Connect with us

കേരളം

പ്രളയകാലത്തെ മൂന്ന് വലിയ കുറ്റങ്ങള്‍; ദലിത് ആദിവാസികളെ ഇരകളാക്കി ആനന്ദിക്കുന്ന കേരളം

Published

on

ഈ പ്രളയ കാലത്ത് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ നിയമവിരുദ്ധ ക്രമ വിരുദ്ധ സംഭവങ്ങളില്‍ മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയും പുറം ലോകമറിഞ്ഞ മൂന്ന് പ്രധാന സംഭവങ്ങള്‍ ഇവയാണ്. 1. ക്യാമ്പിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രം വേണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദലിത് പ്രവര്‍ത്തകന്‍ രഘു ഇരവി പേരൂരിനെ കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. 2. പ്രളയത്തിന് ശേഷം ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് പ്രതികരിച്ച സുരേഷ് ലിങ്കന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്ന് പട്ടികവര്‍ഗ്ഗ വകുപ്പ് പ്രോജക്ട് ഓഫീസര്‍ വകുപ്പ് ഡയറക്ടര്‍ക്ക് കത്തെഴുതി. സുരേഷ് ലിങ്കനെതിരെ ചിലര്‍ പോലീസിലും പരാതി നല്‍കി. 3. ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണ പിരിവ് നടത്തി എന്ന കുറ്റത്തിന് ഓമനക്കുട്ടന്‍ എന്നയാളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

രഘു ഇരവിപേരൂരിന്റെ ഒന്നാമത്തെ കേസില്‍ അറസ്റ്റിനെത്തുടര്‍ന്ന് വലിയ പ്രതിഷേധമുണ്ടാകുകയും കേസിന് തുടക്കമിട്ട സഖാക്കള്‍ തന്നെ പിന്മാറുകയും മറ്റുള്ളവര്‍ സംഭവത്തെ അപലപിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനോടുബന്ധിച്ച് തിരുവല്ലയില്‍ പ്രതിഷേധ പ്രകടനവും നടക്കുകയാണ്. രണ്ടാമത്തേതില്‍ സുരേഷ് ലിങ്കനായി ആദിവാസി ദലിത് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാലും കേസെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൂന്നാമത്തേതില്‍ ഓമനക്കുട്ടന്‍ സിപിഎം അംഗം കൂടിയായതിനാല്‍ ഉറപ്പായും അറസ്റ്റിലായി ജയിലിലാകാനാണ് സാധ്യത. പാര്‍ട്ടിയ്ക്ക് ഒട്ടനവധി പ്രശ്നങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ആളായി ഓമനക്കുട്ടന്‍ മാറും.

രഘു ഇരവിപേരൂരിനെതിരായ കേസില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി എന്നതിന് അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്നും യാതൊരു തെളിവും ന്യായീകരണവും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് സഖാക്കളും സര്‍ക്കാരും തുടര്‍ നടപടികളില്‍ നിന്നും പിന്നാക്കം പോയത്. രാജ്യത്താകെ മുഷ്യാവകാശ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന രഘു സ്ത്രീകളെ അപമാനിച്ച കേസില്‍ അറസ്റ്റിലായ വ്യക്തിയായി മാറി. കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസാകട്ടെ പരാതി ഫോണില്‍ കേള്‍ക്കേണ്ട താമസം, മണിക്കൂറികള്‍ക്കകം വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഈ കേസില്‍ പോലീസിന്റെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്.

ആദിവാസിയായ സുരേഷ് ലിങ്കനെ അറസ്റ്റ് ചെയ്തില്ലെങ്കിലും പേടിപ്പിച്ച് നിര്‍ത്താനായി എന്ന ആശ്വാസം എതിര്‍പക്ഷത്തിന് ലഭിക്കും. ഇനി പ്രതികരിച്ചാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും എന്ന ഭയം നല്‍കാന്‍ കഴിഞ്ഞു. സുരേഷ് ഇതൊന്നുംകണ്ട് പേടിയ്ക്കില്ലെങ്കിലും എതിരാളികള്‍ക്ക് ആശ്വാസിക്കാമല്ലോ. സുരേഷ് പറഞ്ഞതിന്റെ നിജസ്ഥിതി വ്യക്തമാക്കി അട്ടപ്പാടിയിലെ വാര്‍ഡ് മെമ്പര്‍മാരും ജനപ്രതിനിധികളും അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചെങ്കിലും കേസ് കേസിന്റെ വഴിയ്ക്കുപോകും. അറസ്റ്റിലായാലും അത്ഭുതപ്പെടാനില്ല.

