ചരിത്രം
പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്

കേരളത്തിലെ പുലയരുടെ ഇടയില്‍ നിന്നുള്ള അദ്യരാഷ്ട്രീയ രക്തസാക്ഷി മഹനായ അയ്യന്‍കാളി പ്രഖ്യാപിച്ച കാര്‍ഷിക പണിമുടക്കിലെ കോന്തിയെന്ന പുലയസ്ത്രിയാണ്.
അത് കൂടാതെ ഒട്ടേറെ രക്തസാക്ഷികളെ ഇ സമുദായം സംഭാവന ചെയ്യ്തിട്ടുണ്ട് പാലങ്ങളുടെയും ചിറകളുടെയുെ ഉറപ്പിന് വേണ്ടി അനേകം പുലയരെ ഗുരുതി കൊടുത്തിട്ടുണ്ട്.പഴയ കാലങ്ങളില്‍ മനുഷ്യ ഗുരുതി നടത്തിയാലെ പാലങ്ങളുടെയും ചിറകളുടെയും ഉറപ്പ് സാദ്ധ്യമാകുകയുള്ളുവെന്ന് വിധിയെഴുതിയിരുന്നു.
പ്രശസ്ത നാടന്‍ പാട്ട് കലാകാരന് ജിതേഷ് എഴുതി, പാടി കേട്ട് പരിചയമുള്ള ‘പാലോം പാലോം നല്ല നടപ്പാലം’ എന്ന നാടന്‍ പാട്ടിലൂടെ ഇ ചരിത്രം പുതുതലമുറക്ക് പരിചയമുണ്ടാകും.
കോമഡി ഉത്സവത്തിലാണ് ജിതേഷ് താന്‍ തന്നെ എഴുതി, ട്യൂണ്‍ ചെയ്ത നാടന്‍പാട്ട് പാടിയത് പാലത്തിന്റെ ഉറപ്പിനായി അമ്മ കൊല്ലപ്പെട്ട കഥ മകള്‍ക്ക് പറഞ്ഞുകൊടുക്കുന്ന അച്ഛനായിരുന്നു പാട്ടില്‍. അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ സംഭാഷണം കേട്ടവരെയൊക്കെ പൊള്ളിച്ചിരുന്നു. ചിലര്‍ക്കെങ്കിലും ഇതൊക്കെ കെട്ട് കഥകളാണെന്ന് തോന്നിയിരിക്കാം
എന്നാല്‍ യഥാര്‍ത്ഥ്യമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും പാലങ്ങളുടയും ചിറകളുടെയും ഉറപ്പിനായി നിരവധി പുലയര്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട് .എര്‍ണകുളം ജില്ലയിലെ ആലുവ മാര്‍ത്താണ്ഡ വര്‍മ പഴയ പാലത്തിന്റെ തൂണ്കാലുകള് ഗുരുതി നടത്തി ഉറപ്പിച്ച സംഭവം അതിലൊന്നായിരുന്നു.ആലുവ അങ്കമാലി ദേശിയ പാതയില്‍ രാജഭരണകാലത്ത് നിര്‍മിച്ച മാര്‍ത്തണ്ഡ വര്‍മ പഴയ പാലത്തിന്റെ പണിനടക്കുന്നിടത്ത് 11 കര്‍ഷക തൊഴിലാളികള്‍ മണ്ണിടിഞ്ഞ് മരിച്ചു.
12 പേരുണ്ടായിരുന്നതില്‍ തോട്ടയ്ക്കാട്ട്കര താണിപ്പിള്ളി രക്ഷപ്പെട്ടു.തെഴിലാളികളെല്ലാവരും 20 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു.കേരളത്തിലെ ആദ്യ ആര്‍ച്ചു പാലമായ ഇതിന്റെ കരാറ് ജെ ബി ഗാമണ്‍ കബനിക്കായിരുന്നു.ഒരു ദിവസത്തേക്ക് മാത്രം വിളിച്ച് കൊണ്ട് വന്ന തൊഴിലാളികളായിരുന്നു മരിച്ചത്.ആ പലത്തിന്റെ പണി നടക്കുന്നത് കൊല്ലവര്‍ഷം 1114 ലാണ്.പെരിയാറിനെയും തോട്ടയ്ക്കാട്ടുകരയെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പാലം നിര്‍മ്മിച്ചത്.പാലത്തിന്റെ തെക്കെ പില്ലറിന് കുഴിയെടുത്തു കൊണ്ടിരുന്ന പുലയരില്‍ പ്പെട്ട നിര്‍മ്മാണ തൊഴിലാളികളായ യുവതി യുവക്കളെ പാലത്തിന്റെ കാലുകള്‍ ഉറപ്പിക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ഗുരുതി കൊടുക്കുകയായിരുന്നു.
