Connect with us

നാഷണൽ

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന, ബിജെപി ഭരണഘടനയെ കൊല ചെയ്തു എന്ന് ഗുലാം നബി ആസാദ്, കശ്മീർ പ്രശ്നം രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Published

on

കശ്മീര്‍ വിഭജനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പി.ഡി.പി അംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി. ഭരണഘടന കീറിയെറിഞ്ഞതിനാണ് അംഗങ്ങളെ പുറത്താക്കിയത്. ബി.ജെ.പി ഭരണഘടനയെ കൊല ചെയ്തുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക് പദവി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സാമുദായിക നിലയിലുള്ള മറ്റൊരു വിഭജനമാണിതെന്നും അവർ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. കശ്മീര്‍ ജനതയെ തീവ്രവാദികളാക്കി കൊണ്ട് ജമ്മു കശ്മീര്‍ പ്രവിശ്യ പിടിച്ചെടുക്കുകയാണ് അവര്‍ക്ക് വേണ്ടത് എന്നും മെഹബൂബ ആരോപിച്ചു .
എന്നാൽ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന. തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കുന്ന മെഹബൂബയെ യു.എ.പി.എ ഭേദഗതി പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 35എ യില്‍ മുന്നറിയിപ്പുമായി മെഹബൂബ രംഗത്തുവന്നിട്ടുണ്ട്. കശ്മീരിലെ ജനങ്ങൾ ത്യാഗത്തിന് തയ്യാറായിരിക്കണമെന്ന മെഹബൂബയുടെ വാക്കുകള്‍ വിഘടനവാദികളുടെ ഭാഷയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇത് വകവെച്ചു കൊടുക്കരുത്. ഇതാണ് ഭീകരതയുടെ ഭാഷ. ആഭ്യന്തരമന്ത്രി തീവ്രവാദ വിരുദ്ധ നിയമം ശക്തമാക്കി പാർലമെന്റിൽ പാസാക്കി. ഈ നിയമപ്രകാരം, ഏതൊരു വ്യക്തിയെയും തീവ്രവാദിയായി പ്രഖ്യാപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യാം. ഈ നിയമമനുസരിച്ച് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലേക്ക് അയയ്ക്കണം എന്നും ശിവസേന കൂട്ടിച്ചേർത്തു.

രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ബിജെപി സാധ്യമാക്കുന്നത്. വലിയ ഭൂരിപക്ഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മുതല്‍ തങ്ങളുടെ അടിസ്ഥാന മുദ്രവാക്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി. ഇതിന് പ്രധാനതടസമായി നിന്നത് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. എന്നാല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും, ടിഡിപിയെ പിളര്‍ത്തിയും ഒക്കെ ഭൂരിപക്ഷം രാജ്യസഭയിലും ബിജെപില്‍ മേല്‍ക്കൈ നേടിയെടുത്തു. ഇതിന്‍റെ ഫലമായി മുത്തലാഖ് അടക്കമുള്ള ബില്ലുകള്‍ രാജ്യസഭ കടന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ രാജ്യസഭ കലുഷിതമായിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടൊപ്പമാണ്. പക്ഷേ ഇന്ന് ബിജെപി ഭരണഘടനയെ കൊല ചെയ്തു.’ എന്നായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നു. വിവിധ ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രകടനം നയിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

നാഷണൽ

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

Published

on

By

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്.

മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിരുന്നു.

പാർലമെന്റ് ചേരുന്നതിന് മുൻപാണ് ജനപ്രതിനിധികളിൽ കൊവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതൽ എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Continue Reading

നാഷണൽ

മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published

on

By

ന്യൂഡല്‍ഹി: പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് സുപ്രീം കോടതി ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന്‌ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. വാട്‌സാപ്പ്‌, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്‌.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഉത്തരവാദിത്തപെട്ട മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവില്‍ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനിടെ, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്‌സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്‍ശന്‍ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്‍ശന്‍ ടി വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. സുദര്‍ശന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബിന്ദാസ്‌ ബോല്‍’ എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്ന്‌ വിലയിരുത്തികൊണ്ട് സംപ്രേഷണം താത്കാലികമായി സുപ്രീം കോടതി വിലക്കിയിരുന്നു.

 

Continue Reading

നാഷണൽ

എസ്ബിഐ സ്ഥിരം നിക്ഷേപകരുടെ പലിശ കുറച്ചു, പുതുക്കിയ നിരക്ക് ഇങ്ങനെ

Published

on

By

ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ചു. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഇതിന് പ്രാബല്യം ഉണ്ടാവുമെന്ന് ബാങ്ക് അറിയിച്ചു.

പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക. 50 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഏഴു ദിവസം മുതല്‍ 45 ദിവസം കാലാവധിയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് ഇനിമുതല്‍ 2.90 ശതമാനം ആയിരിക്കം. നേരത്തെ ഇത് 3.40 ആയിരുന്നു. രണ്ടു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്.

ഒരു വര്‍ഷം വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40 ശതമാനമായാണ് താഴ്ത്തിയത്. അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനമായി. ഇവിടെ 80 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

Continue Reading

Updates

പൊളിറ്റിക്സ്‌20 hours ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം21 hours ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി21 hours ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം24 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ1 day ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം1 day ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം2 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം2 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം2 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി3 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending