Connect with us

ആനുകാലികം

സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Published

on

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തവെയായിരുന്നു ആക്രമണം.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. എന്നാല്‍, സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപം ലഷ്‌കര്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശന്‍ ക്യാമ്ബിന് സമീപമായിരുന്നു സംഭവം. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

 

Click to comment

You must be logged in to post a comment Login

Leave a Reply

ആനുകാലികം

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം; സര്‍ക്കാരിനോട് ഹൈക്കോടതി

Published

on

By

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം.

അതേസമയം മന്ത്രി കെ.ടി.ജലീലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ കുത്തിയിരിപ്പുസമരവുമായി പൊലീസ് അസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. സമരം നടത്തിയ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ്.ശബരിനാഥന്‍ എന്നിവരെ അറസ്റ്റു ചെയ്തു നീക്കി.

ഉച്ചയ്ക്കുശേഷമാണ് എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവര്‍ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ കുത്തിയിരുന്നു. പ്രതിഷേധക്കാര്‍ സ്ഥലത്തെത്തുമ്പോള്‍ സുരക്ഷ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.

Continue Reading

ആനുകാലികം

ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം; നേരിട്ട് ഹാജരാകണമെന്ന് കോടതി

Published

on

By

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം.

ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ മൂന്നു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായിരുന്നില്ല.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് ബഷീര്‍ വീട്ടിലേക്ക് തിരിച്ചുപോകവേയായിരുന്നു അപകടം.

വാഹനം അമിതവേഗതയിലായിരുന്നെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നുമായിരുന്നു തുടക്കത്തില്‍ പൊലീസ് വാദം. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരന്തരമായ ഇടപെടലുകള്‍ ശ്രീരാം വെങ്കിട്ടരാമന്‍ നടത്തി.

ലഹരിപരിശോധനയ്ക്ക് വിധേയനാകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു ഇദ്ദേഹം. വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. അതിന് ശേഷം അന്ന് നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

Continue Reading

ആനുകാലികം

ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി

Published

on

By

പത്തനംതിട്ട: ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി – കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും നിര്‍മാണം പൂര്‍ത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. പ്ലാപ്പള്ളി മുതല്‍ ഗവി വരെയുള്ള ഭാഗത്താണ് നിര്‍മാണം നടത്തുക.

ശബരിമല തീര്‍ഥാടകരും ഈ പാത ഉപയോഗിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഗവിയിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിരുന്നു. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ഗവി നിവാസികള്‍ ഉള്‍പ്പടെയുള്ള മലയോര ജനങ്ങളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൂഴിയാര്‍ ഡാം, പെന്‍സ്റ്റോക്ക്, കക്കി ഡാം, കൊച്ചു പമ്പ തുടങ്ങിയ ഭാഗങ്ങളില്‍ റോഡ് ഗതാഗതയോഗ്യമാകും. ഇതോടെ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ യാത്ര സുഗമമാകും.

നാല് സെന്റീ മീറ്ററില്‍ ക്ലോസ് ഗ്രേഡ് ചിപ്പിംഗ് കാര്‍പെറ്റ് ഉപയോയിച്ചുള്ള ടാറിംഗ് ആണ് നടത്തുക. 3.8 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക. നിലവിലുള്ള റോഡിന്റെ ഉപരിതലം ഇളക്കി മാറ്റി വെറ്റ്മിക്സ് ഇട്ട് ഉറപ്പിക്കും. തുടര്‍ന്നാണ് ടാറിംഗ് നടത്തുക. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തുകയും ചെയ്യും.

ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ഇതിനായി പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Continue Reading

Updates

കേരളം2 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം5 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം22 hours ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം22 hours ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

കേരളം2 days ago

രണ്ടാമൂഴം കേസില്‍ എം ടിയും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് എം...

ആനുകാലികം2 days ago

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

കേരളം2 days ago

ഇന്ന് 4167 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം...

Trending