Connect with us

നാഷണൽ

ഇന്ത്യ നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; വെളിപ്പെടുത്തലുമായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

Published

on

ഊർജ്ജ മേഖലയിലും ബാങ്കിംഗ് ഇതര ധനകാര്യ രംഗത്തുമുള്ള പ്രതിസന്ധികൾ കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്നും രാജ്യത്തെ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയെ ആണ് നേരിടുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 6.8 ശതമാനമായി കുറഞ്ഞിരുന്നു. 2014-15 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളർച്ചാ നിരക്ക്.

കാര്യ മേഖലയിലെ നിരവധിയായ വിശകലനങ്ങൾ പലതരത്തിലാണ് സാമ്പത്തിക വളർച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം കേന്ദ്രസർക്കാരിന്റെ പ്രവചനങ്ങൾക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്,” അദ്ദേഹം സിഎൻബിസി ടിവി 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2008 ലെ ചരിത്രം ആവർത്തിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയും ചൈനയും ഈ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. 2008 ലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊരു കടുത്ത സാമ്പത്തിക തകർച്ച പ്രവചിക്കാനാവില്ലെന്നും, അതുണ്ടായാൽ പലവഴികളിലൂടെയാവും അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം നടക്കുന്നതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. മോദിയുടെ സന്ദർശനത്തിനും ചിത്രങ്ങളെടുക്കാനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയർന്നിരുന്നു.

കോവിഡ് സാഹചര്യത്തില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് പരിക്കേറ്റ സൈനികര്‍ക്ക് ചികിത്സ നല്‍കുന്നത്. ലേയിലെ ജനറല്‍ ആശുപത്രി കോംപ്ലക്സിന്റെ ഭാഗമാണിത്. ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് പരിശീലനഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സയ്ക്കായി പ്രത്യേകമായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം നിമുവിലെ സൈനികപോസ്റ്റ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്തത്. പിന്നാലെ ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ലേയില്‍ ചികിത്സിലുള്ള സൈനികരേയും സന്ദര്‍ശിച്ചു. ഈ ചികിത്സാകേന്ദ്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് കരസേന വിശദീകരണം നല്‍കിയത്.

Continue Reading

നാഷണൽ

രാജ്യം കോവിഡ് ഭീതിയില്‍: രാജ്യത്ത് 6 ലക്ഷത്തോളം പേര്‍ക്ക് കോവിഡ്

Published

on

By

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 22,771 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ 6,48,315 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഒരു ദിവസം 22,000 ത്തിൽ അധികം ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​.

442 മരണവും പുതുതായി റിപ്പോർട്ട്​ ചെയ്​തതോടെ രാജ്യത്തെ മരണസംഖ്യ 18,655 ആയി ഉയർന്നു. 3,94,227 പേർക്ക്​ ഇതുവരെ രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 60.80 ശതമാനമാണ്​. നിലവിൽ രാജ്യത്ത്​ 2,35,433 പേരാണ്​ ചികിത്സയിലുള്ളതെന്നും ആരോഗ്യ​ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. തമിഴ്​നാടും ഡൽഹിയുമാണ്​ തൊട്ടുപിന്നിൽ. മഹാരാഷ്​ട്രയിൽ 1,92,990 പേർക്ക്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. 8376 പേരാണ്​ ഇതുവരെ മരിച്ചത്​. വെള്ളിയാഴ്​ച 198 മരണം റിപ്പോർട്ട്​ ​െചയ്​തു.

Continue Reading

നാഷണൽ

സെെനികർക്ക് ബലം പകർന്ന് പ്രധാനമന്ത്രി ലഡാക്കിൽ

Published

on

By

ശ്രീനഗര്‍: ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ലഡാക്ക് സന്ദര്‍ശിച്ചു. ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നത്. അപ്രതീക്ഷിതമായാണ് ഇന്ന് രാവിലെ അദ്ദേഹം അതിര്‍ത്തിയിലെത്തിയത്. ലഡാക്കിലെ സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

Image

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്‌ത എല്ലാ സെെനികരെയും ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സെെന്യത്തിന്റെ ധെെര്യം ലോകത്തിനാകെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമുവിൽ സെെന്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പ്രയാസമേറിയ സമയത്ത് ഇന്ത്യൻ സെെന്യം കാണിച്ച ധെെര്യം പ്രശംസനീയമെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെെനികർക്ക് ബലം നൽകുന്ന തരത്തിലുള്ള വാക്കുകളാണ് പ്രധാനമന്ത്രി നിമുവിൽ പങ്കുവച്ചത്.