1114 വൃശ്ചികം 6ാം തീയതി രാത്രിയിലാണ് ഇ ധാരുണ സംഭവം നടത്തിയത്.പതിവ് പോലെ പണി കഴിയാറയപ്പോള്‍ കുറച്ച് കൂടി മണ്ണ് മാറ്റിയിട്ട് പണി നിര്‍ത്താം എന്ന് പറഞ്ഞ് പാവം പുലയരെ പാലത്തിനെടുത്ത കുഴിയില്‍ മണ്ണിട്ട് മൂടുകയാണ് ചെയ്തത്.നെടുമാലി കണ്ണന് അഴകന് ചാത്തന് അയ്യര്‍ ചാത്തന് പുളിപാടന്,ചോതി പെണ്ണമ്മ ഇവരെ കൂടാതെ കുരിശ് പറേബില് ഔസേപ്പ് കുട്ടി,ഔസേഫ്,ത്രേസ്യ,മുട്ടൂര്‍ മത്തായി കുഞ്ഞ് എന്നി ക്യസ്ത്യനികളമുണ്ടായിരുന്നു.സംഭവത്തില്‍ എത്രപേര്‍ മരിച്ചു എന്നോ,എത്രപേര്‍ രക്ഷപ്പെട്ടന്നോ യാതൊരു കണക്ക് ഇത് വരെ ലഭിച്ചിട്ടില്ലാ.കരമന പഴയ പാലം പണിയുന്ന അവസരത്തിലും പണി ചെയ്യ്തു കൊണ്ടിരിക്കുന്ന പുലയ ചെറുപ്പക്കാരനെ ഫില്ലറില്‍ തേവു കരണ്ടി വീണുപോയി അതെടുക്കാന്‍ ഇറങ്ങാന്‍ പറയുകയും അയാള്‍ ഇറങ്ങുബോള്‍ കോണ്‍ക്രീറ്റ് ഇട്ട് ഫില്ലര്‍ അടക്കുകയും ചെയ്യ്തു.
ഇതും പാലം ഉറക്കാനുള്ള ഗുരുതിയായിരുന്നു.പാലം ഉറപ്പിക്കുന്നതിന് മനുഷ്യരുടെ ജീവന് ബലി കൊടുത്തതിന്റെ വിവരം എര്‍ണകുളം ഡയറക്ഠറിയുടെ 156 ാം പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഇങ്ങനെ കേരളത്തിലെ പാലങ്ങളും ചിറകളും കെട്ടിയുയര്‍ത്തിയിരിക്കുന്നത് പുലയരുടെ മൃതശരീരങ്ങളുടെ മുകളിലാണ്.ഇവരെയെല്ലാം രക്തസാക്ഷികളുടെ പട്ടികയില്‍ പെടുത്തുകയും ഭാവിയില്‍ അനുസ്മരണ ചടങ്ങ് നടത്തുകയും ചെയ്യണം

കരമനയാറ്റിനു കുറുകേയുള്ള പഴയ പാലം
ലേഖകന്റെ പുലയരുടെ ചരിത്രം ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ പാലത്തിനും ചിറക്കും വേണ്ടി ഗുരുതി കൊടുത്ത പുലയരെ കുറിച്ച് പുലയരെ ഗുരുതി കൊടുത്ത സംഭവങ്ങള്‍ എന്ന അധ്യായത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്
ചരിത്രം
കേരളത്തിലെ ആദ്യ പട്ടികജാതിക്കാരനായ കോർപ്പറേഷൻ മേയർ

ഇരുപത്തിയൊന്നുകാരി ബിഎസ്സി മാത്സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയിരിക്കുകയാണ് സി പി എം പ്രതിനിധിയായി വിജയിച്ച 21 കാരി ആര്യയെ മേയറാക്കിയ സി പി എം തീരുമാനത്തിന് വലിയ പിന്തുണ പലഭാഗത്തുനിന്ന് കിട്ടി കൊണ്ടിരിക്കുകയാണ്
എന്നാല്‍ മൂന്നാക്ക സമുദായംഗമെന്ന പരിഗണന മാത്രമാണ് ആര്യയെ മേയറാക്കിയതിന് പിന്നിലെ ഏക ഘടകമെന്ന ആരോപണവും മറുപക്ഷത്ത് ശക്തമാവുകയാണ് ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍
നാല് പതിറ്റാണ്ട് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ തന്നെ ആദ്യത്തെ മേയറായി 1970- 1971- ൽ തിരുവനന്തപുരം നഗരത്തിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട എ.കുഞ്ഞിരാമനെ അനുസ്മരിച്ച് ചരിത്രകാരന് ഒര്‍ണ കൃഷ്ണന്‍കുട്ടിയെഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്
കുറിപ്പിന്റെ പുര്‍ണരൂപം വായിക്കാം
കേരളത്തിലെ പട്ടികജാതിക്കാരനായ (പറയൻ/സാംബവൻ) കോർപ്പറേഷൻ മേയർ
– കുഞ്ഞിരാമൻ
——————— ———————.. ———-
വർക്കലക്ക് അടുത്തു പേരേറ്റ് എന്ന ഗ്രാമത്തിൽ ഒരു പറയ/സാംബവ കുടുംബത്തിൽ ജനിച്ചു. അധ:സ്ഥിതർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന അക്കാലത്ത് ശ്രീ നാരായണ ഗുരു തന്റെ ശിവഗിരി ആ ശ്രമത്തിൽ അധ:സ്ഥിത കുട്ടികളെ താമസിച്ചു പഠിപ്പിക്കുവാൻ തയ്യായപ്പോൾ അവിടെ അന്തേവാസിയായി ചേരാൻ ഭാഗ്യം കുഞ്ഞിരാമന് ലഭിച്ചു .ESLC – ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഗുരുദേവൻ സമാധിയായി. അന്ന് ദു:ഖത്താൽ ക്ലസിൽ പോകാൻ കഴിഞ്ഞില്ല. ഗുരു ദേവന്റെ സമാധിക്കു ശേഷം മഠം വിട്ടു പോരാൻ മനസുണ്ടായില്ലെങ്കിലും മനസില്ലാമനസോടെ ആശ്രമം വിട്ടു പോന്നു. തുടർന്ന് മയ്യനാട് ഹൈസ്ക്കൂൾ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല.

എ കുഞ്ഞിരാമന്, 1970- 1971- ൽ തിരുവനന്തപുരം മേയര്‍
ഇതിനിടെ ഗാന്ധിജിയുടെ ഹരിജൻ പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. അയ്യൻകാളി, കാവാരിക്കുളം കണ്ടൻ കുമാരൻ , ശുഭാനന്ദ ഗുരുദേവൻ എന്നിവരുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു.
1952-ൽ തിരുവനന്തപുരം കോർപ്പറേഷനിൽ റിസർവേഷൻ സീറ്റിൽ നിന്നും മത്സരിച്ചു ജയിച്ചു. തുടർന്ന് ഒട്ടേറെ വർഷം കൗൻസിലറായിട്ടും മേയറാക്കാൻ അന്നത്തെ രാഷ്ട്രീയ നേതൃത്വം തയ്യറായില്ല. പിന്നിട് കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ പത്രത്തിൽ കൂടി വമ്പിച്ച പ്രചരണം നടത്തിയതിന്റെ ഭാഗമായി 1970- 1971- ൽ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് തിരുവനന്തപുരം നഗരത്തിൽ കാണന്ന മിക്ക വികസന പ്രവർത്തനങ്ങളും കുഞ്ഞിരാമൻ തുടങ്ങി വച്ചതാണ്. മേയറായിരിക്കുമ്പോൾ അദ്ദേഹത്തിന് ഡോ.സി.സി. പ്രസാദ് MLA എറണാകുളത്ത് വച്ച് സ്വീകരണം നൽകുകയുണ്ടായി.1976 ഒക്ടോബർ 16- ന് അന്തരിച്ചു.
