Connect with us

ഇന്റർനാഷണൽ

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്ലില്‍ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടി ഡോ.ബിജുവിന്റെ വെയില്‍മരങ്ങള്‍

Published

on

ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം . ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി ഡോ.ബിജു  സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിനാണ്  ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്  പുരസ്‌കാരം ലഭിച്ചത് .  ഷാങ്ഹായ് മേളയിൽപുരസ്കാരം ലഭിക്കുന്ന ആദ്യമലയാള സിനിമയാണിത് .  ഒന്നര വർഷം കൊണ്ടാണ് ചിത്രം പൂർത്തീയാക്കിയത് .

 

112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നത് .  തുർക്കി സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആയിരുന്നു ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ . ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവും കൂടിയാണ് വെയില്‍ മരങ്ങള്‍.  2012 ല്‍ ആകാശത്തിന്റെ നിറം എന്ന ഇന്ത്യന്‍ ചിത്രമാണ് ഇതിനു മുൻപ് ഷാങ്ഹായിയില്‍ ഫിലിം ഫെസ്റ്റിവല്ലില്‍ പ്രധാന മത്സരത്തിനെത്തിയത് .  സംവിധായകന്‍ ഡോ ബിജു, പ്രകാശ് ബാരെ, നായകന്‍ ഇന്ദ്രന്‍സ്, നിര്‍മാതാവ് ബേബി മാത്യു സോമതീരം എന്നിവരാണ് ചിത്രത്തെ പ്രതിനിധീകരിച്ച് ചൈനയിലെത്തിയത്.

ഇന്റർനാഷണൽ

ബെയ്‌റൂത്ത് സ്‌ഫോടനം: 78 പേര്‍ കൊല്ലപ്പെട്ടു; 4,000 പേര്‍ക്ക് പരിക്ക്

Published

on

By

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ അത്യുഗ്രസ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്‌റൂത്ത് തുറമുഖത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച ആറോടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു.

സ്ഫോടനത്തെതുടര്‍ന്ന് തലസ്ഥാനത്തുടനീളം പ്രകമ്പനമുണ്ടായി. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പോലും വ്യാപകമായ നാശനഷ്ടമുണ്ടായി. ആദ്യം ഓറഞ്ച് നിറത്തില്‍ സ്ഫോടനമുണ്ടാവുകയും തൊട്ടുപിന്നാലെ പ്രദേശമാകെ പ്രകമ്പനംകൊള്ളിച്ച് വന്‍ സ്ഫോടനമുണ്ടാവുകയുമായിരുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍ രാജ്യത്തെ ഉന്നതതല പ്രതിരോധസമിതി വിളിച്ചുകൂട്ടി. ഇന്ന് മന്ത്രിസഭായോഗം വിളിച്ച് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തുറമുഖ പ്രദേശം ഉള്‍കൊള്ളുന്ന മേഖലയില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

തങ്ങളുടെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി സ്ഫോടന സ്ഥലത്തിന് സമീപം നങ്കൂരമിട്ട ഇറ്റാലിയന്‍ കപ്പലായ ഓറിയന്റ് ക്വീനിലെ ക്യാപ്റ്റന്‍ അല്‍ജസീറയോട് വ്യക്തമാക്കി. കപ്പലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിലുണ്ടായിരുന്ന നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനനിലെ ഐക്യരാഷ്ട്ര ഇടക്കാല സേന (യുനിഫില്‍) അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും യൂനിഫില്‍ പറഞ്ഞു.

ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ജനങ്ങളോടും ലെബനന്‍ സര്‍ക്കാരിനോടും ഒപ്പമുണ്ട്. ഒപ്പം സഹായവും നല്‍കാന്‍ തയ്യാറാണ്- യൂനിഫില്‍ മിഷന്‍ മേധാവിയും ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ ഡെല്‍ കോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബെയ്‌റൂത്തിന് സഹായം വാഗ്ദാനം ചെയ്ത് ലോകാരോഗ്യസംഘടന രംഗത്ത്. 500 പേര്‍ക്ക് അടിയന്തരചികില്‍സ നല്‍കുന്നതിനാവശ്യമായ സാധനങ്ങളും 500 പേര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും ലോകാരോഗ്യസംഘടന ബെയ്‌റൂത്തിലേക്ക് എത്തിച്ചുനല്‍കും.

