Connect with us

ഇന്റർനാഷണൽ

ടോണി മോറിസൺ വിടപറഞ്ഞു

Published

on

നൊബേൽ പുരസ്കാരവും പുലിറ്റ്സർ പ്രൈസും കിട്ടിയ ആദ്യത്തെ ആഫ്രോ അമേരിക്കൻ എഴുത്തുകാരി ‘.ബിലവ്ഡ് ‘ സുല ‘The Bluest Eye ‘ ‘സോളമൻസ് സോങ്’ മുതലായ ലോകോത്തരമായ നോവലുകളുടെ രചിയിതാവ് .അദ്ധ്യാപിക .ഫെമിനിസ്റ്റ് ചിന്തക . നിരൂപക .ഇത്തരം പദവികൾക്കൊപ്പം നമ്മുടെ കാലത്തു ജീവിച്ചിരുന്ന അതീവ മഹനീയ വ്യക്തികളിൽ ഒരാളായിരുന്നു ടോണി മോറിസൺ .

വെളുത്ത പൊതുധാരസാഹിത്യ ഭാവനകളിൽ കറുത്ത / അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിലെ സ്ത്രീകൾ പ്രതിനിധീകരിക്കപ്പെടുന്നത് പിശാചുക്കളെ പെറ്റുകൂട്ടുന്ന ദുരാചാരണികൾ ആയിട്ടാണ് .ഹോമറിന്റെ ‘ഒഡീസി’യിലെ സില്ലയും ചാരിബ് ഡിസും കാഴ്ചയിൽ തന്നെ വെറുപ്പ് ഉളവാക്കുന്നവരും സകല തിന്മകളുടെയും ഉറവിടവുമാണ് ‘.ടെംപെസ്റ്റിലെ ‘കാലിബൻറെ അമ്മയായ sycorax നെ foul witch എന്നാണല്ലോ ഷെസ്പിയർ തന്നെ വിളിക്കുന്നത് .ഈ സ്ത്രീകൾ നരക മുദ്രകൾ പേറുന്നവരും വിദൂര നാടുകളിൽ ,അപര ലോകങ്ങളിൽ അധിവസിക്കുന്നവരുമാണ് .ഇവരുടെ സമീപ്യം അഴുക്കിനെ പ്രതിഫലിപ്പിക്കുമ്പോൾ ഇവരുടെ ശബ്ദം കലപില ഒച്ചകളായി ,നിലവിളികളായി ഉയരുന്നു .

ഇപ്രകാരം ആധുനികതയുടെ ഓരങ്ങളിൽ പിശാചുക്കളെ പോലെയോ നിഴലുകൾ പോലെയോ നിന്ന കറുത്ത / അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിലെ സ്ത്രീകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു എന്നതാണ് ടോണി മോറിസണെ പോലുള്ളവർ ചെയ്തത് .

Click to comment

You must be logged in to post a comment Login

Leave a Reply

ഇന്റർനാഷണൽ

സുരക്ഷാ ഭീഷണി: ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്

Published

on

By

വാഷിങ്ടന്‍: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്. മെയ് 29ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു.

സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മെയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്‌റാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍

Published

on

By

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. വര്‍ഷങ്ങളായി ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നത് പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല.

257 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലുള്‍പ്പെടെ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന ദാവൂദ് രാജ്യത്തുണ്ടെന്ന് ആദ്യമായാണ് പാക് സര്‍ക്കാര്‍ സമ്മതിക്കുന്നത്. വൈറ്റ് ഹൗസ്, സഊദി പള്ളിക്കു സമീപം, ക്ലിഫ്റ്റന്‍, കറാച്ചി എന്നതാണ് ദാവൂദിന്റെ നിലവിലെ വിലാസമെന്ന് പാക് അധികൃതര്‍ പറയുന്നു.

വേറെ മൂന്ന് വീടുകള്‍ കൂടി കറാച്ചിയില്‍ ദാവൂദിനുണ്ട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് തെളിവുണ്ടെന്ന് ഇന്ത്യ പറഞ്ഞെങ്കിലും ഇതുവരെ പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകള്‍ക്കെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 88 നിരോധിത സംഘടനകളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ദാവൂദ് രാജ്യത്തുള്ള കാര്യം പാകിസ്താന്‍ വെളിപ്പെടുത്തിയത്.

ഹാഫിസ് സഈദ്, മസ്ഊദ് അസ്ഹര്‍, ദാവൂദ് ഇബ്‌റാഹിം എന്നിവരുള്‍പ്പെടെ ഭീകരസംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരേ പാക് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നില്ലെന്നാരോപിച്ച് പാരിസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ 2018ല്‍ ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ 2019 അവസാനത്തോടെ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള അന്തിമ തീയതി പിന്നീട് നീട്ടിനല്‍കുകയായിരുന്നു.

മുംബൈ ആക്രമണത്തിനു പിന്നിലെ സൂത്രധാരനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ്, ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍, അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം എന്നിവര്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ഈമാസം 18ന് രണ്ട് വിജ്ഞാപനങ്ങളാണ് പാക് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

മുംബൈ സ്‌ഫോടനങ്ങള്‍ക്കു പുറമെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും പണമിടപാടു കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടയാളുമാണ് ദാവൂദ് ഇബ്‌റാഹിം. അല്‍ഖാഇദ, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും യു.എസും ആരോപിച്ചിരുന്നു.

Continue Reading

ഇന്റർനാഷണൽ

കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

Published

on

By

ജനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്.

1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച് കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം ആളുകളാണ് മരിച്ചത്.

പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ കൊവിഡ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. കൊവിഡിന്റെ രണ്ടാം വരവ് തടയാനൊരുരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

Continue Reading

Updates

പൊളിറ്റിക്സ്‌2 days ago

സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി...

ആനുകാലികം3 days ago

ആശങ്ക കനക്കുന്നു:4696 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം...

മൂവി3 days ago

വിനായകന്‍ സംവിധായകനാകുന്നു

സിനിമയിൽ എത്തിയതിന്റെ 25ആം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രോജക്ട് പ്രഖ്യാപിച്ച് വിനായകൻ. വിനായകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പാർട്ടി’ റിമാ കല്ലിങ്കലും ആഷിക് അബുവും ചേർന്ന് നിർമ്മിക്കും....

കേരളം3 days ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 days ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം3 days ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം3 days ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം3 days ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം4 days ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി4 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

Trending