(ഉടൻ പുറത്തിറങ്ങാൻ പോകുന്ന എന്റെ “ഡോ.സി.സി. പ്രസാദിന്റെ “ജീവചരിത്രത്തിൽ കൂടുതൽ വായിക്കാം )
ചരിത്രം
അച്ഛന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്

ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കിയതെന്നും രാജ്യത്ത് അപകടകരമാംവിധം ബി.ജെ.പി വളരുന്നത് കാണുമ്പോള്‍ കരുണാകരനെപ്പോലെയുള്ള നേതാക്കളെ ഓർത്തു പോവുകയാണെന്നും കെ മുരളിധരന്
കരുണാകരന്റെ ഓര്‍മദിനത്തില്‍ അച്ഛനെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീധരന്റെ പരാമര്‍ശം.
കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അച്ഛന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹം വിട വാങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുകയാണ്.ശ്രീ.കെ.കരുണാകരന്റെ വിയോഗം കോൺഗ്രസിന് സൃഷ്ടിച്ച നഷ്ടം നികത്താനാകാത്തതാണ്. വ്യക്തിപരമായി അതെന്റെ ജീവിത നഷ്ടമാണ്.
#വർഗീയശക്തികളെ വളരാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല.കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബിജെപിക്ക് കേരളത്തിൽ എത്തിനോക്കാൻ പോലും കഴിയാതിരുന്നത് ഇതിന് തെളിവാണ്. ലീഡറുടെ മരണശേഷമാണ് വർഗീയശക്തികൾ തലപൊക്കി തുടങ്ങിയത്.രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്പോൾ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓർത്തു പോവുകയാണ്.
#ശക്തമായ നിലപാടുകളാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് മല്ലീശ്വരന്റെ ഒടിഞ്ഞ വില്ല് പോലെയായ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് കെ.കരുണാകരനാണ്.ആ കരുണാകര ശൈലിയാണ് ഇന്നത്തെ കോൺഗ്രസിന് ആവശ്യം.സാധാരണ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചു..സംരക്ഷിച്ചു…
#അച്ഛന്റെ ഓർമ്മകൾ പോലും വർഗീയതയെ ഭയപ്പെടുത്തും.ജനവിരുദ്ധ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള പ്രതിജ്ഞയാണ് ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും നല്ല തീരുമാനം.ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കരുത്ത് പകരുന്നത് അച്ഛൻ തന്നെയാണ്.
അദ്ദേഹം തെളിച്ച പാതയിലൂടെയായിരിക്കും എന്നുമെന്റെ സഞ്ചാരം.അച്ഛന്റെ അനശ്വരമായ ഓർമ്മകൾക്കു മുന്നിൽ നിറ മിഴികളോടെ പ്രണാമം അർപ്പിക്കുന്നു.
ചരിത്രം
നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ കല്ലറയെയും പോളിനെയും ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ് ഇന്ന്

ആഗസ്റ്റ് 4 ,നവോത്ഥാനാന്തര കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദിശാബോധം നൽകിയ പ്രതിഭാധനരായ രണ്ടു നേതാക്കളുടെ, കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും വിപ്ളവാത്മക പേരാട്ട ജീവിതങ്ങളെ അനുസ്മരിക്കാൻ ഓർമപ്പെടുത്തുന്ന ചരിത്ര ദിനമാണ്.
അതുല്യനായ നേതാവ് കല്ലറ സുകുമാരന്റെ ജന്മദിനവും അനന്യ നായ സാഹിത്യകാരൻ പോൾ ചിറക്കരോടിന്റെ സ്മൃതിദിനവുമാണ് ആഗസ്റ്റ് 4. നവോത്ഥാനന്തരം കേരളം കൈയൊഴിഞ്ഞ കേരളത്തിലെ ദലിത് മുന്നേറ്റത്തെ അസാധാരണമായ സംഘടനാപാടവത്തിലൂടെ വീണ്ടെടുത്ത് ചൈതന്യവത്ക്കരിക്കുന്നതിലും പുനർനിർവചിക്കുന്നതിലും അന്തർദേശീയ കാഴ്ചപ്പാടിൽ ദേശീയ പ്രസ്ഥാനങ്ങളുമായി വിളക്കിച്ചേർക്കുന്നതിലും, തുടർന്നുണ്ടായ കേരളത്തിലെ ദലിത് മുന്നേറ്റങ്ങൾക്കെല്ലാം ചരിത്രപരവും ദാർശനികവും രാഷ്ടീയവുമായ മാർഗദീപം തെളിക്കുന്നതിലും, ദലിത് വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്ന നിലയിൽ അംബേദ്ക്കറിസത്തെ പരിചയപ്പെടുത്തുന്നതിലും ദലിത് സാഹിത്യ പ്രസ്ഥാനത്തിന് അടിത്തറ സൃഷ്ടിക്കുന്നതിലും കല്ലറയും പോളും നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
ദലിത് സമൂഹത്തിനുള്ളിൽ ജാതി, മത വിഭാഗീയ ചിന്തകൾ കൊടികുത്തി വാണിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ദലിതർ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന ആശയത്തിന്റെ പതാക വാഹകനായി ഇടുക്കി ജില്ലയിലെ പീരുമേട് നിന്നും കല്ലറ തന്റെ സാമൂഹിക, രാഷ്ടീയ, സാംസ്കാരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ദലിത് ഉയർത്തെഴുന്നേൽപ്പുകൾ അസാധ്യമായിരുന്ന അഥവാ അത്തരം ചലനങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ തയ്യാറാകാതിരുന്ന ഒരു കാലഘട്ടമായിരുന്നതിനാൽ വളരെയേറെ ത്യാഗങ്ങൾ സഹിച്ചു കൊണ്ടായിരുന്നു അദ്ദേഹം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഗ്രാമ ഗ്രാമാന്തരങ്ങളിൽ ദലിത് സംഘാടനത്തിന്റെയും വിമോചനത്തിന്റെയും സന്ദേശം എത്തിച്ചത്.
അദ്ദേഹം നേതൃത്വം നൽകിയ മഹാപ്രസ്ഥാനങ്ങളിലൂടെ ,ജാതി മത പരിഗണനകൾക്കതീതമായ കേരളത്തിലെ ദലിതർ ചരിത്രത്തിലാദ്യമായി ഒരു സാമൂഹിക, രാഷ്ടീയ മുന്നേറ്റമായി വികസിച്ചപ്പോൾ സമുദായ രൂപീകരണത്തിന്റെയും സംഘശക്തിയുടെയും ആശയ സമരത്തിന്റെയും ഉദാത്ത മാതൃകയാണ് രചിക്കപ്പെട്ടത്.ദലിത് വിമോചന പ്രവർത്തനങ്ങൾക്ക് അതിസാഹസികമായ ആത്മത്യാഗവും സമർപ്പണവും അനിവാര്യമാണെന്ന് മർദ്ദിത ജനതയെ ബോധ്യപ്പെടുത്തിയ കല്ലറയുടെ നേതൃത്വ പാടവത്തിനൊപ്പം പോൾ ചിറക്കരോടിന്റെ സർഗശേഷി കൂടി ഇഴുകിച്ചേർന്നപ്പോൾ ദലിത് മുന്നേറ്റം ഒരു മഹാപ്രസ്ഥാനമായി തന്നെ വളർന്നു പന്തലിച്ചു.
മലയാളത്തിലെ ദലിത് സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തക്കാരിൽ പ്രമുഖനായിരുന്ന പോൾ ചിറക്കാരോട് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ എഴുത്തുകാരനും വാഗ്മിയുമായ ബഹുമുഖ പ്രതിഭയുമായിരുന്നു. എങ്കിലും അംഗീകാരങ്ങൾക്കു വേണ്ടി കാത്തു നിൽക്കാതെ അറുപത്തിയെട്ടിലധികം ഉത്കൃഷ്ട രചനകളിലൂടെ അദ്ദേഹം ദലിത് ജീവിത യാഥാർഥ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി ഇന്നാട്ടിലെ ദലിത് സാഹിത്യത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു.
