Connect with us

കേരളം

പരോളുകൾക്കു കടിഞ്ഞാണിട്ട് ഋഷിരാജ് സിങ്

Published

on

ജയിലുകളിൽ അച്ചടക്കലംഘനം വർധിക്കുന്നതായും ,  തടവുകാർ പരോളിലിറങ്ങിയും ജയിലിലിരുന്നും തട്ടിപ്പിനും ഗൂണ്ടാ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്നെന്നും ഉള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിൽ കർശന നിര്‍ദേശം നൽകി ജയിൽ ഡിജിപി ഋഷിരാജ് സിങ്.

 

പരോൾ അനുവദിക്കുന്നത് ഇനി ഡി ജി പിയുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കും . അച്ചടക്കലംഘനത്തിന്റെ കാരണക്കാരിൽ പലരും ഭരണകക്ഷിയുമായി ബന്ധമുള്ളവരാണെന്നുള്ള  ആരോപണം ഉയർന്നിരുന്നു . ജയിലുകൾ കേന്ദ്രീകരിച്ചു ക്വട്ടേഷൻ ഉൾപ്പെടയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി .

Click to comment

You must be logged in to post a comment Login

Leave a Reply

കേരളം

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

Published

on

By

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ് കുമാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച വൈറ്റ് ടോപ്പിം​ഗ് റോഡിലാണ് അപകടം നടന്നത്.

കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും വൈറ്റ് ടോപ്പിം​ഗ് റോഡാണ് ഇത്. അപകടം തുടർക്കഥയായ ഈ റോഡിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു.

Continue Reading

കേരളം

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

Published

on

By

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയ‌ം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോട്ടയം മുതൽ കാസർകോട് വരെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും നാളെയും ഓറഞ്ച് അലർട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Continue Reading

കേരളം

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

Published

on

By

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ഇതുകൂടാതെ ചിറ്റയത്തിന്റെ പിഎക്കും ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Continue Reading

Updates

കേരളം3 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം5 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം22 hours ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം23 hours ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

കേരളം2 days ago

രണ്ടാമൂഴം കേസില്‍ എം ടിയും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് എം...

ആനുകാലികം2 days ago

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

കേരളം2 days ago

ഇന്ന് 4167 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം...

Trending