക ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഡോ.പോള്‍ ചിറക്കരോട് ചരിത്രത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും ഉയര്‍ത്തിയ ചിന്തകള്‍ കേരളത്തിലെ അടിസ്ഥാനവര്‍ഗ ചിന്താലോകത്ത് പുത്തന്‍ ധൈഷണിക മുന്നേറ്റങ്ങള്‍ക്ക് കാരണമായി. ദലിത് എഴുത്തുകള്‍ എന്ന മൗലികധാരയെ വികസിപ്പിച്ചെടുക്കുന്നതില്‍ ആദ്യകാല സംഭാവന നല്‍കിയ രചനകളും അന്വേഷണങ്ങളുമാണ് ഡോ. പോള്‍ ചിറക്കരോടിന്റേത്. ‘അംബേദ്കര്‍ ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്നിജ്വാല’ എന്ന പുസ്തകം അംബേദ്കർ ചിന്തകളിലേയ്ക്ക് വെളിച്ചംവീശുന്ന ഏണ്ണപ്പെട്ട രചനയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

പൊളിറ്റിക്സ്‌

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Published

on

By

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനേക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

പൊളിറ്റിക്സ്‌

മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീൽ

Published

on

By

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്‍റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എന്‍.ഐ.എയുടെ നോട്ടീസിന്‍റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് ആകെ പത്തൊൻപതര സെന്‍റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്‍റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.

സംഘ്പരിവാറിന്‍റെ മുഖപത്രമായ “ജന്മഭുമി”യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?

Continue Reading

പൊളിറ്റിക്സ്‌

വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published

on

By

പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.

പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ല വകുപ്പാണ്. മന്ത്രി കെ.ടി ജലീൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. പാലക്കാട് കലക്ട്രേറ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എം.എൽ.എക്ക് പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Continue Reading

Updates

പൊളിറ്റിക്സ്‌20 hours ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം21 hours ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി22 hours ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം1 day ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ1 day ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം1 day ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം2 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം2 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം2 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി3 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending