Connect with us

ഇന്റർനാഷണൽ

സംഗീതത്തിലൂടെ ശക്തമാകുന്ന രാഷ്ട്രീയം

Published

on

Ginni Mahi…

I am the Daughter of Baba Saheb Ambedkar,

Who wrote the Constitution

Who gave sacrifice to us

Who fight for rights,

And truth and changed our destiny….

A most common question in India

രണ്ടു വര്ഷം മുൻപാണ് പഞ്ചാബിൽ നിന്ന് പതിനേഴാം വയസ്സിൽ സംഗീതത്തിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന കരുത്തയായ പെൺകുട്ടിയെ കുറിച്ച് ഗിന്നി മാഹിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്

സൂഫി സംഗീതവും ,ഒപ്പം പോപ്പ് – റാപ്പ് ഫോർമുലയിൽ രൂപപ്പെടുത്തിയ ‘ചമർ പോപ്പ് ‘ എന്ന പേരിൽ തനതായ ഒരു മേഖല തന്നെ രൂപപെടുത്തിയെടുത്തു കഴിഞ്ഞു ഈ ഇരുപത് വയസ്സുകാരി

ചമർ എന്നാൽ പഞ്ചാബിലെ ഒരു ദളിത് വിഭാഗമാണ് .സാധാരണ ഗതിയിൽ എല്ലാവരെയും പോലെ സംഗീതത്തിൽ ആകൃഷ്ടയായി ആ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തി മുദ്ര പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻപോട്ടു പോയ ഗിന്നി മാഹി എന്ന പെൺകുട്ടി തന്റെ ഈ ചെറിയ പ്രായത്തിൽ രാജ്യത്തെ ശക്തയായ ദളിത് -അബേദ്കർ -രവിദാസ് രാഷ്ട്രീയത്തിന്റെ വക്താവായി തീർന്നതിന് പിന്നിൽ ഒരു കഥയുണ്ട് .

അമേരിക്കയിലെ വാഷിംഗ്‌ടൺ പോസ്റ്റിൽ ഗിന്നി മാഹിയെ കുറിച്ച് വന്ന ആർട്ടിക്കിൾ ഇങ്ങനെ പറയുന്നു .

ഒരിക്കൽ തന്റെ ഹൈസ്കൂൾ സഹപാഠി ഗിന്നിയോട് ചോദിച്ചു .

നിന്റെ ജാതി ഏതാണ് എന്ന് ….?

(ആർട്ടിക്കിളിൽ വാഷിംഗ്‌ടൺ പോസ്റ്റ് ഇതിനു നൽകിയിരിക്കുന്ന വാചകം )

ഗിന്നി സഹപാഠിക്ക് നൽകിയ മറുപടിക്ക് ശേഷം ആ സഹപാഠി വീണ്ടും പറഞ്ഞത്

ഓഹ് അതാണല്ലേ .പക്ഷെ ചമർ വളരെ അപകടകാരികൾ ആണെന്ന് കൂടി കൂട്ടിച്ചേർത്തു

ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ആ അനുഭവം തന്റെ കഴിവിനപ്പുറം താൻ ഈ രാജ്യത്ത് വരും നാളുകളിൽ എങ്ങനെ അടയാളപ്പെടും എന്ന വലിയ തിരിച്ചറിവ് കൂടിയായിരുന്നു .

ആ തിരിച്ചറിവിൽ അവളിൽ നിന്ന് 2016 ൽ പതിനേഴാം വയസ്സിൽ ‘Dangerous Chamar’ എന്ന ശക്തമായ രാഷ്ട്രീയം പറയുന്ന ഗാനം ഇറങ്ങി,പിന്നീട് യുട്യൂബിൽ ലക്ഷകണക്കിന് ആൾക്കാർ കണ്ട ഹിറ്റായി തീർന്ന ആൽബം .
അതുവഴി തന്റെ ശബ്ദം ഗിന്നി മാഹി അടയാളപ്പെടുത്താൻ തുടങ്ങി. അതിൽ നിറഞ്ഞു നിൽക്കുന്നത് പ്രതിഷേധത്തിന്റെ,പ്രത്യാശയുടെ രാഷ്ട്രീയമാണ് .

2016 ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ഗാനമുണ്ട് ഗിന്നി മാഹിയുടെ ,I am the daughter of Baba Saheb who wrote the Costitution എന്ന് തുടങ്ങുന്ന Fan Baba Saheb Di ,Guru Ravidas Ji എന്ന പേരിലുള്ള ആൽബം (അതിലെ വരികളാണ് തുടക്കത്തിൽ പറഞ്ഞത് )

സിഖ് മതത്തിലെ പതിനഞ്ച് ആത്മീയ ആചാര്യന്മാരിൽ ഒരാളും ,ജീവിതത്തിൽ സന്ന്യാസം സ്വീകരിച്ഛ് ജാതി വിവേചനത്തിനും ,ജാതിയതയ്ക്കുമെതിരെ പോരാട്ടം നടത്തിയ ,അതിന്റെ ഭാഗമായി നിരവധി ഗീതങ്ങൾ രചിച്ച പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദളിത് ചമർ വിഭാഗത്തിലെ ഗുരു രവിദാസിന്റെ പാതയിലൂടെയാണ് ഗിന്നി മാഹി മുൻപോട്ടു പോകുന്നത് .

ഒപ്പം സാവിത്രി ഭായ് ഫൂലെയേയും, അംബേദ്കറിന്റെയും ,ഉൾപ്പെടെ രാജ്യത്തെ ഓരോ ദളിത് മുന്നേറ്റങ്ങളെയും ഓർമിപ്പിച്ചുകൊണ്ട് കൃത്യമായി രാഷ്ട്രീയം പറഞ്ഞു കൊണ്ട് വേദികളിൽ നിറഞ്ഞു നിൽക്കുകയാണ് .

ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഓരോ വേദിയിലും പതിനായിരങ്ങളാണ് അവളുടെ സംഗീതം ആസ്വദിക്കാൻ വരുന്നത് ,

യു ട്യൂബിലും ഫെയ്‌സ് ബുക്കിലും ലക്ഷ കണക്കിന് ആളുകളാണ് ഫോളോ ചെയുന്നത് ഇതിനെല്ലാം പുറമെ ഈ ചെറിയ കാലയളവിൽ അന്താരാഷ്ട്ര വേദികളിൽ പോലും പ്രശസ്തി ആർജ്ജിച്ചു കഴിഞ്ഞു ഗിന്നി മാഹി

രാജ്യത്ത് നടക്കുന്ന ദളിത് പീഡനങ്ങളിൽ ,ജാതീയതയിൽ തന്റെ വേദികളിൽ എല്ലാം അതിനെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ഛ് പകരം വെക്കാനില്ലാത്ത മൂവ്മെന്റ് ആണ് ഗിന്നി നടത്തുന്നത്

ബോളിവുഡ് സംഗീതത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ഈ മുന്നേറ്റം കൂടുതൽ ശക്തമാക്കി തീർക്കുകയാണ് ലക്ഷ്യം എന്ന് ഉറച്ച ആത്മവിശ്വാസത്തോടെ ഗിന്നി മഹി പറയുന്നു ,

സംഗീതത്തിലൂടെയും വാക്കുകളിലൂടെയും വിമോചനത്തിന്റെ ഈണം ഓരോ നാളും ചുറ്റുമുള്ള മനുഷ്യരിലേക്ക് പകരുകയാണ് ഈ ഇരുപത് വയസ്സുകാരി ….

Click to comment

You must be logged in to post a comment Login

Leave a Reply

ഇന്റർനാഷണൽ

സുരക്ഷാ ഭീഷണി: ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്

Published

on

By

വാഷിങ്ടന്‍: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്. മെയ് 29ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു.

സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മെയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Continue Reading

ഇന്റർനാഷണൽ

ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്‌റാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍

Published

on

By

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. വര്‍ഷങ്ങളായി ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നത് പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല.

