Connect with us

സ്പോർട്ട്സ്‌

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 78 റണ്‍സിന്റെ ജയം

Published

on

ശ്രീലങ്കയ്‌ക്കെതിരായ ടി ട്വന്റി പരമ്പര ഇന്ത്യക്ക്. 78 റൺസിനാണ് കോലി പടയുടെ ജയം.ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 123ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സെയ്‌നി മൂന്ന് വിക്കറ്റു വീഴ്ത്തിയപ്പോള്‍ ഓപണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും അര്‍ധ സെഞ്ചുറി നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ശ്രീലങ്ക 15.5 ഓവറിൽ 123 റൺസിന് ഓൾ ഔട്ടായി. ലങ്കയ്ക്ക് വേണ്ടി മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യക്കായി നവ്ദീപ് സെയ്‌നി മൂന്ന് വിക്കറ്റുകൾ നേടി. വാഷിങ്ടൻ സുന്ദർ, ശാർദുൽ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ബുമ്‌റ ഒരു വിക്കറ്റ് നേടി.

നേരത്തേ ടോസ് നേടി ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഓപണർമാരായ കെ. എൽ രാഹുൽ (54), ശിഖർ ധവാൻ (52), എന്നിവർ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രാഹുൽ അഞ്ച് ഫോറും ഒരു സിക്‌സും നേടി. ധവാൻ ഏഴ് ഫോറും ഒരു സിക്‌സും പറത്തി.

അര്‍ധസെഞ്ചുറിക്ക് പിന്നാലെ ധവാന്‍(36 പന്തില്‍ 52) പുറത്തായതോടെ അപ്രതീക്ഷിതമായി സഞ്ജു വണ്‍ഡൗണായി എത്തി.

ആദ്യ പന്ത് സിക്‌സറടിച്ച് ക്യാപ്റ്റന്‍ കോലിയെ പോലും ആവേശത്തിലാക്കിയ സഞ്ജു ഇന്ന് എന്തെങ്കിലും ചെയ്യുമെന്ന് ആരാധകര്‍ കൊതിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ഡിസില്‍വയുടെ ഗൂഗ്ലിക്ക് മുന്നില്‍ എല്‍.ബിയായി സഞ്ജു പുറത്തായപ്പോള്‍ തലയില്‍കൈവച്ചുപോയി. അപ്പോഴും അനാവശ്യമായി റിവ്യു ചെയ്യാതിരിക്കാനുള്ള പക്വത കാണിച്ചാണ് സഞ്ജു ഡ്രസിംങ് റൂമിലേക്ക് നടന്നത്.

സഞ്ജുവിന് പിന്നാലെ കെ.എല്‍ രാഹുലും(36 പന്തില്‍ 54) ശ്രേയസ് അയ്യരും(2 പന്തില്‍ 4) പുറത്തായി. കോലിയും പാണ്ഡെയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംങ്‌സ് മുന്നോട്ടു നയിക്കവേ 18ആം ഓവറില്‍ ക്യാപ്റ്റന്‍ വീണു. 17 പന്തില്‍ 26 റണ്‍സ് അടിച്ച കോലി റണ്‍ ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളില്‍ ശാര്‍ദൂല്‍ താക്കൂറിന്റെ(8 പന്തില്‍ 22) വെടിക്കെട്ടും മനീഷ് പാണ്ഡെയുടെ(18 പന്തില്‍ 31) കണക്കുകൂട്ടിയുള്ള ഇന്നിംങ്‌സും കൂടിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 201ലെത്തി.

സ്പിന്നര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ശ്രീലങ്കക്കുവേണ്ടി സന്‍കടന്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ഡിസില്‍വ നാല് ഓവറില്‍ 27 റണ്‍ മാത്രം വിട്ടുകൊടുത്ത് സഞ്ജുവിനെ പുറത്താക്കി.

ശ്രീലങ്കയ്ക്ക് വേണ്ടി ലക്ഷൻ സൻഡകൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ലഹിരു കുമാര, വനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

സ്പോർട്ട്സ്‌

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

Published

on

By

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയ പോഗ്‌ബയുടെ പുതിയ സ്‌റ്റൈല്‍ ശ്രദ്ധിക്കപ്പെട്ടു.കാലില്‍ കറുത്ത ബാന്റ്‌ ധരിച്ചും പോഗ്‌ബ കറുത്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി.

യു.എസിലെ മിനാപോലീസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്‌ ഫ്‌ളോയിഡിനെ പോലീസ്‌ റോഡില്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിലുണ്ടായ പ്രതിഷേധം കെട്ടടങ്ങിയില്ല. ഫുട്‌ബോള്‍ താരങ്ങളില്‍ പലരും ”ബ്ലാക്ക്‌ ലൈവ്‌സ് മാറ്റര്‍” പ്രചാരണത്തില്‍ പങ്കാളികളായി. ഫുട്‌ബോളില്‍ നിലനില്‍ക്കുന്ന വര്‍ണവെറിക്കു പോഗ്‌ബയും ഇരയായിട്ടുണ്ട്‌. ഗാലറിയില്‍നിന്നു കുരങ്ങന്‍ വിളി ഉള്‍പ്പെടെ നേരിടേണ്ടി വന്നു. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ റഹിം സ്‌റ്റെര്‍ലിങ്‌, മരിയോ ബലോറ്റെലി, കൗലിബാലി തുടങ്ങിയ നിരവധി താരങ്ങളും വര്‍ണവെറിക്ക്‌ ഇരയായി.

ഓള്‍ഡ്‌ട്രാഫോഡില്‍ നടന്ന മത്സരത്തിനു മുമ്പ്‌ ബോണ്‍മൗത്ത്‌, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ താരങ്ങള്‍ ഒരു കാല്‍മുട്ടില്‍ ഇരുന്നു കറുത്ത വര്‍ഗക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. വംശീയതക്കെതിരെ ബലോറ്റലി ആരാധകര്‍ക്കിടയിലേക്ക്‌ പന്തടിച്ചതും കരച്ചിലടക്കാതെ കളംവിട്ടതും വിവാദമായിരുന്നു. നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന്‌ ഇന്റര്‍ മിലാന്റെ ബെല്‍ജിയം താരം റോമേലു ലുക്കാക്കുവും വെളിപ്പെടുത്തിയിട്ടുണ്ട്‌.

Continue Reading

സ്പോർട്ട്സ്‌

കറുത്തവന്റെ ടീമിനുള്ള അപ്രമാദിത്വം തകര്‍ക്കാനാണ് ബൗണ്‍സര്‍ നിയമം ക്രിക്കറ്റില്‍ അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി

Published

on

By

കറുത്തവരുടെ വിജയങ്ങളെ നമ്മുടെ സംവിധാനങ്ങള്‍ അത്ര പെട്ടെന്ന് അംഗീകരിച്ച് കൊടുക്കാറില്ലെന്നും വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമ്മി.

ക്രിക്കറ്റില്‍ കറുത്തവന്റെ ടീമിനുള്ള അപ്രമാദിത്വം തകര്‍ക്കാനാണ് ബൗണ്‍സര്‍ നിയമം ക്രിക്കറ്റില്‍ അവതരിപ്പിച്ചതെന്ന് ഡാരന്‍ സമ്മി പറഞ്ഞു. വെള്ളക്കാരായ പേസ് ബൗളര്‍മാര്‍ക്ക് മേധാവിത്വമുണ്ടായിരുന്ന കാലത്ത് ബൗണ്‍സര്‍ എറിയുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ കളം വാണതോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നും സമ്മി ഓര്‍മ്മിപ്പിക്കുന്നു.

How the West Indies pace bowlers of today compares to their ...

‘ജെഫ് തോംസണും ഡെന്നിസ് ലില്ലിയും പേസ് ബൗളര്‍മാരായി തിളങ്ങിയ കാലത്ത് ബൗണ്‍സറുകള്‍ എത്ര എറിയാനും നിയന്ത്രണമുണ്ടായിരുന്നില്ല. പിന്നീട് കറുത്തവരുടെ സംഘത്തിന് മുന്‍തൂക്കം ലഭിച്ചു. അതോടെ ബൗണ്‍സര്‍ നിയമവും ക്രിക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടു. കറുത്തവരുടെ സംഘത്തിന്റെ നേട്ടങ്ങള്‍ കുറക്കാനാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഞാന്‍ മനസിലാക്കുന്നത്’ എന്നായിരുന്നു ഇന്‍സൈഡ് ഔട്ട് ഷോയില്‍ പങ്കെടുത്തുകൊണ്ട് ഡാരന്‍ സമ്മി പറഞ്ഞത്.

Who was the fastest West Indian bowler? Ask Jeff Dujon! - YouTube

തനിക്ക് ചിലപ്പോള്‍ തെറ്റിയേക്കാം, എങ്കിലും ഞാന്‍ അങ്ങനെയാണ് ആ കാര്യത്തെ കാണുന്നത്.  വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരുടെ സുവര്‍ണ്ണകാലത്തിനിടെ 1991ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗണ്‍സര്‍ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറില്‍ പരമാവധി ഒരു ബൗണ്‍സര്‍ മാത്രമേ എറിയാവൂ എന്നായിരുന്നു നിയമം. അധികമായി എറിയുന്ന ബൗണ്‍സര്‍ നോബോളായാണ് കണക്കാക്കുക. ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ക്കൈ ലഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പിന്‍കാലത്ത് ഈ നിയമം മാറി.

Continue Reading

സ്പോർട്ട്സ്‌

വി.പി സത്യന്​ മരണാനന്തരവും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച്​ തുറന്ന്​ പറഞ്ഞ്​ ഭാര്യ അനിത

Published

on

By

കോഴിക്കോട്​: ഇന്ത്യൻ ഫുട്​ബാളിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ കളിക്കാരൻ വി.പി സത്യന്​ മരണാനന്തരവും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച്​ തുറന്ന്​ പറഞ്ഞ്​ ഭാര്യ അനിത. ഫേസ്​ബുക്ക്​ കുറിപ്പിലൂടെയാണ്​ അനിത മനസ്സ്​ തുറന്നത്

അനിത സത്യൻെറ ഫേസ്​ബുക്ക്​ കുറിപ്പിൻെറ പൂർണ്ണരൂപം

മരണാനന്തരം വി .പി . സത്യൻ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുമോ?

1986 മുതൽ ഒരു പതിറ്റാണ്ടിലേറെക്കാലം 80ൽ പരം ഇന്റർനാഷണൽ മത്സരങ്ങളിൽ 90 മിനിറ്റും നിറഞ്ഞ് നിന്നു കളിച്ച വി. പി സത്യൻ 10 തവണ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിട്ടുണ്ട്. 1995ലെ സാഫ് ഗെയിംസിൽ ഇന്ത്യ ഗോൾഡ് മെഡൽ നേടിയത് വി. പി സത്യന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആയിരുന്നു.

96ലെ മെർദേക്ക കപ്പിൽ ദക്ഷിണ കൊറിയയുമായുളള അവസാനത്തെ ഗ്രൂപ്പ് മാച്ചിൽ 80ാം മിനിറ്റിൽ 3 – 3 സമനിലയിൽ നിന്ന കളി വി. പി സത്യന്റെ ഗോളിൽ ഇന്ത്യ ജയിച്ചത് ഇന്ത്യക്കാർക്കും, മലയാളികൾക്കും മറക്കാൻ കഴിയാത്ത അവിസ്മരണീയമായ മുഹൂര്‍ത്തമാണ്.

1995-ൽ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദി ഇയർ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ൽ കേരളത്തിലെ മികച്ച ഫുട്ബോളർക്കുള്ള ‘ജി വി രാജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, കൊറിയ, കാമറൂൺ, ലെബനൻ ടീമുകൾക്കെതിരേയും ഗോളടിച്ചിട്ടുണ്ട്. നാല് സാഫ് ഗെയിംസിൽ പങ്കെടുത്ത ഏക മലയാളി താരം വി. പി സത്യനായിരുന്നു.

നീണ്ട 19 വർഷങ്ങൾക്ക് ശേഷം 1992ൽ കോയമ്പത്തൂരിൽ രണ്ടാമത് കേരളം സന്തോഷ് ട്രോഫി നേടിയത് വി. പി സത്യന്റെ നേതൃത്വത്തിലായിരുന്നു. അതിന് ശേഷം 15 സന്തോഷ് ട്രോഫികളിൽ അദ്ദേഹം കേരള ടീമിന്റെ ഭാഗമായിരുന്നു. കേരള ടീമിനേയും, ഇന്ത്യൻ ടീമിനേയും ഒരുപോലെ നയിച്ച വി. പി സത്യൻ 86ൽ നെഹ്‌റു കപ്പ്, മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണ്ണമെന്റ്, 87ൽ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീം അംഗം, 98ൽ ധാക്കയിൽ നടന്ന പ്രസിഡന്റ് ഗോൾഡ് കപ്പ്, 91ലെ കൊളംബോ സാഫ് ഗെയിംസ്, 91ലെ ലോകകപ്പ് ക്വാളിഫെെയിംഗ് മത്സരത്തിൽ ഇന്ത്യൻ നായകൻ, 93ലെ മദ്രാസ് നെഹ്‌റു കപ്പിൽ ഇന്ത്യൻ നായകൻ തുടങ്ങിയ ഇന്ത്യൻ ഫുട്‌ബോളിന്റെ ജെെത്രയാത്രയുടെ ചുക്കാന്‍പിടിക്കുന്നതിൽ വി. പി സത്യൻ നിർണ്ണായകമായ പങ്ക് വഹിച്ചു.

1994ൽ ബേറൂട്ടിൽ നടന്ന വേള്‍ഡ് കപ്പ് ക്വാളിഫെെയിംഗ് മത്സരത്തിൽ വളരെ നിര്‍ണായകമായ ഗോൾ നേടി 2 – 2 സ്കോറിൽ ലെബനെ തളച്ചിട്ടു. 1991ൽ സാഫ് ഗെയിംസിൽ കോച്ച് ജോസഫ് ഗലി കൊളംബോയിൽ എത്തിയ ഉടനെ ക്യാപ്റ്റൻസി സത്യജിത്ത് ചാറ്റര്‍ജിക്ക് നൽകുകയും ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് സഹ കളിക്കാരേയും, ഫുട്ബോൾ പ്രേമികളേയും ഒന്നടങ്കം വേദനിപ്പിച്ച നടപടിയെ വളരെ നിശബ്ദനായ് നേരിട്ടത് അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സംഭവമായിരുന്നു. കഠിനാധ്വാനത്തിലൂടെയും, ആത്മാർത്ഥതയിലൂടെയും മാത്രമാണ് വി. പി സത്യൻ ഇന്ത്യൻ ഫുട്ബോളിലും, കേരള ഫുട്ബോളിലും നിറഞ്ഞ് നിന്നിരുന്നത്.

കളിയിൽ നിന്നും വിരമിച്ചതിനു ശേഷം (FIFA, AIFF affiliated course conducted in Button and Goa respectively,C license, B license attendance) പരിശീലനത്തിനുള്ള ലെെസൻസ് എടുത്ത് കോച്ചായും പ്രവൃത്തിച്ചിരുന്നു. 2002 ൽ സൗത്ത് കൊറിയൻ ടൂറിൽ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായും ഇന്ത്യയെ നയിക്കുകയും. പിന്നീട് മരണം വരേ ഇന്ത്യൻ ബാങ്ക് ടീം കോച്ചായും, ഇന്ത്യൻ ടീം സെലക്ടറായും (1994) പ്രവർത്തനം തുടർന്നു. മറ്റു ടീമുകൾക്കൊപ്പം ഇന്ത്യൻ ബാങ്ക് ടീമിനെ നാഷണൽ ലീഗിൽ ഫസ്റ്റ് ഡിവിഷനിൽ മികവുറ്റ ടീമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ഏകദേശം 2002 മുതൽ വി. പി സത്യൻ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. പിന്നീടുളള വർഷങ്ങളിൽ ശാരീരികവും, മാനസികവുമായ വേദനകൾ കടിച്ചമർത്തിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഓരോ കളിയിലും കുത്തിവക്കേണ്ടിവന്ന വേദന സംഹാരികളും, മരുന്നുകളുമാണ് അദ്ദേഹത്തെ വിഷാദ രോഗിയാക്കി മാറ്റിയത് എന്ന് വി. പി സത്യനെ ചികിത്സിച്ച ചെന്നൈയിലെ ഡോ: ആനന്ദ പ്രതാപ് പറഞ്ഞതാണ്. വിഷാദ രോഗത്തോടൊപ്പം തെെറോയിഡ് ഗ്രന്ധിയുടെ പ്രവർത്തനവും വി. പി സത്യന്റെ മാനസിക നില ഗുരുതരാവസ്ഥയിലാക്കിയിരുന്നു. കുടുംബ സ്നേഹിയും, രാജ്യസ്നേഹിയുമായിരുന്ന വി. പി സത്യൻ ഫുട്ബോൾ എന്ന കായിക മികവിനെ ഗൗരവപൂര്‍വ്വം വീക്ഷിക്കുകയും, ആത്മാർത്ഥമായ് പരിശ്രമിക്കുകയും, ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്ക് ആവശ്യമുളള ഭാവി പരിപാടികളും, ടെക്നിക്കുകളും ആവിഷ്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. 1992 മുതൽ മരണം വരേ ഇടതുകാലിൽ സ്റ്റീൽ റാഡിട്ടാണ് പല പ്രധാന നേട്ടങ്ങളും കെെവരിച്ചിരുന്നത് എന്ന വസ്തുത ഒരു അത്ഭുതമായ് അവശേഷിക്കുന്നു. വി. പി സത്യൻ എന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് എന്ന് നിസംശയം തെളിയിച്ചുകഴിഞ്ഞതാണ്. കേരളപോലീസിൽ ആ കാലത്തുണ്ടായ ചില മേലധികാരികളുടെ കളിയോടുളള അവഗണന സഹിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് അദ്ദേഹം കേരളം വിട്ടത്. അതിന്റെ പേരിൽ പലരും അധിക്ഷേപിക്കുകയുണ്ടായി. പക്ഷേ കേരളത്തിനെതിരെ സന്തോഷ് ട്രോഫി കളിക്കേണ്ടി വന്നില്ലല്ലോ എന്ന അദേഹം ആശ്വാസിച്ചിരുന്നു. കേരളത്തിനെതിരെ കളിക്കുന്നത് മരണത്തിന് തുല്ല്യമായാണ് അദ്ദേഹം കണ്ടിരുന്നത്.

18ാം വയസ്സിൽ കേരളപോലീസിൽ ചേർന്ന് 30 വയസ്സ് വരേ കേരളത്തിനും, ഇന്ത്യക്കും വേണ്ടിയും പിന്നീട് മരണം വരേ ഇന്ത്യൻ ബാങ്കിനു വേണ്ടിയും അഹോരാത്രം പരിശ്രമിക്കുകയും, കളിക്കാരൻ, പരിശീലകൻ, സെലക്ടർ എന്നീ നിലകളിൽ പ്രവൃത്തിക്കുകയും ഫുട്ബോൾ വികാസ പരിണാമങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്തിരുന്ന വി. പി സത്യൻ ഒടുവിൽ അംഗീകാരങ്ങളുടെ ബലമില്ലാതെ വിഷാദ രോഗം പിടിപെട്ട് മരണശേഷം തന്റേതല്ലാത്ത കുറ്റത്തിന് പഴികേൾക്കേണ്ടിവന്നു.

വി. പി സത്യനേപ്പോലെ ഉൾക്കാഴ്ച്ചയും, ബുദ്ധിയും, ദീർഘവീക്ഷണവുമുളള പൂർണ്ണതയാർജ്ജിച്ച ഒരു ഫുട്ബോളർക്ക് വേണ്ടി ഞാൻ 2011ലും, 2012ലും അർജുന അവാര്‍ഡിന് അപേക്ഷ നൽകി എങ്കിലും അവാര്‍ഡ് ലഭിച്ചില്ല. മരണ ശേഷമുളള അപേക്ഷയായതിനാലാണ് ആ അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോയത് എന്നാണറിഞ്ഞത്. എന്നാൽ ഗുസ്തി താരം കെ. ഡി ജാദവിന് 2000- ത്തിൽ മരണാനന്തര ബഹുമതിയായ് അർജുന അവാര്‍ഡ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിനെ ലോകത്തോളം ഉയർത്തിയ, ഫുട്ബോളിനെ ജീവനും, ജീവിതവുമാക്കിയ വി. പി സത്യൻ എന്ന അതുല്യ പ്രതിഭയെ ദേശീയതലത്തിൽ അംഗീകരിക്കണം എന്നാഗ്രഹിക്കുന്നവർ സപ്പോർട്ട് ചെയ്യണം.

അനിത സത്യൻ

Continue Reading

Updates

ആനുകാലികം32 mins ago

മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ് ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് വിവരവകാശ രേഖ

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് പട്ടികജാതി വികസന ഓഫീസ്.  ‘ഭൂരഹിത പുനരധിവാസ പദ്ധതി’ നടപ്പാക്കിയതില്‍ ക്രമക്കേടെന്ന് വിവരാകാശ രേഖ. 2014-19 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട...

കേരളം2 hours ago

സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക...

കേരളം3 hours ago

സ്വപ്ന സുരേഷിന്‍റെ നിയമനം താൻ അറിഞ്ഞല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം...

കേരളം4 hours ago

സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന...

പൊളിറ്റിക്സ്‌4 hours ago

കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി

പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ...

കേരളം5 hours ago

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കേരളം5 hours ago

രാഷ്ട്രീയധികാര വര്‍ഗത്തെ എങ്ങനെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്താം എന്ന് കാണിച്ച് തന്ന നേതാവ്; പുന്നല ശ്രികുമാറിന് ഇന്ന് പിറന്നാൾ

ആഘോഷങ്ങളില്ലാതെ കേരള പുലയര്‍ മഹ സഭ സംസ്ഥാന സെക്രട്ടറി പുന്നല ശ്രികൂമാറിന് ഇന്ന് പിറന്നാൾ. മാസങ്ങളായി കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പൊതുപരിപാടികൾക്ക് നിയന്ത്രണമുണ്ടെങ്കിലും കെ.പി.എം.എസ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്...

സ്പോർട്ട്സ്‌10 hours ago

അന്ന് കരഞ്ഞ് കളം വിട്ടു ഇന്ന് ലോഗോ പതിച്ച് പ്രതിഷേധം

ലണ്ടന്‍:കറുത്തവര്‍ഗക്കാരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌ തന്റെ മുടിയില്‍ ലോഗോ പതിപ്പിച്ച്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച്‌ താരം പോള്‍ പോഗ്‌ബ. എ.എഫ്‌.സി. ബോണ്‍മൗത്തിനെതിരായ...

കേരളം10 hours ago

ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജം തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഓള്‍ ഇന്ത്യ സര്‍വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ...

മൂവി10 hours ago

ഡബ്ല്യു സി സിക്ക് എതിരെ ഗുരുതര ആരോപണവുമായി വിധു വിന്‍സെന്റ്

കൊച്ചി: മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും പുറത്തു പോകുന്നതായി മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ്. അറിയിച്ചിരുന്നു. ‘വ്യക്തിപരവും രാഷ്ട്രീയവുമായ...

Trending