Continue Reading

ഇന്റർനാഷണൽ

കോവിഡ് വാക്‌സിന്‍; ആദ്യഘട്ട പരീക്ഷണം വിജയം

Published

on

By

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്നു റിപ്പോര്‍ട്ട്. വാക്‌സിന്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

മരുന്ന് പരീക്ഷിച്ച 1077 പേരില്‍ ആര്‍ക്കും ഇതുവരെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, അവരുടെ പ്രതിരോധ ശേഷി വര്‍ധിച്ചുവെന്നും പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

അതേസമയം അടുത്ത രണ്ട് ഘട്ടങ്ങള്‍ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മരുന്ന് വിപണിയില്‍ എത്തൂ. ഇന്ത്യന്‍ കമ്ബനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്.

Continue Reading

ഇന്റർനാഷണൽ

ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​

Published

on

By

ലണ്ടൻ: ചൈനീസ്​ ആപ്പെന്ന പേരിൽ ഇന്ത്യയിൽ വിലക്ക്​ വന്നതിന്​ പിന്നാലെ ആസ്​ഥാനം മാറ്റാനൊരുങ്ങി ടിക്​ടോക്​.

ചൈനയിൽനിന്ന്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതി​​െൻറ ചർച്ചകൾ യു.കെ സർക്കാരുമായി പുരോഗമിക്കുന്നതായാണ്​ വിവരം. ആസ്​ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്​ഥലങ്ങളും പരിഗണിക്കുന്നതായാണ്​ വിവരം.

നേരത്തേ വാൾട്ട്​ ഡിസ്​നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതി​ന്​ പിന്നാലെ ബൈറ്റ്​ഡാൻസ്​ അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്​ടോകി​​െൻറ ഉടമസ്​ഥ സ്​ഥാപനമാണ്​ ബൈറ്റ്​ഡാൻസ്​. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്​ടോകി​​െൻറ ഗവേഷണ വികസന എൻജിനീയറിങ്​ പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്​തിരുന്നു. എന്നാൽ യു.എസി​​െൻറ ടിക്​ടോക്​, ചൈനീസ്​ വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും.

ടിക്​ടോക്​ വ്യക്തികളുടെ വിവരങ്ങൾ ചോർത്തുകയും ചൈനക്ക്​ കൈമാറുകയും ​െചയ്യുന്നുവെന്ന്​ ട്രംപ്​ ഭരണകൂടം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന്​ ലണ്ടൻ തന്നെ ആസ്​ഥാനമായി തെരഞ്ഞെടുക്കുമെന്നാണ്​ വിവരം. ഇതിന്​ മുന്നോടിയായി ലണ്ടനിലെയും ചൈനക്ക്​ പുറത്തുള്ള മറ്റ്​ പ്രധാന ടിക്​ടോക്​ ആസ്​ഥാനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ടിക്​ടോക്​ ആസ്​ഥാനം ലണ്ടനിലേക്ക്​ മാറ്റുന്നതുമായി യു​.കെ സർക്കാരുമായി നടത്തുന്ന ചർച്ച അവസാനിപ്പിച്ചതായി സൺഡേ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

Continue Reading

Updates

കേരളം4 days ago

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17...

ആനുകാലികം4 days ago

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ഫാഷൻ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി...

ആനുകാലികം4 days ago

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍...

കേരളം4 days ago

‘ആ 130 കോടിയില്‍ ഞാനില്ല’; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മോദിക്കെതിരെയുള്ള നിലപാട്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ. രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നുള്ള പ്രസ്താവനയോടാണ് സോഷ്യല്‍ മീഡിയ...

കേരളം5 days ago

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന്...

ആനുകാലികം5 days ago

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം: ഇന്ന് (ആഗസ്റ്റ് 6) മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്...

ആനുകാലികം5 days ago

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 1234 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ക്ക് രോഗമുക്തി. 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല. വിദേശത്ത് നിന്ന് വന്ന 66...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണം സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി.

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍...

നാഷണൽ5 days ago

രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്:’രാമന്‍ നീതിയാണ്, അനീതിയോ വെറുപ്പോ അല്ല

ന്യൂഡല്‍ഹി: രാമക്ഷേത്രഭൂമിപൂജയ്ക്കുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാമനെന്നാല്‍ നീതിയും കരുണയുമാണെന്നും അനീതിയും വെറുപ്പും രാമന്റെ ഗുണങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: മര്യാദ...

കേരളം5 days ago

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്

മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട്...

Trending