സാമൂഹിക മുന്നേറ്റങ്ങളിൽ എഴുത്തിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കല്ലറയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമായിരുന്നു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠിതനായത്.KHF,CKTU, ILP, CD0, BSP എന്നിങ്ങനെ കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും നേതൃത്വത്തിലും സർഗശേഷിയിലും കേരളത്തിൽ രൂപം കൊണ്ട ബഹുജന പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പോരാട്ടങ്ങളും കേരളത്തിലെ സാമൂഹിക മുന്നേങ്ങളുടെ ചരിത്രത്തിലെ ഒരിക്കലും ഒളിമങ്ങാത്ത എക്കാലത്തെയും തിളക്കമാർന്ന അദ്ധ്യായങ്ങളാണ്.
നിയതാർഥത്തിൽ നവോത്ഥാനന്തര കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രം ഇവരിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും. ജാ തീയമായി തകർത്തെറിയപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾ തങ്ങൾ ഒരു ജനതയും സംസ്കാരവും ചരിത്രവുമാണെന്ന സ്വത്വബോധത്തിന് ഊന്നൽ നൽകി സാമൂഹികമായി ഐക്യപ്പെട്ട് രാഷ്ടീയശക്തിയായി വികസിക്കണം എന്ന കല്ലറയുടെയും പോളിന്റെയും വീക്ഷണങ്ങൾ അന്നും ഇന്നും ഒരു പോലെ പ്രസക്തമാണ്.
ഏതു പാതയിൽ കേരളത്തിലെ ദലിത് മുന്നേറ്റം വികസിക്കണം എന്ന ചോദ്യത്തിനുള്ള ശരിയുത്തരമാണ് കല്ലറയുടെയും പോൾ ചിറക്കരോടിന്റെയും അസാധാരണമായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങൾ. ചരിത്ര ശില്പികളായ മഹാരഥന്മാർക്ക് ശതകോടി പ്രണാമങ്ങൾ .
-
ആനുകാലികം10 months ago
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് കളക്ടര്‍
-
കേരളം1 year ago
അട്ടപ്പാടിയിലെ ഒരു ക്ഷീര സംഘത്തിന്റെ ഏഴു കോടി അഴിമതിയെ പുറത്ത് കൊണ്ട് വന്ന ആദിവാസി ഉദ്യേഗസ്ഥയ്ക്ക് വധ ഭീഷണിയും, സർക്കാർ സർവിസിൽ നിന്നും മാനസിക പീഢനവും
-
ആനുകാലികം11 months ago
ഗള്‍ഫില്‍ കോവിഡ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിലേക്ക് പ്രവാസികളുടെ സഹായം ഒഴുകിയേനെ എന്ന് സംവിധായകന് നാദിര്‍ഷ
-
കേരളം2 years ago
വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദലിത് നേതാക്കള്‍ കൂട്ടത്തോടെ പുറത്തേക്ക്; ഫ്രറ്റേണിറ്റി ദേശീയ വൈസ്പ്രസിഡന്റ് പ്രദീപ് നെന്മാറ സ്ഥാനം രാജിവച്ചു
-
കേരളം2 years ago
എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം
-
കേരളം2 years ago
ശ്രീധന്യയെ പലവട്ടം ഇറക്കിവിട്ടു!! മന്ത്രി ബാലന്റെ ക്രൂരത വിവരിച്ച് മാദ്ധ്യമപ്രവര്‍ത്തക
-
കേരളം10 months ago
ഭിം ആര്‍മി സംസ്ഥാന കമ്മിറ്റിയംഗം അനൂപിനെ വെട്ടിയും മർദിച്ചും കൊലപ്പെടുത്താൻ ശ്രമം
-
കേരളം10 months ago
അട്ടപ്പാടി വരണ്ടുണങ്ങുന്നു; കുടിവെള്ളമെടുക്കാനെത്തിയ ആദിവാസികളെ കുടിയേറ്റകര്ഷകര് ക്രൂരമായി മര്‍ദ്ദിക്കുന്നു വിഡിയോ