Connect with us

പൊളിറ്റിക്സ്‌

കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ തീരുമാനമായില്ല; ഈ മാസം അഞ്ചിന് അവസാനവട്ട ചര്‍ച്ചയെന്ന് രമേശ് ചെന്നിത്തല

Published

on

കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. അനുകൂല നിലപാടാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈമാസം അഞ്ചിന് നടക്കുന്ന അവസാന വട്ട ചര്‍ച്ചക്ക് ശേഷം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നിണിയില്‍ തര്‍ക്കങ്ങളില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് പൊതുവെ കേരളത്തില്‍ ഇപ്പോഴുള്ളത്. അത് കൊണ്ടു തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം യുഡിഎഫിനുണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു.

സീറ്റ് വിഭജനത്തില്‍ തകര്‍ക്കങ്ങളില്ലെന്നും അന്തിമ തീരുമാനം അഞ്ചിന് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞ് നിര്‍ത്തിയ ഉടനെ ആയിരുന്നു കെഎം മാണിയുടെ പ്രതികരണം.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കേരളാ കോണ്‍ഗ്രസ് അയഞ്ഞെന്ന് കരുതരുതെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം . രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കെഎം മാണി കോണ്‍ഗ്രസ് നേതാക്കളെ കൂടെ ഇരുത്തി മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

പൊളിറ്റിക്സ്‌

മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ.ടി. ജലീൽ

Published

on

By

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാനെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എന്‍റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എൻ.ഐ.എ, Cr.P.C 160 പ്രകാരം “Notice to Witness” ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് “നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ” എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്. എന്‍.ഐ.എയുടെ നോട്ടീസിന്‍റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് ആകെ പത്തൊൻപതര സെന്‍റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്‍റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.

സംഘ്പരിവാറിന്‍റെ മുഖപത്രമായ “ജന്മഭുമി”യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?

Continue Reading

പൊളിറ്റിക്സ്‌

വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Published

on

By

പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു.

പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ല വകുപ്പാണ്. മന്ത്രി കെ.ടി ജലീൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. പാലക്കാട് കലക്ട്രേറ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എം.എൽ.എക്ക് പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Continue Reading

പൊളിറ്റിക്സ്‌

പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ

Published

on

By

സംസ്ഥാനത്തെ പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി. സമരക്കാരെ പറഞ്ഞ് മനസിലാക്കണം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്.

കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മുന്നറിയിപ്പ് നല്‍കി.

‘വൈറസിന്റെ ശ്രേണി ഘടന ഗവേഷണ ഫലം മനസിലാക്കിയിട്ടുണ്ട്. ഇതിനാല്‍ നന്നായി ശ്രദ്ധിക്കണം. എന്നാല്‍ സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകൾ സമരത്തിൽ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇത്’– ആരോഗ്യമന്ത്രി പറഞ്ഞു.

Continue Reading

Updates

കേരളം1 hour ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ2 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം4 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം21 hours ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം21 hours ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

കേരളം2 days ago

രണ്ടാമൂഴം കേസില്‍ എം ടിയും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് എം...

ആനുകാലികം2 days ago

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

കേരളം2 days ago

ഇന്ന് 4167 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം...

Trending