Connect with us

നാഷണൽ

ആദ്യഘട്ട പോളിംഗ്: ആന്ധ്രയില്‍ സംഘര്‍ഷത്തിൽ രണ്ട് മരണം; വോട്ടിംഗ് യന്ത്രത്തിൽ തകരാർ

Published

on

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കെ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ആന്ധ്രയില്‍ വ്യാപകസംഘര്‍ഷം. ഗുണ്ടൂരില്‍ വോട്ടിങ്ങിനിടെ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പോളിങ് ബൂത്ത് തകര്‍ക്കുന്നതിലേക്ക് വരെ സംഘര്‍ഷമെത്തി. അനന്ത്പൂരില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നരസാരോപട്ട് നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാര്‍ഥി അരവിന്ദ് ബാബുവാണ് ആക്രമണം നടത്തിയതെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ പോലിസ് ലാത്തിവീശി. വൈഎസ്ആര്‍- ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ടിഡിപി മന്ത്രി അഖിലാ പ്രിയാ ഭൂമ, ഭര്‍ത്താവ് ഭാര്‍ഗാബ് സഹോദരി മൗണിക എന്നിവര്‍ക്ക് പരിക്കേറ്റു.

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. ഇത് അണികളിലേക്കും വ്യാപിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ പേരില്‍ പ്രകാശം ജില്ലയിലെ വേമാവരം ഗ്രാമത്തില്‍ രണ്ട് പോളിങ് ഏജന്റുമാരെ പോലിസ് കസ്റ്റഡിയിലെടുത്തു.

കടാപ്പാ ജില്ലയിലെ 126ാം ബൂത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിങ് യന്ത്രം തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് ബൂത്ത് താല്‍ക്കാലികമായി അടയ്ക്കുകയും വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ആന്ധ്രയില്‍ നൂറോളം സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഇതെത്തുടര്‍ന്ന് പലരും വോട്ടുചെയ്യാതെ മടങ്ങി.

തകരാര്‍ കണ്ടെത്തിയ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. വോട്ടിങ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ് പഞ്ചായത്ത് രാജ് മന്ത്രിയുടെ മണ്ഡലമായ നര്‍സിപട്ടണത്തിലും വോട്ടെടുപ്പ് മന്ദഗതിയിലാണ് നടക്കുന്നത്. പലയിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ പോലിസ് ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ അനന്ദ്പൂര്‍ ജില്ലയിലെ ഗുണ്ടകല്‍ നിയമസഭാ മണ്ഡലത്തിലെ ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മധുസൂദന്‍ ഗുപ്ത വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ, 30 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റീ പോളിങ് നടത്തണമെന്നും ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

നാഷണൽ

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

Published

on

By

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ പുരുഷോത്തമന്‍ ഭഗവാന്‍ ശ്രീരാമന്‍ സകല മാനുഷിക മൂല്യങ്ങളുടെയും പ്രതിരൂപമാണ്. നമ്മുടെ ഹൃദയങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള മാനവികതയാണ്. രാമനെന്നാല്‍ സ്നേഹമാണ്, അത് വെറുപ്പില്‍ പ്രകടമാവില്ല. രാമനെന്നാല്‍ കാരുണ്യമാണ്, അത് ക്രൂരതയില്‍ പ്രകടമാവില്ല. രാമനെന്നാല്‍ നീതിയാണ്, അത് അനീതിയില്‍ പ്രകടമാവില്ല.

Continue Reading

നാഷണൽ

അയോധ്യയില്‍ രാമക്ഷേത്രത്തിന് നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും:1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെയാണ്

Published

on

By

ഫൈസാബാദ്: 1850 മുതല്‍ ഇന്ത്യയുടെ ഹൃദയത്തിലെ നോവായി നീറുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രത്തിനായി ഇന്ന് തറക്കല്ലിടൽ ചടങ്ങ് നടക്കുകയാണ്. അയോധ്യകേസിലെ സുപ്രീംകോടതി വിധിയാണ് രാമക്ഷേത്ര നിർമാണത്തിലേക്ക് വഴി തെളിച്ചത്.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ഭൂമിപൂജ ചടങ്ങ് ഉച്ചയ്ക്കു രണ്ടു വരെ നീളും.