“ലോകത്തിനു മുഴുവനായുള്ള സന്ദേശമാണ് ഇന്ത്യയുടെ സെെന്യം നൽകിയത്. രാജ്യത്തെ സുരക്ഷിതമായി നോക്കാനുള്ള ആർജവം നിങ്ങൾക്കുണ്ടെന്ന് എല്ലാ ഭാരതീയർക്കും ഇതിൽ നിന്നു ബോധ്യപ്പെട്ടു. ലോകത്തുള്ള എന്തിനേക്കാൾ ശക്തരും ധീരരുമാണ് ഇന്ത്യൻ സെെനികർ എന്ന് ലോകത്തിനു മുഴുവൻ നിങ്ങൾ കാണിച്ചുകൊടുത്തു. രാജ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ധെെര്യവും ആത്മസമർപ്പണവും സമാനതകളില്ലാത്തതാണ്. നിങ്ങളുടെ കരങ്ങൾ ചുറ്റുമുള്ള മലനിരകളോളം ശക്തമാണ്. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. ചിലർ കടന്നുകയറ്റങ്ങൾക്ക് ശ്രമിക്കുന്നു. ചർച്ചകളിലൂടെ സമാധാനപരമായി കാര്യങ്ങൾ നീക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, കടന്നുകയറ്റക്കാർക്ക് നഷ്‌ടങ്ങളുണ്ടാകുന്ന ചരിത്രമാണുള്ളത്.” മോദി പറഞ്ഞു

Image

ഗാൽവാൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട് ആഴ്‌ചകൾ പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനം. അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.

ഇന്നു അതിരാവിലെ പ്രധാനമന്ത്രി ലഡാക്കിലെത്തി. കരസേന, വ്യോമസേന, ഐടിബിപി എന്നിവരുമായി അദ്ദേഹം സംവദിച്ചു.
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. കിഴക്കൻ ലഡാക്കിലെ 14 കോർപ്‌സ് സൈന്യവുമായി അദ്ദേഹം ചർച്ച നടത്തി. പുറമെ, അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്തുകയും ചെയ്‌തു.

Continue Reading

Updates

ചരിത്രം20 hours ago

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി എറിഞ്ഞുടച്ച മഹാത്മാവ്

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് ഉത്സവം. 26 ദിവസം ഉത്സവം ക്ഷേത്രത്തിനുള്ളില്‍ വച്ചും 27 നു പള്ളിവേട്ടയും 28 ന് ആറാട്ടും.ഇ ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍...

ആനുകാലികം22 hours ago

ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് രണ്ടാം വാരത്തോടെ നിർത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ...

കേരളം22 hours ago

എട്ടു വയസുകാരിയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി

കൊല്ലം: പീഡനത്തിനിരയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ പിടികൂടിയത്. കടയ്ക്കലിൽ ജനുവരി 23നാണ് എട്ട്...

കേരളം23 hours ago

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കും പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്സ്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ...

നാഷണൽ23 hours ago

മോദിയുടെ സന്ദര്‍ശനത്തിനായി ചികില്‍സാകേന്ദ്രം ഒരുക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്: സൈന്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൽവാൻ സംഘർഷത്തിൽ പരുക്കേറ്റ സൈനികരെ കണ്ടത് അവർ ചികിൽസയിലുള്ള ലേയിലെ സൈനിക ആശുപത്രിയിൽവച്ചു തന്നെയെന്ന് സൈന്യം. പ്രധാനമന്ത്രി സൈനികരെ സന്ദർശിച്ചതിനെക്കുറിച്ച് മോശം പ്രചാരണം...

കേരളം23 hours ago

സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍...

Uncategorized1 day ago

ഒരു ജനതയുടെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന ദഹനപ്പെട്ടി പദ്ധതി പിന്‍വലിക്കുണം രാമചന്ദ്രൻ മുല്ലശ്ശേരി ജനറൽ സെക്രട്ടറി, സാംബവ മഹാസഭ

പട്ടികജാതി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തെ ലക്ഷ്യമിട്ടു കൊണ്ട് ‘ ദഹനപ്പെട്ടി’ വിതരണം ചെയ്യാനുള്ള ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നീക്കം അനുചിതവും അസ്വീകാര്യവുമാണെന്ന് സാംബവ മഹാസഭ സംസ്ഥാന റജനറൽ...

ആനുകാലികം1 day ago

കോവിഡ് 19 സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ

കോവിഡ് 19 നിർവ്യാപനവുമായി ബന്ധപ്പെട്ട് ഗവ. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗികാവശ്യങ്ങൾക്ക് വരുന്ന...

ഇന്റർനാഷണൽ1 day ago

വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്കയുടെ വന്‍ നീക്കം

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാൾഡ് റീഗൻ,...

കേരളം1 day ago

ദലിത് സഹോദരിമാർക്ക് ലാപ്​ടോപ്​ നൽകാൻ പഞ്ചായത്തിന്​ നിർദേശം നല്‍കി ഹൈക്കോടതി വിധി

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനോട് അഞ്ചാഴ്ചക്കുള്ളിൽ സഹോദരങ്ങളായ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നൽകാൻ ഹൈകോടതി വിധി. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാർഡിൽ വടക്കേടത്ത് ബാബുവി​െൻറ മക്കളായ അനഘ ബാബു, ആർദ്ര...

Trending