257 പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലുള്‍പ്പെടെ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന ദാവൂദ് രാജ്യത്തുണ്ടെന്ന് ആദ്യമായാണ് പാക് സര്‍ക്കാര്‍ സമ്മതിക്കുന്നത്. വൈറ്റ് ഹൗസ്, സഊദി പള്ളിക്കു സമീപം, ക്ലിഫ്റ്റന്‍, കറാച്ചി എന്നതാണ് ദാവൂദിന്റെ നിലവിലെ വിലാസമെന്ന് പാക് അധികൃതര്‍ പറയുന്നു.

വേറെ മൂന്ന് വീടുകള്‍ കൂടി കറാച്ചിയില്‍ ദാവൂദിനുണ്ട്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് തെളിവുണ്ടെന്ന് ഇന്ത്യ പറഞ്ഞെങ്കിലും ഇതുവരെ പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സംഘടനകള്‍ക്കെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 88 നിരോധിത സംഘടനകളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ദാവൂദ് രാജ്യത്തുള്ള കാര്യം പാകിസ്താന്‍ വെളിപ്പെടുത്തിയത്.

ഹാഫിസ് സഈദ്, മസ്ഊദ് അസ്ഹര്‍, ദാവൂദ് ഇബ്‌റാഹിം എന്നിവരുള്‍പ്പെടെ ഭീകരസംഘടനകള്‍ക്കും നേതാക്കള്‍ക്കുമെതിരേ പാക് സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ബാങ്ക് എക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നില്ലെന്നാരോപിച്ച് പാരിസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ 2018ല്‍ ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ 2019 അവസാനത്തോടെ ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള അന്തിമ തീയതി പിന്നീട് നീട്ടിനല്‍കുകയായിരുന്നു.

മുംബൈ ആക്രമണത്തിനു പിന്നിലെ സൂത്രധാരനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ്, ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍, അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം എന്നിവര്‍ക്കു മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ഈമാസം 18ന് രണ്ട് വിജ്ഞാപനങ്ങളാണ് പാക് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

മുംബൈ സ്‌ഫോടനങ്ങള്‍ക്കു പുറമെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും പണമിടപാടു കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടയാളുമാണ് ദാവൂദ് ഇബ്‌റാഹിം. അല്‍ഖാഇദ, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും യു.എസും ആരോപിച്ചിരുന്നു.

Continue Reading

ഇന്റർനാഷണൽ

കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

Published

on

By

ജനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്.

1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച് കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം ആളുകളാണ് മരിച്ചത്.

പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ കൊവിഡ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. കൊവിഡിന്റെ രണ്ടാം വരവ് തടയാനൊരുരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

Continue Reading

Updates

കേരളം3 hours ago

മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

എറണാകുളം: മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ എച്ച്എംടി റോഡിലാണ് അപകടമുണ്ടായത്. തലകുത്തി മറിഞ്ഞ കാറിലുണ്ടായിരുന്ന നികേഷ്...

നാഷണൽ3 hours ago

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി എൻകെ പ്രേമചന്ദ്രൻ എംപി ഡൽഹിയിലാണ്. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന്...

കേരളം5 hours ago

കേരളത്തില്‍ രണ്ട് ദിവസം തീവ്രമഴ

തിരുവനന്തപുരം | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൻെറ അടിസ്ഥാനത്തില്‍ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കേരളം22 hours ago

ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ്

പത്തനംതിട്ട: ചിറ്റയം ഗോപകുമാര്‍ എംഎല്‍എക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടൂര്‍ നിയോജക മണ്ഡലം എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ...

കേരളം23 hours ago

4644 പേര്‍ക്ക് കോവിഡ്; 2862 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351...

കേരളം1 day ago

അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്ന്

പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരരെ പിടികൂടിയതായി എൻ.ഐ.എ. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായതെന്ന്...

മൂവി2 days ago

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; ?’, സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും,രമ്യ നബീശനുമടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ...

കേരളം2 days ago

രണ്ടാമൂഴം കേസില്‍ എം ടിയും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് എം...

ആനുകാലികം2 days ago

കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

കേരളം2 days ago

ഇന്ന് 4167 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം...

Trending