സര്‍ക്കാര്‍ ഒരു സഹായവും കൃത്യമായി ചെയ്യാത്ത ഒരു ക്യാമ്പിലെ അന്തേവാസിയാണ് ഓമനക്കുട്ടന്‍. വൈദ്യുതിയില്ലാത്ത, ഭക്ഷണസാധനങ്ങള്‍ ക്യാമ്പിലുള്ളവര്‍ പോയി കൊണ്ടുവരേണ്ട ക്യാമ്പ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലല്ലാതെ വേറെ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ദലിത് ആദിവാസി പ്രദേശത്തെ ക്യാമ്പുകളുടെ സ്ഥിതി പലയിടത്തും സമാനമാണ്. ഈ ക്യാമ്പിനോടുള്ള സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ഇരയായിരിക്കുന്നത് ഓമനക്കുട്ടനെന്ന കൂലിത്തൊഴിലാളിയാണ്. സാധനങ്ങള്‍ കൊണ്ടുവരാന്‍ ഓട്ടോയ്ക്ക് നല്‍കാന്‍ 70 രൂപ പിരിച്ചതാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തുള്ള കേസില്‍ എത്തിച്ചത്. പണം പിരിക്കുന്നതിന്റെതായി പ്രചരിച്ച ഒരു വീഡിയോ മാധ്യമങ്ങള്‍ വക്രീകരിച്ച് ഉപയോഗിക്കുകയായിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തിരിക്കുകയാണ് സിപിഎം. സാധാരണ മറ്റുള്ളവര്‍ക്ക് കിട്ടുന്ന ‘പാര്‍ട്ടി അന്വേഷണ’ത്തിനുള്ള സാവകാശം പോലും ഓമനക്കുട്ടന് ലഭിച്ചില്ല.

ഈ മൂന്ന് കേസിലും പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് ദലിതരോ ആദിവാസി സമുദായത്തില്‍പ്പെട്ടവരോ ആണ്. പാര്‍ശ്വവത്കൃത സമുദായങ്ങളെ ഇരകളാക്കാന്‍ ഇപ്പോഴും എഴുപ്പത്തില്‍ കഴിയുന്നു എന്നതാണ് ഇവിടെ തെളിയുന്നത്. അവരുടെ പദവിയോ പ്രശസ്തിയോ ഒന്നിനും തടസമാകുന്നില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറയ്ക്കാനും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുമായി സര്‍ക്കാര്‍ ദലിത് ആദിവാസി സമൂഹങ്ങളെ ഇരകളാക്കി ആനന്ദിക്കുന്ന പ്രവണതയാണ് പ്രളയകാലത്തും അനുഭവവേദ്യമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

കേരളം

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Published

on

By

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം.

കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചെന്നും കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നും തിരുവല്ലം സി.ഐ സജികുമാര്‍ പറഞ്ഞു.

കുഞ്ഞിനെ ഒരു ബാസ്കറ്റിലാക്കി ആറ്റിലേക്ക് എറിയുകയായിരുന്നു. ചവറ് കളയാനെന്ന് പറഞ്ഞാണ് ഉണ്ണിക്കൃഷ്ണനെത്തിയതെന്ന് ദൃക്സാക്ഷി മീഡിയവണിനോട് പറഞ്ഞു. കയറുമായിട്ടാണ് ഇയാളെത്തിയത്. അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

Continue Reading

കേരളം

അഭിജിത്തിന്‍റെത് തെറ്റായ പ്രവണത: മുഖ്യമന്ത്രി

Published

on

By

കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് ഒരു സംഭവം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയതിന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിനെതിരെ പോത്തന്‍കോട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമം 419-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 ലെ 4(2)(ബി), 4(2)(എ), 5 എന്നിവ പ്രകാരമാണ് കേസെടുത്തത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് പോത്തന്‍കോട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുനടത്തുന്ന സമരങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുള്ളതാണ്. അത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപത്തിന് വിധേയനായിരിക്കുന്നത്. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളോടൊപ്പം ഇദ്ദേഹം പല പരിപാടികളിലും പങ്കെടുത്തിട്ടുമുണ്ട്.

കൊവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് ഉള്‍പ്പെടെ ചുമതലയുണ്ട്.

രാഷ്ട്രീയമായി ഭിന്നതയും താത്പര്യങ്ങളുമുണ്ടാകാം. അത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയില്‍ അപകടകരമായ ഒന്നായി മാറിയിരിക്കുകയാണ്. ഇത് പ്രതിപക്ഷം മനസിലാക്കണം എന്നു മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

കേരളം

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

Published

on

By

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ.

ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു

മുരിയ്ക്കുമണ്ണിലെ യുവതിയ്ക്ക് ഉണ്ടായ പീഡനം മനുഷ്യ മനസാക്ഷിയേ ഞെട്ടിയ്ക്കുന്നതാണെന്നും പ്രതികൾ സമ്പന്നരും ഭരണസ്വാധീനത്തിന്റെ സഹായത്തോടെ കേസ് അട്ടിമറിയ്ക്കുവാൻ

കഴിയുന്നവരാണെന്നും പ്രതികളെ സംരക്ഷിയ്ക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണെന്നും സത്യസന്ധമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ആവശ്യപ്പെട്ടു.

Continue Reading

Updates

കേരളം13 hours ago

40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ...

കേരളം19 hours ago

അഭിജിത്തിന്‍റെത് തെറ്റായ പ്രവണത: മുഖ്യമന്ത്രി

കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും വ്യാജമായി നല്‍കിയത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഒരു സംഭവം പ്രത്യേകം പറയേണ്ടതുണ്ട്. കൊവിഡ് പരിശോധനയ്ക്ക് പേരും വിലാസവും...

പൊളിറ്റിക്സ്‌19 hours ago

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ സ്റ്റേറ്റ് കാറില്‍ തന്നെ പോകണമായിരുന്നു; കാനം

ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണ ഏജന്‍സി വിളിച്ചാല്‍ മന്ത്രിക്ക് സ്റ്റേറ്റ് കാറില്‍ തന്നെ പോകാമെന്നാണ് തന്‍റെ...

മൂവി1 day ago

അഭിനയ കലയുടെ കുലപതി തിലകന്റെ ഓർമകൾക്ക് എട്ട് വയസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ തിലകന്റെ ഓർമകൾക്ക് എട്ട് വയസ്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്....

ആനുകാലികം2 days ago

എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ...

കേരളം2 days ago

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ വന്‍ പ്രതിഷേധ ധര്‍ണ

മുരിക്കുമണ്ണിലെ പട്ടികജാതി പെൺകുട്ടിയും കുടുംബവും നേരിടുന്ന പീഡനത്തിനെതിരെ സി.എസ്.ഡി.എസ് ന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ ധര്‍ണ. ചടയമംഗലത്ത് നടത്തിയ പ്രതിഷേധമാർച്ചും ധർണ്ണയും സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ...

മൂവി2 days ago

കേരളത്തിന്‍റെ വിപ്ലവചരിത്രം ആസ്പദമാക്കി വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി

കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ വിപ്ലവ നക്ഷത്രം പി കൃഷ്ണപിള്ളയുടെ പോരാട്ടജീവിതം ആസ്പദമാക്കി അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്ത വസന്തത്തിന്‍റെ കനല്‍വഴികളില്‍ ഓണ്‍ലൈന്‍ റിലീസിലേക്ക്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും...

ആനുകാലികം2 days ago

REAKING NEWS അയ്യായിരം കടന്ന് കൊവിഡ് കേസുകള്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല....

ആനുകാലികം2 days ago

റംസിയുടെ മരണം; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കേരളം2 days ago

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്

കോഴിക്കോട് പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. മാർക്കറ്റ് അടച്ചിടാൻ തീരുമാനമായി. മാർക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് വിവരം. 760 പേർക്കാണ്...

Trending