12.30ന് പ്രധാന പൂജ നടക്കും. തുടർന്ന് 12.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും.
രാവിലെ 10.35 ന് ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ മോദി രാവിലെ 11.30 ന് അയോധ്യയിലെ സാകേത് ഡിഗ്രി കോളേജ് ഹെലിപാഡിലേക്ക് പറക്കും.

അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റോപ്പ് ഹനുമാൻ ഗർഹി ക്ഷേത്രമായിരിക്കും. ഏഴ് മിനിറ്റ് അവിടെ ചെലവഴിച്ചതിന് ശേഷം ഉച്ചയോടെ രാമജന്മഭൂമിയിലെത്തി രാം ലല്ലാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗൺ ഇളവുകളിൽ മതപരമായ പൊതുപരിപാടികൾക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രത്യേക ഇളവ് നൽകുകയായിരുന്നു.

വൈകീട്ട് അഞ്ച് മണിക്ക് ഹനുമാൻ ഗാ൪ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാ൪ഥനയോടെയാണ് ഒദ്യോഗിക ചടങ്ങുകൾക്ക് തുടക്കമാകും. ശേഷം രാംലല്ലയിൽ പുഷ്പാ൪ച്ചന. വെള്ളികൊണ്ട് നി൪മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടൽ. ഇന്നലെ രാത്രിയോടെ തന്നെ അയോധ്യ നഗരം ദീപാലംകൃതമായിരുന്നു.

സമീപത്തെ ക്ഷേത്രങ്ങളിൽ നിന്നും രാമായണ പാരായണവും നടക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കത്തക്ക വിധത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവ൪ണറും മുഖ്യമന്ത്രിയും ആ൪.എസ്.എസ് തലവൻ മോഹൻ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയ൪മാൻ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ൽ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു.

ബാബറി മസ്ജിദ് കേസിലെ വ്യവഹാരികളില്‍ ഒരാളായ ഇക്ബാല്‍ അന്‍സാരിയെയും പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫിനെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കൊറോണ വൈറസ് സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിലുണ്ടാവില്ല.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെ തറക്കല്ലിടാൻ തെരഞ്ഞെടുത്തത് മോദി സ൪ക്കാറിന്‍റെ മുസ്ലിംവിരുദ്ധ ഹിന്ദുത്വ രാഷ്ട്രീയത്തെ വെളിപ്പെടുത്തുന്നതാണെന്നാണ് വിലയിരുത്തൽ.

Continue Reading

നാഷണൽ

രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി പ്രീയങ്ക: മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ കുഞ്ഞാലിക്കുട്ടി

Published

on

By

മലപ്പുറം | അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ നിലപാട് വ്യക്തമാക്കാനാകാതെ മുസ്ലിം ലീഗ്.

കോണ്‍ഗ്രസ് നിലപാടിനോട് ഏതു രീതിയില്‍ പ്രതികരിക്കണമെന്ന് ആലോചിക്കാന്‍ ലീഗ് നാളെ ദേശീയ ഭാരവാഹികളുടെ യോഗം വിളിച്ചു. പാണക്കാട്ടാണ് യോഗം.

കമല്‍നാഥിന് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യപിന്തുണയുമായി രംഗത്ത് വന്നതാണ് ലീഗിനെ കുഴക്കുന്നത്. കമല്‍നാഥിന്റെ പ്രസ്താവ വന്നപ്പോള്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് പറയട്ടെ എന്ന ഒഴുക്കന്‍ പ്രതികരണമാണ് ലീഗ് നടത്തിയിരുന്നത്.

എന്നാല്‍ ഗാന്ധികുടുംബത്തിലെ പ്രധാനികളില്‍ ഒരാളായ പ്രിയങ്ക തന്നെ ഇന്ന് പരസ്യ നിലപാട് എടുത്തതോടെ ലീഗ് പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് നേതാവാണെന്നതിന് പുറമെ ഉത്തര്‍പ്രദേശിന്റെ ചുമതല കൂടി വഹിക്കുന്നയാളാണ് പ്രിയങ്ക.

ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് നിലപാട് വ്യക്തമാക്കാന്‍ ലിഗ് തയ്യാറാകുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്ക് പ്രിയങ്കാ ഗാന്ധി ആശംസ നേര്‍ന്നിരുന്നു. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം4 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം4 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം4 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending